വില്ലിക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ലഖ്നൗ; നൂസിലന്‍ഡ് സൂപ്പര്‍ താരം ടീമില്‍
ഐപിഎല്ലില്‍ നിന്ന് പിന്മാറിയ ഇംഗ്ലീഷ് പേസര്‍ ഡേവിഡ് വില്ലിക്ക് പകരക്കാരെ പ്രഖ്യാപിച്ച് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വില്ലി പിന്മാറിയത് പകരം ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം മാറ്റ് ഹെന്റിയെയാണ് ലഖ്നൗ ടീമില്‍ ഉള്‍പ്പെടുത്തിയത്. അടിസ്ഥാന വിലയായ 1.25 കോടിക്കാണ് അദ്ദേഹവുമായി ടീം കരാര്‍ ഒപ്പിട്ടത്. നിലവില്‍ ന്യൂസിലാന്‍ഡിനായി വിവിധ ഫോര്‍മാറ്റുകളില്‍ 124 മത്സരങ്ങള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്.
ഐപിഎല്ലില്‍ നേരത്തെ പഞ്ചാബ് കിംഗ്സിന്റെയും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെയും ഭാഗമായിരുന്നെങ്കിലും രണ്ട് മത്സരങ്ങള്‍ക്ക് മാത്രമേ ഹെന്റി ഇറങ്ങിയുള്ളൂ. ടൂര്‍ണമെന്റില്‍ നിലവില്‍ അക്കൗണ്ട് തുറക്കാന്‍ ലഖ്നൗവിന് കഴിഞ്ഞിട്ടില്ല. കളിച്ച ഒരു മത്സരത്തില്‍ പരാജയമായിരുന്നു ഫലം. ഹെന്റി കൂടി വരുന്നതോടെ ടീമിന്റെ ബോളിങ് ലൈനപ്പ് കൂടുതല്‍ ശക്തമാകുമെന്ന് ഉറപ്പാണ്. ധവാന് നയിക്കുന്ന പഞ്ചാബുമായാണ് ലഖ്നൗവിന്റെ അടുത്ത മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."