HOME
DETAILS

ലഹരി മാഫിയക്ക് പൂട്ടിടാൻ പൊലിസ്: കൊറിയർ സർവിസുകൾക്ക് കർശന നിരീക്ഷണം

  
April 14, 2025 | 2:29 AM

Police Crack Down on Drug Mafia Strict Surveillance on Courier Services

 

കോഴിക്കോട്: രാസലഹരിക്ക് കടിഞ്ഞാൺ ഇടാൻ സംസ്ഥാന പൊലിസ് 'ജനമൈത്രി' മാതൃകയിൽ നൂതന ബീറ്റ് സംവിധാനവുമായി രംഗത്ത്. സ്റ്റേഷൻ പരിധിയിലെ വീടുകളെ അടിസ്ഥാനമാക്കി പ്രദേശങ്ങളെ ബീറ്റുകളായി വിഭജിച്ച് പൊലിസുകാർക്ക് ചുമതല നൽകിയാണ് ലഹരി വ്യാപനം തടയാനുള്ള പദ്ധതി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിർദേശപ്രകാര വിധമാണ് എല്ലാ പൊലിസ് സ്റ്റേഷനുകളിലും പുതിയ ബീറ്റ് സംവിധാനം ഏർപ്പെടുത്തിയത്.

സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണവും പ്രദേശത്തിന്റെ വിസ്തൃതിയും പരിഗണിച്ചാണ് ബീറ്റുകൾ രൂപീകരിക്കുന്നത്. ഓരോ ബീറ്റിലെയും പൊലിസുകാർക്ക് തങ്ങളുടെ പരിധിയിലെ വീടുകളെയും താമസക്കാരെയും കുറിച്ച് പൂർണ വിവരം ശേഖരിക്കണം. പ്രദേശവാസികളുമായും റെസിഡൻസ് അസോസിയേഷനുകളുമായും അടുത്ത ബന്ധം നിലനിർത്തണം. ബീറ്റ് ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പറുകൾ നാട്ടുകാർക്ക് നൽകി ആശയവിനിമയം എളുപ്പമാക്കും. രഹസ്യവിവരങ്ങൾ ലഭിച്ചാൽ ഉടൻ നടപടിയെടുക്കുന്ന വിധത്തിലാണ് സംവിധാനം.

സംസ്ഥാനത്തിന് പുറത്തുനിന്ന് എം.ഡി.എം.എ ഉൾപ്പെടെയുള്ള രാസലഹരികൾ കടത്തുന്നത് പൊലിസും എക്സൈസും തുടർച്ചയായി പിടികൂടിയതിനെ തുടർന്ന്, മയക്കുമരുന്ന് മാഫിയ കൊറിയർ സർവിസ് വഴി വിൽപന നടത്താൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. വിദേശത്ത് നിന്നുപോലും കൊറിയർ മുഖേന ലഹരിവസ്തുക്കൾ സംസ്ഥാനത്ത് എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ കൊറിയർ സ്ഥാപനങ്ങൾ, പാർസൽ സർവിസുകൾ, ഓൺലൈൻ ഷോപ്പിങ് കമ്പനികൾ എന്നിവയിൽ നിരീക്ഷണം ശക്തമാക്കാൻ എ.ഡി.ജി.പി നിർദേശിച്ചു.

കൊറിയർ സർവിസ് ഉടമകൾ, വിതരണക്കാർ, പ്രാദേശിക പോസ്റ്റ്മാൻമാർ എന്നിവരുടെ യോഗം വിളിച്ചുചേർക്കും. ലഹരി വിൽപനയും ഉപയോഗവും കൂടുതലുള്ള 'ബ്ലാക്ക് സ്പോട്ടുക'ളിലേക്കുള്ള കൊറിയറുകളും പാർസലുകളും പ്രത്യേകം നിരീക്ഷിക്കാനും നിർദേശമുണ്ട്. ജനമൈത്രി മാതൃകയിൽ പ്രദേശങ്ങളെ ബീറ്റുകളാക്കി വിഭജിച്ച് ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കുകയാണ് പൊലിസിന്റെ ലക്ഷ്യം.

 

Police have intensified action against drug networks, placing courier services under strict surveillance to prevent narcotics smuggling.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഇനി മൂന്ന് തരം പെട്രോളുകൾ; ഹൈ-പെർഫോമൻസ് വാഹനങ്ങൾക്കായി 98-ഒക്ടേൻ

Saudi-arabia
  •  21 hours ago
No Image

മദീന വാഹനാപകടം: ചികിത്സയിലായിരുന്ന ഒൻപതുവയസ്സുകാരിയും മരിച്ചു; മരണം അഞ്ചായി

Saudi-arabia
  •  21 hours ago
No Image

വീണ ജോർജിനെയും ജനീഷിനെയും സ്ഥാനാർഥിയായി സ്വയം പ്രഖ്യാപിച്ച ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനോട് വിശദീകരണം തേടി നേതൃത്വം

Kerala
  •  a day ago
No Image

രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ക്ക് വധശിക്ഷ; മയക്കുമരുന്ന് കടത്ത് കേസില്‍ കുവൈത്ത് കോടതിയുടെ കര്‍ശന നടപടി

Kuwait
  •  a day ago
No Image

കോട്ടയത്ത് സ്കൂളിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം; നിരവധി വിദ്യാർഥികൾ ആശുപത്രിയിൽ

Kerala
  •  a day ago
No Image

കര്‍ശന പരിശോധന; കുവൈത്തില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ ഗണ്യമായി കുറഞ്ഞു

Kuwait
  •  a day ago
No Image

ടാക്സിയിൽ മണിക്കൂറുകളോളം കറക്കം; വാടക ചോദിച്ചപ്പോൾ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണി; യുവതി അറസ്റ്റിൽ

National
  •  a day ago
No Image

വടക്കാഞ്ചേരിയിൽ കടന്നൽ ആക്രമണം; വിദ്യാർഥികൾക്ക് പരുക്കേറ്റു

Kerala
  •  a day ago
No Image

പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം, എട്ടോളം പേർക്ക് ഗുരുതര പരുക്ക്

National
  •  a day ago
No Image

കുവൈത്തിലെ തൊഴിലാളി ക്യാമ്പിൽ വൻ തീപിടുത്തം; ആളപായമില്ല, ദുരന്തം ഒഴിവായത് അഗ്നിശമന സേനയുടെ സമയോചിത ഇടപെടൽ മൂലം

Kuwait
  •  a day ago