HOME
DETAILS

കാട്ടാനക്കലിയില്‍ ഒരു ജീവന്‍ കൂടി; അതിരപ്പള്ളിയില്‍ യുവാവ് കൊല്ലപ്പെട്ടു

  
Web Desk
April 14, 2025 | 3:02 AM

Another Life Lost in Kerala Elephant Attack Second Death This Month

തൃശ്ശൂര്‍: സംസ്ഥാനത്ത് കാട്ടാനക്കലിയില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. അതിരപ്പിള്ളി അടിച്ചില്‍തോട്ടിയില്‍ ഊരിലെ തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ ആണ് കൊല്ലപ്പെട്ടത്.  അടിച്ചില്‍തൊട്ടി വനത്തിനുള്ളില്‍ തേന്‍ ശേഖരിച്ച് മടങ്ങുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഉന്നതിയിൽനിന്ന് അരകിലോമീറ്റർ അകലെയായി ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം.

സെബാസ്റ്റ്യനും സംഘവും കാട്ടിൽ തേൻ ശേഖരിക്കാൻ പോയതായിരുന്നു. ഇതിനിടെയാണ് കാട്ടാന ആക്രമിച്ചത്. തുമ്പിക്കൈ കൊണ്ട് അടിയേറ്റ് സെബാസ്റ്റ്യൻ തൽക്ഷണം മരിച്ചു. കാട്ടാനയെ കണ്ട് മറ്റു രണ്ടു പേർ ഓടിമാറിയിരുന്നു.

ഈ മാസം ആറാം തിയ്യതി പാലക്കാട് മുണ്ടൂരില്‍ യുവാവ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കയറംക്കോട് സ്വദേശി അലന്‍ ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. അമ്മയ്‌ക്കൊപ്പം കുടുംബവീട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു ആക്രമണത്തിനിരയായത്.  അലനെ ആന ചവിട്ടിക്കൊല്ലുകയായിരുന്നു.ആക്രമണത്തില്‍ അലന്റെ അമ്മ വിജിക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രദേശത്ത് വലിയ പ്രതിഷേധം ഉണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി-എന്‍സിആറില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നു; വിമാന- ട്രെയിന്‍ സര്‍വിസുകള്‍ വൈകി

National
  •  3 days ago
No Image

കണ്ണൂരോ, തൃശൂരോ? ആര് സ്വർണക്കപ്പടിക്കും? എട്ട് ഇനങ്ങള്‍ നിര്‍ണായകം

Kerala
  •  3 days ago
No Image

കൊച്ചിയില്‍ വിദ്യാര്‍ഥിനിയെ ഇടിച്ചുതെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയി; പെണ്‍കുട്ടിയുടെ നില ഗുരുതരം, അന്വേഷണം ഊര്‍ജിതം

Kerala
  •  3 days ago
No Image

ദുരിതകാലമേ വിട, കലയുടെ കരുത്തുണ്ട് ഞങ്ങൾക്ക്... ചൂരല്‍മലയിലെ കുട്ടികള്‍ക്ക് വഞ്ചിപ്പാട്ടിൽ എ ഗ്രേഡ്, മന്ത്രിയുടെ അഭിനന്ദനം

Kerala
  •  3 days ago
No Image

ശബരിമലയിലെ സ്വര്‍ണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം

Kerala
  •  3 days ago
No Image

റെയിൽ വൺ ആപ്പിൽ ഡിസ്കൗണ്ട് ടിക്കറ്റ്; ഓഫർ നീട്ടി

Kerala
  •  3 days ago
No Image

ചുരം നവീകരണം; താമരശേരി ചുരത്തില്‍ ഭാര വാഹനങ്ങള്‍ക്ക് നിയന്ത്രണം

Kerala
  •  3 days ago
No Image

മസ്കത്ത് സുന്നി സെന്ററിനു പുതിയ ഭാരവാഹികൾ: അൻവർ ഹാജി പ്രസിഡന്റ്, ഷാജുദ്ദീൻ ബഷീർ ഹാജി ജനറൽ സെക്രട്ടറി, അബ്ബാസ് ഫൈസി ട്രഷറർ

oman
  •  3 days ago
No Image

സംസ്ഥാനത്ത് സിവിൽ സർവിസ് ഉദ്യോഗസ്ഥ ക്ഷാമം; 135 പേരുടെ കുറവ്

Kerala
  •  3 days ago
No Image

എസ്.ഐ.ആർ: പുതിയ അപേക്ഷകൾ 9 ലക്ഷത്തിലേക്ക്; 1,09,164 അപേക്ഷകൾ പ്രവാസി വോട്ടർമാരുടേത്

Kerala
  •  3 days ago