HOME
DETAILS

ഒരു കൊല്ലം വരെ സൂക്ഷിക്കാം രുചിയൂറും ഉലുവ മാങ്ങ, ഉണ്ടാക്കാനും എളുപ്പം

  
Web Desk
April 14 2025 | 08:04 AM

a tasty mango picle uluva manga

മാങ്ങാക്കാലമാണല്ലോ ഇത്. മൂപ്പെത്തി തുടങ്ങി പലയിടത്തും മാങ്ങകള്‍. മാങ്ങകള്‍ പലതരമാണ്. പഴുപ്പിക്കാന്‍ പറ്റുന്നത്. പഴുക്കുമ്പോഴേക്കും പുഴു വരുന്നത്. കടുത്ത പുളിയുള്ളത്. അങ്ങിനെ പലവിധം. ഏത് തരം മാങ്ങയായാലും ഉലുവ മാങ്ങക്ക് ഉപയോഗിക്കാം.

പേര് പോലെ തന്നെ ഉലുവയുടെ രുചിയും എണ്ണയുടെ കൊതിപ്പിക്കുന്ന മണവും ചേര്‍ന്ന ഒരു ഗംഭീരന്‍ വിഭവമാണ് ഉലുവ മാങ്ങ. അച്ചാര്‍ വംശത്തില്‍ പൂര്‍ണമായും ഉള്‍പെടുത്താനാവില്ലെങ്കിലും ഇവനെ കൂട്ടി ചോറുണ്ണാന്‍ ബഹുരസമാണ്.

ഉലുവ മാങ്ങ തയ്യാറാക്കിയാലോ

ആവശ്യമുള്ള സാധനങ്ങള്‍ (ഏകദേശ കണക്കാണ്. മാങ്ങയുടെപുളയനുസരിച്ച് ഉപ്പിന്റെയും മറ്റും അളവില്‍ മാറ്റം വരും)
മാങ്ങ 3 kg
ഉപ്പ് 300-350 g (കല്ലുപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്)
കശ്മീരി മുളകും നാടന്‍ മുളകും പകുതി പകുതിയളവില്‍ 300-350 g
ഉലുവപ്പൊടി 150-200g(ഉലുവ വറുത്ത് പൊടിച്ചത്)
എള്ളെണ്ണ ഒരുക്കപ്പ് (ചൂടാക്കി തണുപ്പിച്ചത്)

മാങ്ങ രണ്ടു ഭാഗവും നെടുകെ കീറുക. (പള്ളക്കഷ്ണം). 

uluva2.jpg
ഒരു പാത്രത്തില്‍ മുളക് പൊടി , ഉലുവപ്പൊടി, ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അത്യാവശ്യം വീതി വിസ്താരമുള്ള പാത്രം എടുക്കുക. പിന്നെ മാങ്ങ ഓരോന്നായി ഇട് പൊടിയില്‍ കുടഞ്ഞെടുക്കുക. മാങ്ങയില്‍ ഏതാണ്ട് നന്നായി പുരളുന്ന വിധത്തില്‍. മീതെ ചൂടാക്കി(തിളക്കേണ്ട. ഒന്ന് പുക വന്നാല്‍ മതി) തണുപ്പിച്ച നല്ലെണ്ണ (എള്ളെണ്ണ) അരക്കപ്പ് മാങ്ങയില്‍ ഒഴിക്കുക. പതിയെ ഒരു കുപ്പിയിലേക്ക് മാറ്റുക. മുകളില്‍ വീണ്ടും ശേഷിക്കുന്ന എണ്ണ ഒഴിക്കുക.

uluva3.jpg

 കൂടുതല്‍ കാലം സൂക്ഷിച്ചു വെക്കേണ്ടവര്‍ മുകളില്‍ എണ്ണത്തുണി(എണ്ണയില്‍ വൃത്തിയുള്ള വെള്ളത്തുണിക്കഷ്ണം മുക്കിയത്) അല്ലെങ്കില്‍ വാഴയിലച്ചീന്ത് വാട്ടി എണ്ണയില്‍ മുക്കി മുകളില്‍ ഇടുക. തുണി കൊണ്ടോ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടോ വായ മൂടിക്കെട്ടി വെക്കുക. മൂന്നോ നാലോ മാസം കഴിഞ്ഞ് ഉപയോഗിച്ച് തുടങ്ങാം. 

കായത്തിന്റെ പൊടിയും ചേര്‍ക്കാവുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലബാത് പ്രോ ഉപയോക്താക്കൾക്ക് ബോൾട്ട് വാഹന യാത്രകളിൽ പ്രത്യേക നിരക്കിളവ്

uae
  •  a day ago
No Image

ഡോക്ടറാകണോ? ഒപ്പമുണ്ട് ഡോക്ടർമാർ; എജു എക്‌സ്‌പോയുടെ ആകര്‍ഷണമായി 'ഡോക് ടു ടാക്'

Kerala
  •  a day ago
No Image

സുപ്രഭാതം എജു എക്‌സ്‌പോയില്‍ വിദ്യാർഥികളെ ആകർഷിച്ച് എജ്യുപോർട്ട്

Kerala
  •  a day ago
No Image

വയനാട്ടില്‍ ടെന്റ് തകര്‍ന്നുവീണ് വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

സുപ്രഭാതം എജു എക്‌സ്‌പോയിലേക്ക് ഒഴുകിയെത്തി വിദ്യാര്‍ഥികള്‍

Kerala
  •  a day ago
No Image

സ്വപ്നങ്ങളിലേക്ക് കൈപിടിച്ച് എജു എക്സ്പോയിലെ സ്റ്റാളുകൾ

Kerala
  •  a day ago
No Image

ഉപരിപഠനത്തിന്റെ അനന്തസാധ്യതകള്‍ തുറന്ന് സുപ്രഭാതം എജ്യു എക്സ്പോയ്ക്ക് തുടക്കം

Kerala
  •  a day ago
No Image

ഊട്ടി ഫ്‌ളവര്‍ ഷോക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്യും

latest
  •  a day ago
No Image

മെട്രോ സ്റ്റേഷന്‍ പേരുകള്‍ സ്വന്തമാക്കാന്‍ കമ്പനികള്‍ക്കിടയില്‍ മത്സരം; കോബ്രാന്‍ഡിങ്ങില്‍ നേട്ടം കൊയ്ത് ആലുവ സ്‌റ്റേഷന്‍

Kerala
  •  a day ago
No Image

ഹൈറേഞ്ച് കേറാന്‍ ട്രെയിന്‍; ട്രാഫിക് സര്‍വേയുമായി റെയില്‍വേ

Kerala
  •  a day ago