HOME
DETAILS

സുപ്രഭാതം എജു എക്‌സ്‌പോയിലേക്ക് ഒഴുകിയെത്തി വിദ്യാര്‍ഥികള്‍

  
May 15 2025 | 02:05 AM

Crowd of students at suprabhaatham Edu Expo

കോഴിക്കോട് : ഉന്നത വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ തേടി സുപ്രഭാതം എജ്യു എക്സ്പോയിൽ വിദ്യാർഥികളുടെ തിരക്ക്. മലയോരമേഖലയായ കൊടുവള്ളിയിലേയും പരിസര പ്രദേശങ്ങളിലേയും കോഴിക്കോട് നഗരത്തിലെ വിവിധ സ്‌കൂളുകളിലേയും വിദ്യാർഥികളാണ് ഉപരിപഠനത്തിന്റെ ഭാവി സംബന്ധിച്ച് വിശദമായ അറിയാനും സംശയങ്ങൾ ചോദിച്ച് മനസിലാക്കാനുമായി എക്സ്പോയിലെത്തിയത്. 

രണ്ട് ദിവസങ്ങളിലായി എളേറ്റിൽ വട്ടോളി മെറുസില കൺവൻഷൻ സെന്ററിൽ നടക്കുന്ന എക്സ്പോയിലേക്ക് രാവിലെ മുതൽ തന്നെ രക്ഷിതാക്കളും കുട്ടികളും എത്തി തുടങ്ങിയിരുന്നു. 9.30നു രജിസ്ട്രേഷൻ ആരംഭിച്ചപ്പോൾ വിദ്യാർഥികളുടെ നീണ്ട നിരയായിരുന്നു കൺവെൻഷൻ സെന്ററിലുണ്ടായത്.

വിവിധ പരീക്ഷകൾ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് അവരുടെ അഭിരുചിയ്ക്ക് അനുയോജ്യമായ കോഴ്സുകൾ ഏതാണെന്നും അതിന്റെ സാധ്യതകൾ എന്തെക്കെയാണെന്നും തെരഞ്ഞെടുക്കേണ്ട സ്ഥാപനങ്ങൾ, അവിടെയുള്ള സൗകര്യങ്ങൾ, ജോലി സാധ്യതകൾ തുടങ്ങി എല്ലാ മേഖലയുമായി ബന്ധപ്പെട്ട സംശയങ്ങളും ദൂരീകരിക്കാൻ ഉതകുംവിധത്തിലായിരുന്നു എക്സ്പോയിൽ ക്രമീകരണങ്ങൾ നടത്തിയത്.

വിവിധ കോഴ്സുകളുടേയും സ്ഥാപനങ്ങളുടേയും സാധ്യതകൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ എക്സ്പോയുടെ പ്രധാന ആകർഷണമാണ്. പുറമെ ഉപരിപഠനത്തിന് മാർഗ നിർദേശങ്ങളുമായി വിവിധ സെക്ഷനുകളിലായി പ്രമുഖരുടെ ക്ലാസുകൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഏറെ പ്രയോജനമായി. എസ്.എസ്.എൽ.സി പരീക്ഷാഫല പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയുള്ള എക്സ്പോ വിദ്യാർഥികൾകളുടെ വഴികാട്ടിയായി മാറിയെന്ന് രക്ഷിതാക്കൾ പറഞ്ഞു. പ്ലസ് ടു പരീക്ഷ ഫലം കാത്തിരിക്കുന്നവരും ഈ വർഷം എസ്.എസ്.എൽ.സി എഴുതുന്നവരും എട്ടാം ക്ലാസ് മുതലുള്ള വിദ്യാർഥികളും ഉപരിപഠന സാധ്യതകൾ അന്വേഷിച്ച് എക്സ്പോയിൽ എത്തി. രാവിലെ 10. 30 ആരംഭിച്ച ആദ്യദിവസത്തെ പരിപാടികൾ വൈകിട്ട് 5.30ന് സമാപിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം, ഏഴ് പേര്‍ കേരളത്തില്‍; ആക്ടിവ് കേസുകള്‍ 7,264

National
  •  3 days ago
No Image

സാങ്കേതിക തകരാർ; ഹോങ്കോങ്ങ് - ഡൽഹി എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്ങ്

National
  •  3 days ago
No Image

റെക്കോര്‍ഡ് വിലയില്‍ നിന്ന് നേരിയ ഇടിവുമായി സ്വര്‍ണം, എന്നാല്‍ ഒരുതരി പൊന്നിന് വേണം പതിനായിരങ്ങള്‍...

Business
  •  3 days ago
No Image

ഒമാനിൽ ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പ്രൊഫഷണൽ അക്രെഡിറ്റേഷൻ നിർബന്ധമാക്കുന്നു; കൂടുതലറിയാം

oman
  •  3 days ago
No Image

'എസി ഇല്ല, വെള്ളമില്ല, സഹായമില്ല': യാത്രക്കാർക്ക് ദുരിതയാത്ര സമ്മാനിച്ച് എയർ ഇന്ത്യ എക്സപ്രസ്; ദുബൈ - ജയ്പൂർ വിമാനം വൈകിയത് അഞ്ച് മണിക്കൂർ

uae
  •  3 days ago
No Image

കുവൈത്ത് എക്‌സിറ്റ് പെര്‍മിറ്റ് ഗൈഡ്: പ്രവാസി തൊഴിലാളികള്‍ അറിയേണ്ടതെല്ലാം

Kuwait
  •  3 days ago
No Image

ഇസ്‌റാഈലില്‍ ഇറാനിയന്‍ തീമഴ; തീഗോളമായി ഹൈഫ പവര്‍ പ്ലാന്റ്, മിസൈലുകള്‍ നേരിട്ട് പതിച്ചെന്ന് ഇസ്‌റാഈല്‍ | Israel-Iran live Updates

International
  •  3 days ago
No Image

ചാലക്കുടിയില്‍ വന്‍ തീപിടിത്തം; തീപിടിത്തമുണ്ടായത് പെയിന്റ് ഗോഡൗണില്‍

Kerala
  •  3 days ago
No Image

 ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാ ഖാംനഇയെ വധിക്കാനുള്ള ഇസ്‌റാഈൽ പദ്ധതി ട്രംപ് വീറ്റോ ചെയ്തു- റിപ്പോർട്ട്

International
  •  3 days ago
No Image

ഇടുക്കി ചെമ്മണ്ണാറില്‍ വീടിനു മുകളിലേക്ക് കവുങ്ങ് വീണ് മൂന്നു വയസുകാരന് പരിക്കേറ്റു

Kerala
  •  3 days ago