HOME
DETAILS

ഹൈറേഞ്ച് കേറാന്‍ ട്രെയിന്‍; ട്രാഫിക് സര്‍വേയുമായി റെയില്‍വേ

  
May 15 2025 | 02:05 AM

Railways Survey Potential for Train Connectivity to Idukki

തിരുവനന്തപുരം: റെയില്‍വേ ഭൂപടത്തില്‍ ഇടംപിടാക്കാത്ത ഇടുക്കിയില്‍ ട്രെയിനിന്റെ ചൂളം വിളി കേള്‍ക്കാന്‍ സാധ്യത. ഇതിനായി റെയില്‍വേ ട്രാഫിക് സര്‍വേ നടത്തുന്നു. രണ്ട് പുതിയ പാതകളാണ് മുന്നിലുള്ളത്. കുമളിശബരിമല റെയില്‍വേ പാതയാണൊന്ന്. മറ്റൊന്ന് ദിണ്ഡിഗലില്‍ നിന്നും ശബരിമലയിലേക്കുള്ള പാത. ആദ്യപാത 106ഉം രണ്ടാമത്തേത് 201 കിലോമീറ്ററുമാണ്. സാധ്യതാ പഠനത്തിനും ട്രാഫിക് സര്‍വേയ്ക്കുമായി ഈ സാമ്പത്തികവര്‍ഷം ഫണ്ടും നീക്കിവച്ചിട്ടുണ്ട്. പുതിയ ബജറ്റില്‍ ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിച്ച വിവിധ പദ്ധതികളുടെ റിപ്പോര്‍ട്ടിലാണ് പുതിയ പാതകളുടെ വിവരമുള്ളത്. കുമളിശബരിമല പാതയുടെ സാധ്യതാ പഠനത്തിനും ട്രാഫിക് സര്‍വേയ്ക്കുമായി 16 ലക്ഷം രൂപയും ദിണ്ഡിഗല്‍ശബരിമല പാതയ്ക്ക് 30 ലക്ഷം രൂപയുമാണ് ബജറ്റില്‍ മാറ്റിവച്ചത്. 

പുതിയ പാത യാഥാര്‍ഥ്യമായാല്‍ ഹൈറേഞ്ചുകാര്‍ക്ക് ട്രെയിന്‍ യാത്ര കൈയെത്തും ദൂരത്താകും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ക്കും ഏറെ പ്രയോജനം ചെയ്യും. ഇടുക്കിയിലെ വ്യാപാരവും വിനോദസഞ്ചാരവും വികസിക്കും. 
എന്നാല്‍ മുമ്പ് രണ്ട് പാതകള്‍ ഇടുക്കിയിലേക്ക് എത്തിക്കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും വിജയം കണ്ടില്ല. 2009ല്‍ ദിണ്ഡിഗല്‍കുമളി റെയില്‍പ്പാതയാണ് സജീവ ചര്‍ച്ചയായി ഉയര്‍ന്നുവന്നത്. 

ഇതിന് ആസൂത്രണ കമ്മിഷന്റെ അംഗീകാരവും ലഭിച്ചു. ദിണ്ഡിഗലില്‍നിന്ന് ചെമ്പട്ടി, വത്തലഗുണ്ട്, പെരിയകുളം, തേനി, ബോഡിനായ്ക്കന്നൂര്‍, തേവാരം, കമ്പം വഴി ലോവര്‍ ക്യാംപ് വരെ നൂറ് കിലോമീറ്ററിലധികം വരുന്നതായിരുന്നു നിര്‍ദിഷ്ട റെയില്‍പ്പാത. പദ്ധതിക്ക് ചെലവാകുന്ന അഞ്ഞൂറ് കോടിയിലധികം രൂപയുടെ പകുതി തമിഴ്‌നാടും പകുതി കേന്ദ്രവും അനുവദിക്കണമെന്നായിരുന്നു ആസൂത്രണ കമ്മിഷന്റെ നിര്‍ദേശം. തുക വകയിരുത്തല്‍ നയത്തില്‍ പദ്ധതി മുങ്ങുകയായിരുന്നു. 
വര്‍ഷങ്ങള്‍ക്ക് മുമ്പ് ബജറ്റില്‍ ഇടംപിടിച്ച ശബരിപാതയില്‍ കേരളം നിര്‍ദേശിക്കുന്ന അലൈന്‍മെന്റും എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ കടന്നുപോകുന്ന നിലയിലാണ്. എന്നാല്‍ പദ്ധതി ചെലവിന്റെ കാര്യത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും സമവായം ഉണ്ടാകാത്തത് മൂലം ഈ പദ്ധതിയും നീണ്ടുപോവുകയാണ്. കേരളത്തില്‍ ഇടുക്കി, വയനാട് ജില്ലകളില്‍ മാത്രമാണ് റെയില്‍വേ പാതകളില്ലാത്തത്. ഇടുക്കിക്കാര്‍ക്ക് അങ്കമാലിയിലോ കോട്ടയത്തോ എത്തണം. വയനാട്ടുകാര്ര്‍ക്ക് കോഴിക്കോടോ നിലമ്പൂരോ എത്തണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  a day ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  a day ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  a day ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  a day ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  a day ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  a day ago
No Image

വേണ്ടത് വെറും മൂന്ന് ഗോൾ; റൊണാൾഡോയെ മറികടന്ന് ചരിത്രം കുറിക്കാനൊരുങ്ങി മെസി

Football
  •  a day ago
No Image

സ്കൂള്‍ പഠന സമയം: സമസ്ത നല്‍കിയ നിവേദനത്തിന് നടപടി ഉണ്ടാവണം

Kerala
  •  a day ago
No Image

അപകടത്തിൽപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു എന്ന് പറഞ്ഞ് കാറിൽ കയറ്റി; പിന്നീട് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

National
  •  a day ago
No Image

ഇങ്ങനെയൊരു ക്യാപ്റ്റൻ ലോകത്തിൽ ആദ്യം; സ്വപ്ന കിരീടത്തിനൊപ്പം ചരിത്രം സൃഷ്ടിച്ച് ബവുമ

Cricket
  •  a day ago