HOME
DETAILS

മെട്രോ സ്റ്റേഷന്‍ പേരുകള്‍ സ്വന്തമാക്കാന്‍ കമ്പനികള്‍ക്കിടയില്‍ മത്സരം; കോബ്രാന്‍ഡിങ്ങില്‍ നേട്ടം കൊയ്ത് ആലുവ സ്‌റ്റേഷന്‍

  
May 15 2025 | 02:05 AM

Companies Compete to Own Metro Station Names Spend Lakhs for Branding

 കൊച്ചി: ദിനംപ്രതി ഒരുലക്ഷത്തോളം  പേര്‍ യാത്രചെയ്യുന്ന കൊച്ചി മെട്രോയുടെ സ്റ്റേഷനുകള്‍ക്കൊപ്പം പേര് ചേര്‍ക്കാന്‍ കമ്പനികള്‍ക്കിടയില്‍ മത്സരം. ആവശ്യക്കാര്‍ ഏറിയതോടെ മെട്രോയും പിന്നോട്ടില്ല. തിരക്കേറിയ സൗത്ത് സ്റ്റേഷന് ഒപ്പം പേര് ചേര്‍ക്കണമെങ്കില്‍ 53  ലക്ഷം രൂപയാണ് പ്രതിവര്‍ഷം നിരക്ക് നിശ്ചയിച്ചത്.

25 മെട്രോ സ്റ്റേഷനുകളില്‍ 18 എണ്ണത്തിന്റേയും പേരിന്റെ അവകാശം കമ്പനികള്‍ നേടിക്കഴിഞ്ഞു. ഏഴ് എണ്ണമാണ്  കോ ബ്രാന്‍ഡിങ്ങിനായി ഒരുങ്ങിയിരിക്കുന്നത്. സൗത്ത് സ്റ്റേഷനുപുറമേ തൃപ്പൂണിത്തുറ, എം.ജി റോഡ്, വൈറ്റില, കലൂര്‍, മഹാരാജാസ് കോളജ്, കടവന്ത്ര എന്നിവയ്ക്കാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

എം.ജി റോഡ്, വൈറ്റില, കലൂര്‍, മഹാരാജാസ് കോളജ് എന്നിവയ്ക്ക് 42 ലക്ഷം രൂപ വീതവും കടവന്ത്രയ്ക്ക് 37 ലക്ഷം രൂപയും തൃപ്പൂണിത്തുറ ടെര്‍മിനലിന് 30 ലക്ഷം രൂപയുമാണ് നിരക്ക്. 

സ്റ്റേഷന്‍ പേരിനൊപ്പം കമ്പനിയുടെ പേര് ചേര്‍ക്കുന്ന കോ ബ്രാന്‍ഡിങ്, സ്റ്റേഷനുകളുടെ എന്‍ട്രി/എക്‌സിറ്റ് പോയിന്റുകളില്‍ എല്‍.ഇ.ഡി സ്‌ക്രീനുകളിലും ട്രെയിനുകള്‍ക്കുള്ളിലും സ്റ്റേഷനുകളിലും ദിശാ ഭൂപടങ്ങളിലും പ്രദര്‍ശിപ്പിക്കും. ലൈസന്‍സിക്ക് പരസ്യങ്ങള്‍ക്കായി 10 ബോര്‍ഡുകള്‍ ഉള്‍പ്പെടുന്ന അഞ്ച് സ്റ്റേഷന്‍ പില്ലറുകളും നല്‍കും.
 
ട്രെയിനുകള്‍ക്കുള്ളിലെ അനൗണ്‍സ്‌മെന്റ് വഴി ഒരു ദിവസം കുറഞ്ഞത് 480 തവണയെങ്കിലും കോബ്രാന്‍ഡിങ് പേരുകള്‍ ഉപയോഗിച്ച് സ്റ്റേഷനുകളെ തിരിച്ചറിയാന്‍ സഹായിക്കുന്നുണ്ടെന്നും കെ.എം.ആര്‍.എല്‍ വ്യക്തമാക്കി. 

ഇതുവരെ കോബ്രാന്‍ഡിങ്ങിലൂടെ കൂടുതല്‍ വരുമാനം ഉണ്ടാക്കിയത് ആലുവ മെട്രോസ്റ്റേഷനാണ്. ഫെഡറല്‍ ബാങ്കാണ് ഈ സ്റ്റേഷന്‍ സ്വന്തമാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

National
  •  4 days ago
No Image

ശക്തമായ മഴ; കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം വീണ് തീപിടിത്തം, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Kerala
  •  4 days ago
No Image

പൂനെയിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം നാലായി: കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

National
  •  4 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയിൽ എണ്ണ വില ഉയർന്നേക്കുമോ?

International
  •  4 days ago
No Image

കോവിഡ് ബാധിതയായ 27കാരി പ്രസവത്തിനു പിന്നാലെ മ രിച്ചു; കുഞ്ഞിന് ഒരു ദിവസം പ്രായം

National
  •  4 days ago
No Image

ഭാര്യയുടെ സോപ്പ് എടുത്ത് കുളിച്ച ഭർത്താവ് അറസ്റ്റിൽ: വഴക്കുകൾ ഉണ്ടാകുമ്പോൾ ഭാര്യ പലപ്പോഴും പൊലീസിനെ വിളിക്കാറുണ്ട്; ഇത്ര പ്രതീക്ഷിച്ചില്ലെന്ന് ഭർത്താവ് 

National
  •  4 days ago
No Image

കനത്ത മഴ: കേരളത്തിലെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  4 days ago
No Image

ഇസ്റാഈലിൽ സംഘർഷം രൂക്ഷം: അനാവശ്യ സഞ്ചാരം ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി; ഹെൽപ് ലൈൻ നമ്പറുകൾ ഇവ

International
  •  4 days ago
No Image

ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം: പുതിയ തരംഗത്തിന്റെ തുടക്കമെന്ന് ഇറാൻ  

International
  •  4 days ago
No Image

അമേരിക്കൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; 36 രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു

International
  •  4 days ago