HOME
DETAILS

ട്രസ്റ്റ് ഉണ്ടാക്കി വഖ്ഫ്‌ സ്വത്ത് തട്ടി; ജമാഅത്തെ ഇസ്‌ലാമിക്കെതിരേ വഖ്ഫ് ബോര്‍ഡില്‍ പരാതി

  
May 15 2025 | 01:05 AM

Complaint Filed Against Jamaat-e-Islami for Waqf Property Misuse via Trust Formation

തൃശൂര്‍: കൊടുങ്ങല്ലൂര്‍ വെളുത്തകടവ് ദാറുസ്സലാം ജുമാമസ്ജിദിൻ്റെയും മദ്‌റസയുടെയും സ്വത്തുക്കള്‍ തട്ടിയെടുത്തെന്നു പരാതി. പള്ളിക്ക് ലഭിച്ച വഖ്ഫ് ഭൂമി ജമാ അത്തെ ഇസ് ലാമി നേതാക്കളുടെ നേതൃത്വത്തിലുണ്ടാക്കിയ ട്രസ്റ്റ്  തട്ടിയെടുത്തുവെന്നു ചൂണ്ടിക്കാട്ടി  പള്ളികമ്മിറ്റി മുന്‍ പ്രസിഡൻ്റ് എസ്.എന്‍ പുരം നെല്‍പിണി പനങ്ങാട് കുടംപുള്ളി വീട്ടില്‍ മക്കാര്‍ മുഹമ്മദ് ആണ് വഖ്ഫ് ബോര്‍ഡിനും മതിലകം പൊലിസിലും പരാതി നല്‍കിയത്. വഖ്ഫ് ഭൂമി തട്ടിയതിനു പുറമേ ദേശീയപാത വികസനത്തിനു സ്ഥലം വിട്ടുനല്‍കിയപ്പോള്‍ പള്ളി കമ്മിറ്റിക്കു ലഭിച്ച 2,76,44,485 രൂപയും ട്രസ്റ്റ് സ്വന്തം പേരിലാക്കിയെന്നാണ് ആക്ഷേപം. 
ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻ്റ് ഷാനവാസിൻ്റെ നേതൃത്വത്തിലുള്ള ദാറുസ്സലാം ചാരിറ്റബിള്‍ ആൻഡ് റിലീജിയസ് ട്രസ്റ്റിനെതിരേ വിശ്വാസി കൂട്ടായ്മ എന്ന പേരിലുള്ള നാട്ടുകാരുടെ സമിതി പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. വെല്‍ഫയര്‍പാര്‍ട്ടി നേതാക്കളും ഇൗ  ട്രസ്റ്റിലുണ്ട്.

പള്ളിയുടെ ഭൂമിയും പള്ളി കമ്മിറ്റിയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണവും മുന്‍ പ്രസിഡന്റ് മക്കാറിനെ തെറ്റിധരിപ്പിച്ചാണ് ട്രസ്റ്റ് കൈക്കലാക്കിയതെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. രേഖകള്‍ ഒപ്പിട്ടുവാങ്ങിയ ശേഷം പള്ളി സ്വത്തുക്കള്‍ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നു. വെല്‍ഫയര്‍ പാര്‍ട്ടി, ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ തട്ടിയെടുത്ത പള്ളി ഭൂമിയുടെ ആധാരവും പണവും പള്ളി കമ്മിറ്റിക്ക് കൈമാറാന്‍ ആവശ്യപ്പെട്ട് നാട്ടുകാര്‍ ബാനര്‍കെട്ടി  സമരത്തിലാണ്. സ്വത്തുക്കള്‍ ട്രസ്റ്റിൻ്റെ പേരിലേക്കു മാറ്റിയത് ദുരൂഹമാണെന്നാരോപിച്ചാണ്  സമരം. വഖ്ഫ് ട്രൈബ്യൂനൽ  മുമ്പാകെയും ഇതു സംബന്ധിച്ച്  പരാതി നൽകിയിട്ടുണ്ട്. സ്വത്തുക്കള്‍ തിരികെ ലഭിക്കുന്നതു വരെ സമരം തുടരാനാണ് തീരുമാനം. 
1976 ല്‍ വിശ്വാസികള്‍ രംഗത്തുവന്നാണ് ദാറുസ്സലാം പള്ളി സ്ഥാപിച്ചത്. 1974, 1976, 1995 വര്‍ഷങ്ങളില്‍ മൂന്ന് വ്യക്തികള്‍ പള്ളിക്ക് വഖ്ഫ് ആയി ഭൂമി കൈമാറിയിരുന്നു. ഇതിലാണ് പള്ളിയും മദ്‌റസയും സ്ഥിതി ചെയ്യുന്നത്. 
1998 ല്‍ പള്ളിയുടെയും മദ്‌റസയുടെയും നടത്തിപ്പിനു സഹായിക്കാമെന്ന വാഗ്ദാനവുമായി കൊടുങ്ങല്ലൂരിലെ മൂവ്‌മെൻ്റ് ഓഫ് ഇസ് ലാമിക് ട്രസ്റ്റ് (എം.ഐ.ടി) രംഗത്തുവന്നു. ഇവര്‍ക്ക് ജമാഅത്തെ ഇസ് ലാമിയുമായി ആഭിമുഖ്യമുണ്ട്. ഇവരുമായി പള്ളി കമ്മിറ്റി ധാരണയിലെത്തി.

പള്ളികെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കുക, ഖുത്വബ മലയാളത്തില്‍ നിര്‍വഹിക്കുക, മദ്‌റസയില്‍ മജ്‌ലിസ് കേരളയുടെ പാഠഭാഗത്തില്‍ നിന്നു മാത്രം പഠിപ്പിക്കുക എന്നീ കാര്യങ്ങളും തീരുമാനിച്ചു. സക്കാത്ത്, ഉളുഹിയത്ത് എന്നിവ സംയുക്തമായി നടത്താനും ധാരണയായി.

ഇതനുസരിച്ച് പള്ളിയില്‍ ഖുത്വബ നിര്‍വഹിക്കാനെത്തിയ  ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകന്‍ അബ് ദുല്‍ ലത്തീഫ് പിന്നീട് പള്ളി കമ്മിറ്റിയില്‍ അംഗമായെത്തുകയായിരുന്നു. 2022ല്‍ അദ്ദേഹം പള്ളി കമ്മിറ്റി സെക്രട്ടറിയായി. വിവാദ ട്രസ്റ്റുമായി ഇദ്ദേഹത്തിനും ബന്ധമുണ്ട്.  ഈ സ്ഥാനങ്ങള്‍ ദുരപയോഗപ്പെടുത്തിയാണ് വഖ്ഫ് സ്വത്തും പണവും ട്രസ്റ്റ് തട്ടിയെടുത്തെന്നാണ് പരാതി. 
അതിനിടെ 2021 ല്‍ പള്ളിയുടെ ഭൂമി ദേശീയപാത വികസനത്തിനു വിട്ടുനല്‍കിയിരുന്നു. ഇതിന് നഷ്ടപരിഹാരമായി സര്‍ക്കാരില്‍ നിന്നു 2.76 കോടി രൂപ പള്ളിയുടെ അക്കൗണ്ടില്‍ ലഭിച്ചു. ഈ പണം പള്ളി കമ്മിറ്റി മുന്‍ പ്രസിഡൻ്റിനെ തെറ്റിധരിപ്പിച്ച് ട്രസ്റ്റ് അക്കൗണ്ടിലേക്കു മാറ്റി.

പുതിയ കെട്ടിടം നിര്‍മിക്കാനെന്ന പേരിലായിരുന്നു നടപടി. അതിനിടെ ജമാ അത്തെ ഇസ് ലാമി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പള്ളി ഓഫിസ് പിടിച്ചെടുക്കാനും ഖുത്വബ തടയാനും ശ്രമം നടന്നിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയും  അതിക്രമിച്ചു കയറി പള്ളി രേഖകള്‍ കൊണ്ടുപോയതായും പൊലിസിൽ പരാതിയുമുണ്ട്.

വഖ്ഫ് സ്വത്ത് കൈമാറാനുള്ള ആധാരം റദ്ദാക്കുക, സ്വത്തുക്കള്‍ തിരികെ നല്‍കുക എന്നീ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നതെന്ന് സംഘടനാ വക്താവ് നൗഷാദ് ഉളക്കല്‍ അറിയിച്ചു. സംഭവത്തിൽ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍  ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ പ്രതിചേര്‍ത്ത് കേസെടുത്തിട്ടുണ്ടെങ്കിലും തുടർ നടപടികളൊന്നുമുണ്ടായിട്ടില്ല.

അതേസമയം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കോടതിക്ക് മുമ്പിലുള്ള വിഷയത്തില്‍ കൂടുതല്‍ പ്രതികരണം നടത്താന്‍ കഴിയില്ലെന്നും ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം 

International
  •  3 days ago
No Image

സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  3 days ago
No Image

തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ

International
  •  3 days ago
No Image

ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്

International
  •  3 days ago
No Image

റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍  

Saudi-arabia
  •  3 days ago
No Image

ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി

Kerala
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

International
  •  3 days ago
No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്

International
  •  3 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം

uae
  •  3 days ago
No Image

ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

International
  •  3 days ago