
ഹൈക്കോടതി അഭിഭാഷകൻ പി.ജി. മനുവിന്റെ ആത്മഹത്യ: ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ ഭർത്താവ് പൊലിസ് കസ്റ്റഡിയിൽ

കൊച്ചി: ഹൈക്കോടതി അഭിഭാഷകനും മുൻ ഗവൺമെന്റ് പ്ലീഡറുമായ പി.ജി. മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭർത്താവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. എറണാകുളം പിറവത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കൊല്ലം വെസ്റ്റ് പൊലിസാണ് അറസ്റ്റ് ചെയ്തത്. മനുവിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ഇയാളുടെ നിരന്തര പ്രേരണയാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2023-ൽ നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ മനു പ്രതിയായിരുന്നു. കർശന വ്യവസ്ഥകളോടെ ജാമ്യത്തിൽ ഇറങ്ങിയിരിക്കവെ, മറ്റൊരു യുവതി മനുവിനെതിരെ സമാനമായ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചു. തുടർന്ന്, മനു യുവതിയുടെ കുടുംബത്തോട് മാപ്പ് പറയുന്നതായി കാണിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഈ വീഡിയോ പകർത്തിയത് യുവതിയുടെ ഭർത്താവാണെന്ന് പൊലിസ് കണ്ടെത്തി. വീഡിയോയുടെ പ്രചാരണവും തുടർന്നുള്ള മാനസിക സമ്മർദ്ദവുമാണ് മനുവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
കൊല്ലം വെസ്റ്റ് പൊലിസ് വീഡിയോ വിശദമായി പരിശോധിച്ചതിന് ശേഷമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മനു കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായി അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ അഭിഭാഷകൻ ബി.എ. ആളൂർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് യുവതിയുടെ വീട്ടിൽ വച്ച് മനു ക്ഷമാപണം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് മനുവിനെ മാനസികമായി തകർത്തു. ഇത് വീണ്ടും ജയിൽ ശിക്ഷയിലേക്ക് നയിക്കുമെന്ന് മനു ഭയപ്പെട്ടിരുന്നതായും ആളൂർ പറഞ്ഞു.
വീഡിയോ പകർത്തി പ്രചരിപ്പിച്ചവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മനുവിന്റെ കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്നും ബി.എ. ആളൂർ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ അഭിഭാഷകനായിരിക്കെ നിയമസഹായം തേടിയെത്തിയ യുവതിയെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് മനുവിനെതിരായ പരാതി. 2018ല്‍ നടന്ന പീഡന കേസില്‍ ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി മനുവിനെ സമീപിച്ചത്. കേസില്‍ മനുവിന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയിരുന്നു. 10 ദിവസത്തിനകം ചോറ്റാനിക്കര പൊലീസിന് മുന്നില്‍ കീഴടങ്ങാനും കോടതി നിര്‍ദേശിച്ചു. കോടതി അനുവദിച്ച സമയപരിധി അവസാനിച്ചിട്ടും മനു കീഴടങ്ങിയിരുന്നില്ല. ഇതോടെ പൊലിസ് തിരച്ചില്‍ നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെ അദ്ദേഹം കീഴടങ്ങി ജാമ്യത്തിലിറങ്ങി. ഇതിനിടെ കേസുമായി ബന്ധപ്പെട്ട വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ പ്രചരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയയാണ് മവുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
High Court advocate P.G. Manu died by suicide following a sexual harassment allegation. The husband of the woman who made the accusation has been taken into police custody as part of the investigation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു
Kerala
• a day ago
തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ
Saudi-arabia
• a day ago
സിയുഇടി-യുജി 2025 ഫലം പ്രഖ്യാപിച്ചു: ഒരാൾക്ക് മാത്രം നാല് വിഷയങ്ങളിൽ 100 ശതമാനം, മൂന്ന് വിഷയങ്ങളിൽ 17 പേർക്ക് 100 ശതമാനം, 2,847 പേർക്ക് ഉന്നത വിജയം
National
• a day ago
ഗസ്സയിൽ സ്ഥിര വെടിനിർത്തൽ ഉറപ്പാക്കൽ: സഊദി അറേബ്യയുടെ പ്രഥമ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രി
International
• a day ago
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• a day ago
വിഎസിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ വിഎ അരുൺ കുമാർ
Kerala
• a day ago
ചരിത്രത്തിലെ ആദ്യ ഡബിൾ സെഞ്ച്വറി; ഇന്ത്യക്കെതിരെ വീശിയടിച്ച് ഇംഗ്ലണ്ടിന്റെ ഇരട്ട കൊടുങ്കാറ്റ്
Cricket
• a day ago
മകളുടെ ചികിത്സ, മകന് ജോലി; ബിന്ദുവിന്റെ കുടുംബത്തിന്റെ നാല് ആവശ്യങ്ങളും അംഗീകരിച്ച് സർക്കാർ; അടിയന്തിര സഹായമായി 50,000 രൂപ കൈമാറി
Kerala
• a day ago
ബിന്ദുവിന്റെ മരണം വേദനാജനകം; ആരോഗ്യ മേഖലയെ ഈ സർക്കാർ കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകും: മുഖ്യമന്ത്രി
Kerala
• a day ago
ടെസ്റ്റിൽ ടി-20 കളിച്ചു; ഇന്ത്യയെ വിറപ്പിച്ച സെഞ്ച്വറിയിൽ പിറന്നത് വമ്പൻ നേട്ടം
Cricket
• a day ago
ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ ആഢംബര എസ്യുവിയായ ഡിഫൻഡർ ഒക്ട ബ്ലാക്ക് വിപണിയിൽ
auto-mobile
• 2 days ago
പോർച്ചുഗൽ റൊണാൾഡോയെ കളിപ്പിക്കുന്നില്ല, അതുപോലെയാണ് ഇന്ത്യ അവനോട് ചെയ്തത്: സ്റ്റെയ്ൻ
Cricket
• 2 days ago
ഒരു അതിർത്തി, രണ്ട് ശത്രുക്കൾ: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ ഇരട്ട വെല്ലുവിളി നേരിട്ടെന്ന് കരസേനാ ഉപമേധാവി
National
• 2 days ago
ധോണിയുടെ റെക്കോർഡ് വീണ്ടും തരിപ്പണമായി; ഇംഗ്ലണ്ടിനെതിരെ മിന്നൽ നേട്ടവുമായി പന്ത്
Cricket
• 2 days ago
വി.എസിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; വെന്റിലേറ്ററിൽ തുടരുന്നു
Kerala
• 2 days ago
ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വീണ്ടും അമേരിക്കയിലേക്ക്
Kerala
• 2 days ago
താലിബാന് സര്‍ക്കാറിനെ അംഗീകരിക്കുന്ന ആദ്യരാജ്യമായി റഷ്യ; ധീരമായ തീരുമാനമെന്ന് അഫ്ഗാന്
International
• 2 days ago
കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി
Business
• 2 days ago
ജയിലിൽ നിന്നും വിവാഹ വേദിയിലേക്ക്: ഗുണ്ടാ നേതാവിന് വിവാഹത്തിനായി അഞ്ച് മണിക്കൂർ പരോൾ
National
• 2 days ago
സംസ്ഥാനത്ത് ആളിക്കത്തി പ്രതിഷേധം; ബിന്ദുവിന്റെ മരണത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് ആരോഗ്യമന്ത്രി, കുടുംബത്തിന് ഒപ്പമുണ്ടാകുമെന്ന് വീണ ജോർജ്ജ്
Kerala
• 2 days ago
സംസ്ഥാനത്തെ ആശുപത്രികളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന; നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കണം
Kerala
• 2 days ago