HOME
DETAILS

'സമ്പദ്‌വ്യവസ്ഥയെ തളര്‍ത്തും, തൊഴിലില്ലായ്മ വര്‍ധിപ്പിക്കും' ട്രംപിന്റെ താരിഫ് നയങ്ങളില്‍ ശക്തമായ മുന്നറിയിപ്പുമായി ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍

  
Farzana
April 17 2025 | 03:04 AM

Federal Reserve Chair Jerome Powell Slams Trumps Economic Policies as Unprecedented and Risky

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയംമാറ്റത്തില്‍ രൂക്ഷ പ്രതികരണവുമായി ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍. ട്രംപിന്റെ താരിഫ് ഉള്‍പ്പെടെയുള്ള സുപ്രധാന നയ മാറ്റങ്ങള്‍ ആധുനിക ചരിത്രത്തില്‍ കണ്ടതില്‍ നിന്ന് വ്യത്യസ്തമാണെ്.  ഇത് ഫെഡറല്‍ റിസര്‍വിനെ വെള്ളത്തിലാക്കും- ജെറോം പവല്‍ ചൂണ്ടിക്കാട്ടി. അടിസ്ഥാനപരമായ നയംമാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇതേ കുറിച്ച് എങ്ങനെ ചിന്തിക്കണമെന്നതിന് പോലും ആധുനിക ചരിത്രത്തില്‍ മുന്‍ അനുഭവമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കണോമിക് ക്ലബ് ഓഫ് ചിക്കാഗോ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

പ്രതീക്ഷിച്ചതിലും വലിയ തീരുവ വര്‍ധനയാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം തീരുവ സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നത് നീണ്ടുനില്‍ക്കുന്ന സാമ്പത്തിക തകര്‍ച്ചക്ക് കാരണമാകുമെന്നും വ്യക്തമാക്കി. ട്രംപിന്റെ നയങ്ങള്‍ സാമ്പത്തിക നയങ്ങള്‍ സമ്പദ്‌വ്യവസ്ഥയെ മോശം വളര്‍ച്ചയിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

'ട്രംപിന്റെ നയങ്ങള്‍ ഉയര്‍ന്ന തൊഴിലില്ലായ്മക്കും പണപ്പെരുപ്പത്തിനും കാരണമാകും. മാത്രമല്ല ഇത് സമ്പദ്‌വ്യവസ്ഥയെ മോശം വളര്‍ച്ചയിലേക്ക് നയിക്കും' അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഫെഡറല്‍ റിസര്‍വ് നേരിടാത്ത സാഹചര്യമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രംപിന്റെ നയങ്ങളോട് യുഎസ് സമ്പദ്വ്യവസ്ഥ എങ്ങനെ പ്രതികരിക്കുന്നുവെന്ന് ഡാറ്റ വ്യക്തമായി കാണിക്കുന്നതുവരെ ഫെഡിന്റെ ഇപ്പോഴത്തെ ഏറ്റവും നല്ല നീക്കം അതേപടി തുടരുക എന്നതാണ് എന്ന് പവല്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  2 days ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  2 days ago
No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  2 days ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  2 days ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  2 days ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  2 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ

Kerala
  •  2 days ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  2 days ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  2 days ago
No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  2 days ago