HOME
DETAILS

വഖ്ഫ്: സുപ്രിം കോടതി നടപടി പ്രത്യാശ പകരുന്നത്-കുഞ്ഞാലിക്കുട്ടി; താല്‍ക്കാലിക ആശ്വാസം, നിയമ പോരാട്ടം തുടരും-ഉവൈസി 

  
Web Desk
April 17 2025 | 10:04 AM

Political Leaders responce on waqf Interim-order-

ന്യൂഡല്‍ഹി: വഖ്ഫിലെ സുപ്രിം കോടതി നടപടി പ്രത്യാശ പകരുതെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. നടപിട താല്‍ക്കാലി ക ആശ്വാസം നല്‍കുന്നത് മാത്രമാണെന്നും നിയമ പോരാട്ടം തുടരുമെന്നും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാറിനേറ്റ തിരിച്ചടിയാണ് സുപ്രിം കോടതി നിലപാടെന്ന് അഡ്വ.ഹാരിസ് ബീരാന്‍ എം.പി ചൂണ്ടിക്കാട്ടി. നടപടി സി.പി.എമ്മും സ്വാഗതം ചെയ്തു. കോടതി ഇടപെടല്‍ ആശ്വാസകരമെന്ന് ചൂണ്ടിക്കാട്ടിയ എം.വി ഗോവിന്ദന്‍ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു. 

ഭേദഗതിയിലൂടെ വഖ്ഫ് സ്വത്തുക്കളില്‍ സര്‍ക്കാരിന് നിയന്ത്രണം ഉറപ്പാക്കുന്ന നിയമം പൂര്‍ണമായി സ്റ്റേചെയ്യില്ലെന്ന് സൂചന നല്‍കുന്നതാണ് സുപ്രിംകോടതി ഇടപെടല്‍. കേസില്‍ വിശദീകരണം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് ഒരാഴ്ചത്തെ സമയം അനുവദിച്ച കോടതി, ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. ഉത്തരവ് വരുന്നതുവരെ വഖ്ഫ് ബോര്‍ഡില്‍ നിയമനം പാടില്ലെന്നും കോടതി വ്യക്തമാക്കി. നിലവിലെ വഖ്ഫ് സ്വത്തുക്കള്‍ വഖ്ഫല്ലാതാക്കരുത്. അതില്‍ തല്‍സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെതുള്‍പ്പെടെയുള്ള ഒരുഡസനിലേറെ ഹരജികളില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് ആണ് വാദംകേട്ടത്.

എല്ലാ ഹരജിക്കാരെയും കേള്‍ക്കാനാകില്ലെന്നും അഞ്ചുപേരെ മാത്രമെ കേള്‍ക്കൂവെന്നും കോടതി അറിയിച്ചു. ഇത് ആരെക്കൊയാണെന്ന തീരുമാനം ഹരജിക്കാര്‍ക്ക് തന്നെ കോടതി വിട്ടുകൊടുത്തു. കേസില്‍ അടുത്തമാസം അഞ്ചിന് വീണ്ടും വാദംകേള്‍ക്കും.

ഇന്നലെ മൂന്നുമണിക്കൂര്‍ നീണ്ട വാദത്തിനൊടുവില്‍ സുപ്രിംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ഥനമാനിച്ചാണ് ഇന്നത്തേക്ക് മാറ്റിയത്. ഉച്ചയ്ക്ക് രണ്ട്മണിക്ക് കോടതി നടപടി തുടങ്ങിയ ഉടന്‍ സ്റ്റേ ചെയ്യരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇന്നലെ സമസ്തക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വിയാണ് നിയമം സ്റ്റേചെയ്യണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ സ്റ്റേ ചെയ്യുകയാണെങ്കില്‍ അത് അസാധാരണനടപടിയാകുമെന്ന് സര്‍ക്കാര്‍ വാദിച്ചു. ഇതോടെ, പൂര്‍ണമായി സ്റ്റേചെയ്യില്ലെന്ന് സര്‍ക്കാരിനെ കോടതി അറിയിച്ചു. ഇതിനൊടുവില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തിന് കോടതി ഒരാഴ്ചത്തെ സമയം അനുവദിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്

International
  •  2 days ago
No Image

ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്

Cricket
  •  2 days ago
No Image

ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു

Saudi-arabia
  •  2 days ago
No Image

സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും

Saudi-arabia
  •  2 days ago
No Image

കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്‌കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ

National
  •  2 days ago
No Image

യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Cricket
  •  2 days ago
No Image

ജാഗ്രത; തീവ്രമായ മഴ മുന്നറിയിപ്പ്; തിരുവനന്തപുരത്തടക്കം നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  2 days ago
No Image

'ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി'; പാകിസ്ഥാന് കർശനമായ മുന്നറിയിപ്പ് നൽകി ഇന്ത്യ, സൈനിക കേന്ദ്രങ്ങൾ വരെ ലക്ഷ്യമിടും

National
  •  2 days ago
No Image

28 പന്തിൽ സെഞ്ച്വറി നേടിയവനെ കളത്തിലിറക്കി ചെന്നൈ; കൊൽക്കത്തക്കെതിരെ തീപാറും

Cricket
  •  2 days ago