HOME
DETAILS

അടിച്ചെടുത്തത് സെഞ്ച്വറി നേട്ടം; വാംഖഡെയുടെ ചരിത്ര പുരുഷനായി ഹിറ്റ്മാൻ

  
April 17 2025 | 17:04 PM

Rohit Sharma Create a New Record in Mumbai Wankhede Cricket Stadium in IPL

മുംബൈ: ഐപിഎല്ലിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി മുംബൈ താരം രോഹിത് ശർമ്മ. സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെയുള്ള മത്സരത്തിൽ സിക്സറുകളിലാണ് രോഹിത് പുതിയ നേട്ടം കൈവരിച്ചത്. വാംഖഡെ സ്റ്റേഡിയത്തിൽ 100 സിക്‌സറുകൾ പൂർത്തിയാക്കാനാണ് രോഹിത്തിന് സാധിച്ചത്. ഐപിഎല്ലിൽ ഒരു സ്റ്റേഡിയത്തിൽ 100 സിക്‌സറുകൾ നേടുന്ന നാലാമത്തെ താരം കൂടിയാണ് രോഹിത്.

വിരാട് കോഹ്‌ലി, ക്രിസ് ഗെയ്ൽ, എബി ഡിവില്ലിയേഴ്സ് എന്നിവരാണ് ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങൾ. ഈ മൂന്ന് താരങ്ങളും ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് 100 സിക്‌സറുകൾ സ്വന്തമാക്കിയിട്ടുള്ളത്. ഇപ്പോൾ രോഹിത്തും വാംഖഡെയിൽ സിക്സറുകളിൽ സെഞ്ച്വറി നേടിയിരിക്കുകയാണ്. 

മത്സരത്തിൽ 16 പന്തിൽ 26 റൺസ് നേടിയാണ് രോഹിത് മടങ്ങിയത്. മൂന്ന് സിക്സുകളാണ് ഹിറ്റ്മാന്റെ ബാറ്റിൽ നിന്നും പിറന്നത്. ഈ സീസണിൽ ബാറ്റിങ്ങിൽ താളം കണ്ടെത്താൻ രോഹിത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഈ മത്സരത്തിന് മുമ്പായി  0, 8, 13, 17 എന്നിങ്ങനെയാണ് രോഹിത് ഈ സീസണിൽ നേടിയ സ്‌കോറുകൾ. 

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസ് ആണ് നേടിയത്.  28 പന്തിൽ 40 റൺസ് നേടിയ അഭിഷേക് ശർമയാണ് ഹൈദരാബാദ് നിരയിലെ ടോപ്പ് സ്കോറർ. ഏഴു ഫോറുകളാണ് താരം നേടിയത്. ക്ലാസൺ 28 പന്തിൽ 37 റൺസും നേടി തിളങ്ങി. മൂന്ന് ഫോറുകളും രണ്ട് സിക്സുകളുമാണ് താരം സ്വന്തമാക്കിയത്. 

സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവൻ 

ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച്ച് ക്ലാസൻ (വിക്കറ്റ് കീപ്പർ), അനികേത് വർമ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ഹർഷൽ പട്ടേൽ, സീഷൻ അൻസാരി, മുഹമ്മദ് ഷമി, ഇഷാൻ മലിംഗ.

മുംബൈ ഇന്ത്യൻസ് പ്ലെയിങ് ഇലവൻ

റയാൻ റിക്കൽടൺ(വിക്കറ്റ് കീപ്പർ), വിൽ ജാക്ക്‌സ്, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), നമൻ ധിർ, മിച്ചൽ സാൻ്റ്‌നർ, ദീപക് ചാഹർ, ട്രെൻ്റ് ബോൾട്ട്, ജസ്പ്രീത് ബുംറ, കർൺ ശർമ്മ.

 

Rohit Sharma Create a New Record in Mumbai Wankhede Cricket Stadium in IPL   



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിതീവ്ര മഴ; കണ്ണൂരും കാസർകോടും റെഡ് അലർട്, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്

Kerala
  •  a day ago
No Image

ഇറാന്‍റെ പ്രത്യാക്രമണത്തില്‍ ഇസ്‌റാഈലിൽ 63 പേര്‍ക്ക് പരുക്ക്: ഇസ്റാഈൽ വീണ്ടും ഇറാനില്‍ ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്നതായി സൂചനകൾ

International
  •  a day ago
No Image

ഇസ്റാഈലിനെ തിരിച്ചടിച്ച് ഇറാൻ; നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു-റിപ്പോർട്ട്

International
  •  2 days ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ

National
  •  2 days ago
No Image

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾക്ക് 69 റൺസ് ദൂരം മാത്രം

Cricket
  •  2 days ago
No Image

ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; സ്ഥിതി രൂക്ഷം, യെമനിൽ നിന്നും റോക്കറ്റ് ആക്രമണം

International
  •  2 days ago
No Image

5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി

qatar
  •  2 days ago
No Image

ഇസ്റഈലിന്റെ ഇറാന് നേരെ ആക്രമണം: ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ വിതരണം ഇപ്പോഴുണ്ടെന്ന് പുരി 

National
  •  2 days ago
No Image

ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; 52-കാരനായ വളർത്തച്ഛൻ അറസ്റ്റില്‍

Kerala
  •  2 days ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്-കൊള്ളമുതൽ പങ്ക് വയ്ക്കുന്നതിലെ തർക്കം: ഒഐസിസി

bahrain
  •  2 days ago