HOME
DETAILS

ഇറാന്‍റെ പ്രത്യാക്രമണത്തില്‍ ഇസ്‌റാഈലിൽ 63 പേര്‍ക്ക് പരുക്ക്: ഇസ്റാഈൽ വീണ്ടും ഇറാനില്‍ ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്നതായി സൂചനകൾ

  
Abishek
June 14 2025 | 01:06 AM

63 Injured in Irans Retaliatory Attack on Israel Reports Say

ഇസ്‌റാഈലിനെതിരെ ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 63 പേര്‍ക്ക് പരുക്കേറ്റതായി ടൈംസ് ഓഫ് ഇസ്‌റാഈല്‍ റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റവരില്‍ ഒരാള്‍ ഗുരുതരാവസ്ഥയിലാണെന്നും എട്ട് പേര്‍ക്ക് ഗുരുതരമായ പരുക്കുകളുണ്ടെന്നും ഇസ്‌റാഈല്‍ ആംബുലന്‍സ് ഏജന്‍സിയെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

നൂറിലധികം ഡ്രോണുകള്‍ ഉപയോഗിച്ച് ഇസ്‌റാഈലിനെ ആക്രമിച്ച ഇറാന്‍ തുടര്‍ന്ന് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഇസ്‌റാഈല്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രസ്താവനയ്ക്ക് ശേഷമാണ് ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം ആരംഭിച്ചത്. 'ഓപ്പറേഷന്‍ ട്രൂ പ്രോമിസ്3' എന്ന പേരിലുള്ള ഈ ആക്രമണത്തില്‍ ഇസ്‌റാഈലിലെ നിരവധി സൈനിക കേന്ദ്രങ്ങളും വ്യോമസേനാ താവളങ്ങളും ലക്ഷ്യമാക്കിയിരുന്നുവെന്ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് വിശദീകരിച്ചു. ഇതിനെത്തുടര്‍ന്ന് ഇസ്‌റാഈല്‍ വീണ്ടും ഇറാനില്‍ ആക്രമണം നടത്താന്‍ തയ്യാറെടുക്കുകയാണെന്ന് സൂചനകളുണ്ട്. 

ഇറാന്റെ ആക്രമണത്തില്‍ ഇസ്‌റാഈലിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ടെല്‍ അവീവ് പ്രദേശത്തും അതിനോട് ചേര്‍ന്ന പ്രദേശങ്ങളിലും ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. അതേസമയം, ആക്രമണത്തില്‍ പരുക്കേറ്റവരുടെ എണ്ണം ഇതുവരെ കൃത്യമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുന്നതിനായി ഇസ്‌റാഈലിലെ മിക്ക പ്രദേശങ്ങളിലും സൈറണുകള്‍ മുഴങ്ങി. ജനങ്ങളോട് സുരക്ഷിതമായ ഷെല്‍ട്ടറുകളിലേക്ക് മാറാന്‍ നിര്‍ദേശിച്ചു. ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതോ ലൊക്കേഷന്‍ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതോ ഒഴിവാക്കാന്‍ ഇസ്‌റാഈല്‍ വ്യോമസേന ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

According to reports from the Times of Israel, 63 people were injured in Iran's retaliatory strike against Israel. One victim is in critical condition, while eight others sustained serious injuries. The Israeli ambulance service confirmed the casualties amid escalating tensions between the two nations. Stay updated on the latest developments in this ongoing conflict.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

International
  •  11 days ago
No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  11 days ago
No Image

കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി

Kerala
  •  11 days ago
No Image

അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്

National
  •  11 days ago
No Image

പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ

Kerala
  •  11 days ago
No Image

പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു

Kerala
  •  11 days ago
No Image

തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം

Kerala
  •  11 days ago
No Image

നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ

Kerala
  •  11 days ago
No Image

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃത​ദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും

Kerala
  •  11 days ago
No Image

സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി

Kerala
  •  11 days ago

No Image

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരണത്തിന്റെ വക്കിലെത്തിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; വീണ്ടും വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ

Kerala
  •  11 days ago
No Image

പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

Kerala
  •  11 days ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്

Kerala
  •  11 days ago
No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  12 days ago