HOME
DETAILS

ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; സ്ഥിതി രൂക്ഷം, യെമനിൽ നിന്നും റോക്കറ്റ് ആക്രമണം

  
Ajay
June 13 2025 | 17:06 PM

Renewed Israeli Airstrike Hits Tehran Situation Tense as Yemen Launches Rockets

ടെൽ അവീവ്: ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണമെന്ന് റിപ്പോർട്ട്. ടെഹ്റാനിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്തകൾ. ഇറാന്റെ തിരിച്ചടിക്ക് പിന്നാലെ നടന്ന ഈ ആക്രമണം മേഖലയിൽ സംഘർഷം രൂക്ഷമാക്കി. അതിനിടെ, യെമനിൽ നിന്ന് ഇസ്റാഈലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായി, ജെറുസലേമിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.

നേരത്തെ, ഇറാൻ ഇസ്റാഈലിനെതിരെ നൂറോളം ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം ആരംഭിച്ചിരുന്നു. ഇസ്റാഈലിന്റെ ആക്രമണങ്ങൾക്ക് കഠിനവും നിർണായകവുമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രതിജ്ഞാബദ്ധമായി. ഇതിനിടെ, തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ ഇസ്റാഈലിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഇസ്റാഈൽ മേഖലയെ ദുരന്തത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ തടയണമെന്നും എർദോഗൻ ആവശ്യപ്പെട്ടു. ഇറാൻ-ഇസ്റാഈൽ സംഘർഷം യുദ്ധസാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെ, തുർക്കിയുടെ പ്രതികരണം ഇറാന് പിന്തുണയായി വിലയിരുത്തപ്പെടുന്നു.

വെള്ളിയാഴ്ച പുലർച്ചെ ഇസ്റാഈൽ ഇറാനെതിരെ ശക്തമായ വ്യോമാക്രമണം നടത്തി. ഇറാൻ വിപ്ലവസേനയുടെ തലവനടക്കം ഉന്നത ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഇറാൻ തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാണെന്ന് നെതന്യാഹു പ്രതികരിച്ചു. അമേരിക്കയുടെ പിന്തുണയോടെയാണ് ആക്രമണമെന്നും കനത്ത തിരിച്ചടി നൽകുമെന്നും ഇറാൻ ഭീഷണി മുഴക്കി. ഇതിന്റെ പശ്ചാത്തലത്തിൽ ഇസ്റാഈൽ നഗരങ്ങളിൽ ഉയർന്ന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

സംഘർഷം തുടരുന്നതിനിടെ, ഇറാനിലെ ഇന്ത്യൻ എംബസി ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കാനും സുരക്ഷാ മുൻകരുതലുകൾ പാലിക്കാനും എംബസി ആവശ്യപ്പെട്ടു. ടെഹ്റാനിലെ എംബസി സോഷ്യൽ മീഡിയ വഴി മുന്നറിയിപ്പുകൾ പുറത്തിറക്കി, പ്രാദേശിക അധികൃതരുടെ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും ഇന്ത്യൻ വംശജർ ജാഗ്രത പുലർത്തണമെന്നും അറിയിച്ചു.

Fresh Israeli attack in Tehran intensifies Iran-Israel tensions; Yemen fires rockets, Jerusalem on alert. Turkey slams Israel’s actions, India issues advisory.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിമിഷപ്രിയയുടെ ക്രൂരത മറച്ചുപിടിച്ച് പാവമായി ചിത്രീകരിക്കുന്നു'; മലയാള മാധ്യമങ്ങള്‍ക്കെതിരെ തലാലിന്റെ സഹോദരന്‍

Kerala
  •  a day ago
No Image

ഭാസ്‌കര കാരണവര്‍ വധക്കേസ്; ഒന്നാം പ്രതി ഷെറിന്‍ ജയില്‍ മോചിതയായി

Kerala
  •  a day ago
No Image

പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും സ്വന്തമായി ഫോണുള്ള മൂന്ന് രാജ്യങ്ങളില്‍ യുഎഇയും, മറ്റു രണ്ട് രാജ്യങ്ങള്‍ ഇവ

uae
  •  a day ago
No Image

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രക്ഷോഭത്തിനൊരുങ്ങി കെഎസ്‌യു; നാളെ സംസ്ഥാന വ്യാപക 'പഠിപ്പുമുടക്ക്' 

Kerala
  •  a day ago
No Image

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടി 10 ദിവസത്തെ വിവാഹ അവധി; പ്രഖ്യാപനവുമായി ദുബൈ ഭരണാധികാരി

uae
  •  a day ago
No Image

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു 

Kerala
  •  a day ago
No Image

ഇത് തകർക്കും, ആഭ്യന്തര ടിക്കറ്റ് നിരക്കുകൾ 1,299 രൂപ മുതൽ, അന്താരാഷ്ട്ര ടിക്കറ്റ് നിരക്കുകൾ 4,340 രൂപ മുതൽ: ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

National
  •  a day ago
No Image

വ്യാജ ഉൽപ്പന്നങ്ങൾക്ക് വിലങ്ങിട്ട് ഡൽഹി ഹൈക്കോടതി; ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ എന്നിവയ്ക്ക് തിരിച്ചടി

National
  •  a day ago
No Image

വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം ഇന്ന് യുഎഇ സമയം വൈകിട്ട് നാല് മണിക്ക്: വിപഞ്ചികയുടെ കുടുംബാംഗങ്ങൾ പങ്കെടുക്കും

Kerala
  •  a day ago
No Image

കേര വെളിച്ചെണ്ണ വില റെക്കോർഡ് ഉയരത്തിൽ: ഒരു ലിറ്ററിന് 529 രൂപ

Kerala
  •  a day ago


No Image

കൊല്ലം തേവലക്കരയിൽ സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മിഥുൻ്റെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം രൂപ ധനസഹായം: മന്ത്രി കെ കൃഷ്ണൻ കുട്ടി

Kerala
  •  2 days ago
No Image

അസമില്‍ കുടിയൊഴിപ്പിക്കലിനിടെ പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്ത് പൊലിസ്; രണ്ട് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്

National
  •  2 days ago
No Image

യുഎഇയിൽ ജോലി ചെയ്യുകയാണോ? നിങ്ങൾക്ക് നിയമപരമായി അർഹതയുള്ള ഒമ്പത് ശമ്പളത്തോടുകൂടിയ അവധികളെക്കുറിച്ച് അറിയാം

uae
  •  2 days ago
No Image

'പ്രധാന അധ്യാപകനും പ്രിന്‍സിപ്പലിനും എന്താണ് ജോലി' വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി; അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  2 days ago