
5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി

ദോഹ: 5.6 ബില്യണ്‍ ഡോളറിലധികം കള്ളപ്പണം വെളുപ്പിച്ചതിന് ഖത്തറിലെ ക്രിമിനല്‍ കോടതി ഖത്തറിന്റെ മുന്‍ ധനമന്ത്രിയെ 20 വര്‍ഷം തടവിന് ശിക്ഷിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അലി ഷെരീഫ് ഇമാദിയ്ക്കാണ് കോടതി 20 വര്‍ഷത്തെ തടവിശിക്ഷ വിധിച്ചത്.
കോടതി അലി ഷെരീഫ് അല്‍ ഇമാദിയോട് 61 ബില്യണ്‍ ഖത്തര്‍ റിയാല്‍ പിഴ അടയ്ക്കാനും ഉത്തരവിട്ടു. അദ്ദേഹം വെളുപ്പിച്ച പണത്തിന്റെ ഇരട്ടി തുകയാണിത്. കൂടാതെ 21 ബില്യണ്‍ റിയാലിലധികം അധിക പിഴയും ചുമത്തിയതായി റോയിട്ടേഴ്‌സ് വ്യക്തമാക്കുന്നു.
കോടതി പുറപ്പെടുവിച്ച ശിക്ഷയ്ക്കെതിരെ മറ്റ് 14 പേര്‍ക്കൊപ്പം വിചാരണ നേരിട്ട ഇമാദിക്ക് അപ്പീല്‍ നല്‍കാം. ശിക്ഷാവിധിയെക്കുറിച്ച് പ്രതികരിക്കാന്‍ ഇമാദിയുടെ അഭിഭാഷകര്‍ തയ്യാറായില്ല. അറസ്റ്റിലായതിനുശേഷം അദ്ദേഹം പരസ്യപ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല.
അഴിമതിയുടെ സ്വഭാവം വിശദമാക്കാത്ത രേഖ പ്രകാരം, കൈക്കൂലി, സ്ഥാനത്തിന്റെയും അധികാരത്തിന്റെയും ദുരുപയോഗം, പൊതു ഫണ്ടിന് നാശനഷ്ടം വരുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇമാദിയെ ശിക്ഷിച്ചത്. 2021 മെയ് മാസത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ധനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ താനി, ഇമാദിക്കെതിരായ അന്വേഷണം ധനമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പദവിയുമായി ബന്ധപ്പെട്ടതാണെന്നും മന്ത്രിയായിരുന്ന കാലത്ത് ബിസിനസ് സമൂഹത്തില്‍ അദ്ദേഹം വഹിച്ച മറ്റ് പദവികളുമായി ഇതിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
Qatar's former finance minister, Ali Sherif al-Emadi, has been sentenced to 20 years in prison for laundering over $5.6 billion. The court also imposed a fine exceeding 61 billion Qatari riyals ($16.7 billion). Emadi faced charges of bribery, abuse of power, and damage to public funds. The investigation was related to his role as finance minister and not his other business positions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ
National
• a day ago
ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു
International
• a day ago
കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്
International
• a day ago
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്
Kerala
• a day ago
ഇറാഖ്, ലിബിയ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിച്ച് ട്രംപ് ; 'നിങ്ങൾ ഇനി തീരുവ വർദ്ധിപ്പിച്ചാൽ...' എന്ന മുന്നറിയിപ്പ്
International
• a day ago
മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ
National
• a day ago
ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി
National
• a day ago
ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി
National
• a day ago
കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും
Kerala
• a day ago
മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു
National
• a day ago
ബിൽ ഗേറ്റ്സിന്റെ ആസ്തിയിൽ 30% ഇടിവ്; ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽനിന്ന് പുറത്ത്
International
• a day ago
60 ദിവസം തുടർച്ചയായി 9 മണിക്കൂർ ഉറങ്ങണം: മത്സരത്തിൽ യുവതി നേടിയത് 9.1 ലക്ഷം രൂപയും 'സ്ലീപ്പ് ചാമ്പ്യൻ' കിരീടവും; സീസൺ 5-നുള്ള പ്രീ-രജിസ്ട്രേഷൻ ആരംഭിച്ചു
Business
• a day ago
ഓഫീസിൽ കയറി ജീവനക്കാരെ മർദ്ദിച്ച സിഐടിയുകാർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുക്കണം; കേരള എൻജിഒ അസോസിയേഷൻ
Kerala
• a day ago
"പൊള്ളയായ ഗുജറാത്ത് മോഡൽ" : വഡോദര പാലം ദുരന്തത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം
National
• a day ago
ഭീകരനെ സാധാരണക്കാരനെന്ന് വരുത്താൻ ശ്രമിച്ച് പാക് മുൻ വിദേശകാര്യ മന്ത്രി; അവതാരകൻ തത്സമയം കള്ളം പൊളിച്ചു
International
• 2 days ago
അബൂദബി-കൊൽക്കത്ത റൂട്ടിൽ എത്തിഹാദിന്റെ A321LR; സെപ്തംബർ 26 മുതൽ സർവിസ് ആരംഭിക്കും
uae
• 2 days ago
എന്റെ ക്രിക്കറ്റ് യാത്രയിൽ വലിയ പങ്കുവഹിച്ചത് അദ്ദേഹമാണ്: കോഹ്ലി
Cricket
• 2 days ago
എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു
Kerala
• 2 days ago
ജീവനക്കാർ ഇടതുപക്ഷ പണിമുടക്ക് തള്ളി; ആക്രമണങ്ങളിൽ പ്രതിഷേധം
Kerala
• 2 days ago
എതിരാളികളെ സൂക്ഷിച്ചോളൂ; ഒരു കോടിക്ക് താഴെ വിലയുമായി ഇതാ എംജിയുടെ വെൽഫയർ
auto-mobile
• 2 days ago
ലോകത്തിൽ ഒന്നാമനായി വൈഭവ് സൂര്യവംശി; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു
Cricket
• 2 days ago