HOME
DETAILS

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്-കൊള്ളമുതൽ പങ്ക് വയ്ക്കുന്നതിലെ തർക്കം: ഒഐസിസി

  
Shaheer
June 13 2025 | 16:06 PM

Nilambur by-election-dispute over sharing of looted assets OICC

മനാമ: പത്തുമാസത്തിനുള്ളിൽ സംസ്ഥാനത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോടി കണക്കിന് പണം മുടക്കി ഒരു ഉപതെരഞ്ഞെടുപ്പിന് സാഹചര്യം ഉണ്ടാക്കിയത് സംസ്ഥാനത്തെ കട്ട് മുടിക്കുന്ന ഇടത് പക്ഷമുന്നണിയിലെ കൊള്ളപണം വീതം വയ്ക്കുന്നതിലെ തർക്കം മൂലമാണ് എന്ന് ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് കൺവൺഷനിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു.

പത്തു വർഷക്കാലം മാതൃകാ പിതാവ്-മകൻ ബന്ധം കാത്തുപാലിച്ചിരുന്ന മുഖ്യമന്ത്രിയും അൻവറും തമ്മിലുള്ള കലഹത്തിന്റെ യഥാർത്ഥ കാരണം അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് ആഗ്രഹമുണ്ട്. മലപ്പുറം ജില്ലയെ എല്ലാക്കാലവും അപമാനിക്കാൻ ആണ് സിപിഎം ശ്രമിച്ചിട്ടുള്ളത്. അത് വിദ്യാഭ്യാസ മേഖലയിൽ ഉള്ള വിജയം ആണെങ്കിലും, അധ്വാനിച്ചു പണം സമ്പാദിച്ചു മാന്യമായ ജീവിതം നയിച്ചാലും എന്ന് വേണ്ട മലപ്പുറം ജില്ലയിലെ വിവിധ ജാതിയിലും, മതത്തിലുംപെട്ട ആളുകൾ സൗഹാർദ്ധപ്പൂർവം ജീവിച്ചാലും അതിനെ ഒക്കെ വിമർശിക്കാൻ മാത്രമേ സിപിഎം ശ്രമിക്കാറുള്ളു. ഇന്ന് കാണുന്ന നിലമ്പൂരിന്റെ വികസനം മുഴുവൻ നടന്നത് ആര്യാടൻ മുഹമ്മദ്‌ നിലമ്പൂരിന്റെ ജനപ്രതിനിധി ആയിരുന്ന കാലത്ത് ആണ്. കഴിഞ്ഞ ഇടതുപക്ഷ ഗവൺമെന്റിന്റെ കാലത്ത് എന്ത് പറഞ്ഞാലും കിഫ്‌ബി എന്ന് പറഞ്ഞിരുന്ന ഇടതു പക്ഷം ഇപ്പോൾ കിഫ്‌ബി എന്ന വാക്ക് പറയാറില്ല. ആര്യാടൻ മുഹമ്മദിന്റെ കാലത്ത് നിലമ്പൂരിൽ അനുവദിച്ച ഗവൺമെന്റ് കോളേജിന് അതിന് ശേഷം അധികാരത്തിൽ വന്ന ഇടതുപക്ഷം ആ കോളേജിന് സ്വന്തമായി ഒരു മൂത്രപ്പുര പോലും നിർമ്മിച്ചിട്ടില്ല. റബർ വിലക്കുറവ് മൂലം ബുദ്ധി അനുഭവിക്കുന്ന കർഷകരും, വന്യ ജീവി ആക്രമണത്തിൽ മരണപ്പെടുന്ന സാധാരണക്കാരുടെ കുടുംബങ്ങളും, സർക്കാരിനെതിരെ നിരന്തരം സമരത്തിൽ ഏർപ്പെടുന്ന ആശ മാരും അംഗൻവാടി ജീവനക്കാരും അടക്കം സംസ്ഥാനത്തെ സർവജനങ്ങളും ഇടതുപക്ഷ ഗവണ്മെന്റിനെതിരെ വിധി എഴുതാൻ തയ്യാറായി ഇരിക്കുവാണ്. അതിന്റ ആദ്യ ഫലസൂചിക ആയിരിക്കും നിലമ്പൂരിൽ എന്നും കൺവൺഷനിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു.

ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ റംഷാദ് അയിലക്കാട് അധ്യക്ഷത വഹിച്ച കൺവൻഷൻ ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത്ത് പടിക്കൽ സ്വാഗതവും ട്രഷറർ ബഷീർ തറയിൽ നന്ദിയും പറഞ്ഞു.ഒഐസിസി ആക്ടിങ് പ്രസിഡന്റ്‌ ജവാദ് വക്കം, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം എസ്, പ്രദീപ്‌ മേപ്പയൂർ, വൈസ് പ്രസിഡന്റ്‌ മാരായ ഗിരീഷ് കാളിയത്ത്,  അഡ്വ. ഷാജി സാമൂവൽ, സിൺസൺ ചാക്കോ പുലിക്കോട്ടിൽ,ഐ വൈ സി ഇന്റർനാഷണൽ ചെയർമാൻനിസാർ കുന്നംകുളത്തിങ്കൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.ജില്ലാ ഭാരവാഹികളായ ഷാനവാസ് പരപ്പൻ,മണികണ്ഠൻ,അബൂബക്കർ,സ്വരാജ്,അബ്ദുൽ കരീം,നസീബ കരീം,സബ രഞ്ജിത്,രാജേഷ് വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി

International
  •  a day ago
No Image

ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി

International
  •  a day ago
No Image

കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ

Kerala
  •  a day ago
No Image

ഒഞ്ചിയത്തെ ധീര പോരാളി; ടിപി വധക്കേസ് പ്രതി കെകെ കൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഎം നേതാക്കള്‍

Kerala
  •  a day ago
No Image

റാസല്‍ഖൈമയില്‍ ഫാക്ടറിയില്‍ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി

uae
  •  a day ago
No Image

അസമിലെ ഗോൾപാറയിൽ പോലീസ് വെടിവയ്പ്പ്; 19 വയസ്സുകാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  a day ago
No Image

എട്ടാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് പിഴവില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി; വിവാദം

Kerala
  •  a day ago
No Image

'തബ്‌ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി

National
  •  a day ago
No Image

കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി 

Saudi-arabia
  •  a day ago
No Image

പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്

Kerala
  •  a day ago