HOME
DETAILS

ഗുരുതരാവസ്ഥയിലായ രോഗിയെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകാന്‍ 108 ആംബുലന്‍സില്‍ വിളിച്ചിട്ടും വിട്ടു നല്‍കിയില്ല; രോഗി മരിച്ചു

  
Web Desk
April 18, 2025 | 4:09 AM

A 108 ambulance was called to take a critically ill patient to the medical college but was not dispatched the patient died

തിരുവനന്തപുരം: ഗുരുതരാവസ്ഥയിലായ രോഗിയെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ 108 ആംബുലന്‍സ് നല്‍കാത്തതിനെ തുടര്‍ന്ന് രോഗി മരിച്ചു. കൃത്യസമയത്ത് ചികിത്സ കിട്ടാത്തതിനെ തുടര്‍ന്നാണ് വെള്ളറട സ്വദേശിനി ആന്‍സി മരിച്ചത്.

വെള്ളറട ദേവി ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുവാന്‍ വേണ്ടിയാണ് 108 ആംബുലന്‍സില്‍ വിളിച്ചത്. പ്ലേറ്റ്ലെറ്റ് അളവടക്കം കുറഞ്ഞ സ്ഥിതിയിലായ രോഗിയെ മാറ്റാന്‍ ഓക്സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് ആവശ്യമുള്ളത് കൊണ്ടും സാമ്പത്തികമായി പിന്നോക്കമുള്ള രോഗിയായതിനാലുമാണ് 108 ആംബുലന്‍സിനെ വിളിച്ചത്. 
എന്നാല്‍ കുരിശുമല സ്പെഷല്‍ ഡ്യൂട്ടിക്ക് പോകാനുള്ളത് കൊണ്ട് ആംബുലന്‍സ് വിട്ടുതരാന്‍ കഴിയില്ലെന്നാണ് 108 അധികൃതര്‍ നല്‍കിയ മറുപടി. 

ഒന്നര മണിക്കൂര്‍ കഴിഞ്ഞതിനു ശേഷമാണ് ഓക്സിജനില്ലാത്ത സ്വകാര്യ ആംബുലന്‍സില്‍ രോഗിയെ കൊണ്ടുപോകാന്‍ സാധിച്ചത്. എന്നാല്‍ യാത്രക്കിടെ നെയ്യാറ്റിന്‍കരയിലെത്തിയപ്പോഴേക്കും ആന്‍സി മരിച്ചിരുന്നു. 

വെള്ളറട പിഎച്ച്സിയില്‍ 108 ആംബുലന്‍സുണ്ടല്ലോയെന്ന് ആനി ചോദിച്ചപ്പോള്‍ അതും തൊട്ടപ്പറത്തുള്ള ആംബുലന്‍സുമൊക്കെ സ്പെഷല്‍ ഡ്യൂട്ടിക്ക് പോകാന്‍വേണ്ടി തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണെന്നും മറ്റ് ആംബുലന്‍സുകള്‍ തിരക്കിലാണെന്നുമായിരുന്നു മറുപടി. 

രോഗി സാമ്പത്തികമായി പിന്നോക്കമാണ്, അതുകൊണ്ടാണ് 108 വിളിച്ചതെന്നും ഒരു മണിക്കൂറിനുള്ളില്‍ ഓക്സിജന്‍ ആവശ്യമാണെന്നു പറഞ്ഞിട്ടും ആംബുലന്‍സ് നല്‍കിയില്ല.  രോഗി മരിച്ച സമയത്തും 108ല്‍ വിളിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗമായ ആനി പ്രതിഷേധം അറിയിച്ചു.

 തൊട്ടടുത്ത് ആംബുലന്‍സ് ഉണ്ടായിട്ടും തന്നില്ലല്ലോ, രോഗി മരിച്ചെന്നും ആനി 108ല്‍ അറിയിച്ചു. കെഞ്ചി ചോദിച്ചിട്ടും വണ്ടി ഞങ്ങളുടെ മുന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നിട്ടും കുരിശു മല സ്പെഷ്യല്‍ ഡ്യൂട്ടിയെന്ന് പറഞ്ഞ് വിട്ടു തന്നില്ല. ആള് മരിച്ചു. നിങ്ങള്‍ക്കോ നിങ്ങളുടെ സര്‍ക്കാരിനോ ഇനി എന്ത് ചെയ്യാന്‍ പറ്റുമെന്നും ആനി 108ല്‍ പറഞ്ഞു. എന്നാല്‍ സംഭവം അറിയില്ലെന്നായിരുന്നു 108ല്‍ നിന്നുള്ള പ്രതികരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷദ്വീപിൽ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ഭരണകൂട ഉത്തരവ്; മൂന്ന് കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ റദ്ദാക്കി

National
  •  7 days ago
No Image

വാട്ട്‌സ്ആപ്പ് വോയ്‌സിൽ തെറിവിളി; പ്രവാസി യുവതിക്ക് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  7 days ago
No Image

കേരളത്തിന് 2039 കോടിയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി; കൊല്ലം - തേനി 4 വരിപ്പാതയ്ക്ക് 1663 കോടി

National
  •  7 days ago
No Image

ആംബുലൻസ് വൈകി; ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു, നാല് കുഞ്ഞുങ്ങളും മരിച്ചു

National
  •  7 days ago
No Image

അനധികൃത തെരുവ് കച്ചവടത്തിനെതിരെ അബുദബിയിൽ കർശന നടപടി; ലൈസൻസില്ലാത്ത വ്യാപാരികളിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം

uae
  •  7 days ago
No Image

വാഹനാപകടങ്ങൾ കുറയ്ക്കാൻ പുതിയ നീക്കം; എല്ലാ ജില്ലകളിലും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മോട്ടോർ വാഹന വകുപ്പ്

Kerala
  •  7 days ago
No Image

കൈക്കൂലി പരാതി; സർക്കാർ പ്രസവാശുപത്രിയിൽ അപ്രതീക്ഷിത പരിശോധനയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

National
  •  7 days ago
No Image

ചോദ്യപ്പേപ്പർ ചോർച്ച: യുജിസി നെറ്റ് പരീക്ഷയും വിവാദത്തിൽ; ലക്ഷങ്ങൾ മറിച്ച് മാഫിയ, ആരോപണം നിഷേധിച്ച് എൻടിഎ

National
  •  7 days ago
No Image

കനത്ത മഴ; മലപ്പുറത്തെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  7 days ago
No Image

പ്രവാസി എഞ്ചിനീയറിൽ നിന്ന് ദുബൈയിലെ ശതകോടീശ്വരനിലേക്ക്: മെറാക്കി ഗ്രൂപ്പ് ചെയർമാൻ അജയ് രാജേന്ദ്രന്റെ വിജയഗാഥ

uae
  •  7 days ago