HOME
DETAILS

അഞ്ചു കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയ സ്ത്രീ ജാമ്യത്തിലിറങ്ങി 4.33 കിലോ കഞ്ചാവുമായി വീണ്ടും പിടിയിൽ

  
Sabiksabil
April 18 2025 | 05:04 AM

Woman Earlier Caught with 5 Kg of Ganja Out on Bail Arrested Again with 433 Kg

 

കോഴിക്കോട്: നഗരത്തിൽ വിൽപനയ്ക്കായി കഞ്ചാവുമായി എത്തിയ സ്ത്രീയെ പൊലിസ് പിടികൂടി. വെസ്റ്റ്ഹിൽ കോനാട് ബീച്ച് ചേക്രയിൽ വളപ്പിൽ ഹൗസിൽ താമസിക്കുന്ന സി.പി. കമറുനീസ (53) ആണ് ഡാൻസാഫ് ടീമിന്റെയും ടൗൺ പൊലിസിന്റെയും സംയുക്ത ഓപ്പറേഷനിൽ അറസ്റ്റിലായത്. എസ്.ഐ. ബി. സുലൈമാന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ, മംഗലാപുരത്ത് നിന്ന് ട്രെയിനിൽ കോഴിക്കോട്ടേക്ക് കൊണ്ടുവന്ന 4.33 കിലോ കഞ്ചാവാണ് റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്ന് കണ്ടെടുത്തത്.

കമറുനീസയ്ക്ക് ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി കേസുകളുണ്ട്. മുൻപ് ബ്രൗൺ ഷുഗറും കഞ്ചാവുമായി പിടിയിലായതിന് കുന്ദമംഗലം പൊലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു, അതിൽ അഞ്ച് വർഷം ജയിൽ ശിക്ഷയും അനുഭവിച്ചിരുന്നു. കൂടാതെ കോഴിക്കോട് എക്സൈസ് വകുപ്പിൽ മൂന്ന് കഞ്ചാവ് കേസുകളും ഇവർക്കെതിരെയുണ്ട്. കഴിഞ്ഞ വർഷം 4 കിലോ കഞ്ചാവുമായി കോയമ്പത്തൂർ പൊലിസ് പിടികൂടിയ കേസിൽ ഇവർ നിലവിൽ ജാമ്യത്തിലാണ്.

ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്ന കമറുനീസ, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാടക വീടുകൾ എടുത്ത് ലഹരി വിൽപന നടത്തിവരികയായിരുന്നു. അന്വേഷണ സംഘത്തിൽ ഡാൻസാഫ് അംഗങ്ങളായ എസ്.ഐ. മനോജ് എടയേടത്ത്, എ.എസ്.ഐ. അനീഷ് മുസ്സേൻവീട്, കെ. അഖിലേഷ്, സുനോജ് കാരയിൽ, പി.കെ. സരുൺ കുമാർ, എം.കെ. ലതീഷ്, എം. ഷിനോജ്, പി. അഭിജിത്ത്, ഇ.വി. അതുൽ, ടി.കെ. തൗഫീക്ക്, പി.കെ. ദിനീഷ്, കെ.എം. മുഹമ്മദ് മഷ്ഹൂർ, ടൗൺ സ്റ്റേഷനിലെ എസ്.ഐ.മാരായ ഷബീർ, മനോജ്, എസ്.സി.പി.ഒ. ശ്രീജേഷ്, സിജിൽ, സുബിനി, രാജ്കുമാർ, വനിതാ സ്റ്റേഷനിലെ സ്മിത ബെഹൻ, ലജിഷ എന്നിവർ ഉൾപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു

Kerala
  •  3 days ago
No Image

കൊൽക്കത്ത ഐഐഎമ്മിൽ ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു; രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ

National
  •  3 days ago
No Image

കിരീടങ്ങൾ നേടണമെങ്കിൽ യമാൽ ആ ടീമുമായി മികച്ച പോരാട്ടം നടത്തണം: മുൻ താരം

Football
  •  3 days ago
No Image

യുഎസ് വിസ മാത്രം പോരാ? യുഎസ് എംബസിയുടെ കർശന മുന്നറിയിപ്പ്: 'ഈ നിയമങ്ങൾ ലംഘിച്ചാൽ നാടുകടത്തും'

International
  •  3 days ago
No Image

'അധികാരത്തിലേറിയത് മുതല്‍ യു ടേണ്‍ അടിക്കുകയാണ് ഈ സര്‍ക്കാര്‍, യു ടേണ്‍ അവര്‍ക്ക് പുത്തരിയില്ല' പി.എം.എ സലാം

Kerala
  •  3 days ago
No Image

കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡും ഇങ്ങെടുത്തു; ഏഷ്യയിലെ രാജാവായി ഗിൽ

Cricket
  •  3 days ago
No Image

വിദ്യാര്‍ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

Kerala
  •  3 days ago
No Image

You’ll Never Walk Alone; ജോട്ടക്ക് ആദരസൂചകമായി വൈകാരികമായ തീരുമാനവുമായി ലിവർപൂൾ

Football
  •  4 days ago
No Image

ഡൽഹിയിൽ നാല് നില കെട്ടിടം തകർന്നുവീണു; രണ്ട് മരണം, 10 പേരെ രക്ഷപ്പെടുത്തി

National
  •  4 days ago
No Image

മലയാളിയെ വീഴ്ത്തി ചരിത്രത്തിലേക്ക്; ഇന്ത്യൻ വന്മതിൽ തകർത്ത് റൂട്ടിന്റെ മുന്നേറ്റം

Cricket
  •  4 days ago