HOME
DETAILS

കാനഡയിൽ ​ഗുണ്ടാസംഘങ്ങൾ തമ്മിൽ നടന്ന വെടിവയ്പിൽ ഇന്ത്യൻ വിദ്യാർത്ഥിനി ദാരുണമായി കൊല്ലപ്പെട്ടു

  
Web Desk
April 19, 2025 | 4:15 AM

Indian Student Tragically Killed in Gang Shootout in Canada

 

ഹാമിൽട്ടൺ: കാനഡയിലെ ഒന്റാറിയോയിലെ ഹാമിൽട്ടൺ നഗരത്തിൽ നടന്ന വെടിവയ്പിൽ ഇന്ത്യൻ വിദ്യാർത്ഥിനി കൊല്ലപ്പെട്ടു. മൊഹാക്ക് 
യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ഹർസിമ്രത് രൺധാവ (21)യാണ് മരിച്ചത്. ബുധനാഴ്ച രാത്രി ജോലിക്ക് പോകാനായി ബസ് സ്റ്റോപ്പിൽ കാത്തുനിന്ന വിദ്യാർത്ഥിനിക്ക് നേരെ, അഞ്ജാതർ തമ്മിലുള്ള വെടിവയ്പിൽ ഉന്നം തെറ്റിയ വെടിയുണ്ടയേറ്റാണ് മരണം സംഭവിച്ചത്.

ഹാമിൽട്ടൺ പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, കറുത്ത മെഴ്‌സിഡസ് എസ്‌യുവിയിൽ നിന്ന് എതിർ ദിശയിലുള്ള സെഡാനിലേക്ക് വെടിയുതിർക്കുകയും ഇതിൽ ഒരു വെടിയുണ്ട ഉന്നം പിഴച്ച് വിദ്യാർഥിനിക്കേൽക്കുകയായിരുന്നു. തുടർന്ന് ഇരു വാഹനങ്ങളും സംഭവസ്ഥലം വിട്ട് രക്ഷപ്പെടുകയും ചെയ്തതായി കണ്ടെത്തി. അപ്പർ ജെയിംസ്, സൗത്ത് ബെൻഡ് റോഡ് സ്ട്രീറ്റുകൾക്ക് സമീപമാണ് സംഭവം. നെഞ്ചിൽ വെടിയേറ്റ ഹർസിമ്രത്തിനെ  പൊലീസ് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായ പരിക്കുകൾ മൂലം മരണപ്പെടുകയായിരുന്നു.

ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഹർസിമ്രത്തിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. നിലവിൽ അന്വേഷണം നടക്കുന്നുണ്ട്, ഞങ്ങൾ അവളുടെ കുടുംബവുമായി ബന്ധപ്പെട്ട് എല്ലാ സഹായവും നൽകുന്നുണ്ട്. ഈ ദുഃഖവേളയിൽ ഞങ്ങളുടെ പ്രാർത്ഥനകൾ കുടുംബത്തോടൊപ്പമാണ്," കോൺസുലേറ്റ് എക്‌സിൽ പോസ്റ്റ് ചെയ്തു.

2025-04-1909:04:10.suprabhaatham-news.png
 
 

മൊഹാക്ക്  യൂണിവേഴ്സിറ്റി അധികൃതരും സംഭവത്തിൽ അനുശോചനം അറിയിച്ചു. ഹർസിമ്രത്തിന്റെ നഷ്ടം ഞങ്ങളെ ആകെ ബാധിച്ചിരിക്കുന്നു. അവളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എല്ലാ പിന്തുണയും നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, യൂണിവേഴ്സിറ്റി വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

A 21-year-old Indian student, Harsimrat Randhawa, was fatally shot in a gang-related shootout in Hamilton, Canada. The Mohawk College student was an innocent bystander waiting at a bus stop when a stray bullet struck her. Hamilton police are investigating the homicide.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  6 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  6 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  6 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  6 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  6 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  6 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  6 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  6 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  6 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  6 days ago