HOME
DETAILS

മയക്ക് മരുന്ന് കേസ്; നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍

  
Web Desk
April 19, 2025 | 9:07 AM

police arrest actor shine tom chacko on narcotics case

കൊച്ചി: മയക്ക് മരുന്ന് കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ നടനെതിരെ ചുമത്തിയിട്ടുണ്ട്. എന്‍ഡിപിഎസ് ആക്ട് 27 29/1, ബിഎന്‍എസസ് 238 വകുപ്പുകളിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

ഇന്നുരാവിലെ 10 മണിക്ക് ഷൈന്‍ പൊലിസിന് മുന്നില്‍ ഹാജരായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ നടന്‍ മയക്ക് മരുന്ന് ഉപയോഗം സമ്മതിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത താരത്തെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് ഹാജരാക്കും. രക്ത പരിശോധന നടത്തി ലഹരി ഉപയോഗം കണ്ടെത്താനാണ് ശ്രമം.

ലഹരി പിശോധനക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതുമായി ബന്ധപ്പെട്ടാണ് ഷൈനിനെ പൊലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ശത്രുക്കള്‍ ഗുണ്ടകളെ അയച്ചെന്ന് കരുതിയാണ് താന്‍ ഓടിയതെന്നാണ് നടന്‍ ആദ്യം മൊഴി നല്‍കിയത്.
 
'ഡോര്‍ ഹോളിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ടത് കുറച്ച് തടിമാടന്‍മാരെയാണ് കണ്ടത്. മസിലുള്ള കുറച്ച് പേരെ ഒന്നിച്ച് കണ്ടപ്പോള്‍ പേടിച്ച് പോയി. പലരുമായും സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ശത്രുകള്‍ ഉണ്ട്, ഗുണ്ടകള്‍ അപായപ്പെടുത്താന്‍ വന്നതാണെന്ന കരുതി. അങ്ങനെയാണ് ഇറങ്ങി ഓടിയത്. ചാടിയപ്പോള്‍ ഭയം തോന്നിയില്ല. ജീവന്‍ രക്ഷിക്കുക എന്ന് മാത്രമായിരുന്നു ആ നേരത്തെ ചിന്ത.' ഷൈന്‍ മൊഴിയില്‍ പറഞ്ഞു. 

മാത്രമല്ല ചാട്ടത്തില്‍ പരിക്കൊന്നും സംഭവിച്ചില്ലെന്നും, പൊലീസിനെ  കബളിപ്പിക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും ഷൈന്‍ പറഞ്ഞു. 

എന്നാല്‍ ഷൈനിന്റെ മൊഴികള്‍ പൊലിസ് വിശ്വസിച്ചിട്ടില്ല. ചോദ്യം ചെയ്യലിന് മുന്നോടിയായി നടത്തിയ അന്വേഷണത്തില്‍ വാട്‌സ്ആപ്പ് ചാറ്റും, ഗൂഗിള്‍ പേ ഇടപാടുകളും പൊലിസ് പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫ്‌ളാറ്റില്‍ ലഹരി ഉപയോഗം നടന്നതായി പൊലിസ് സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ താരം കുറ്റം സമ്മതിക്കുകയും ചെയ്ത

police arrest actor shine tom chacko on narcotics case 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനം: ടിക്കറ്റുകൾക്ക് 50 ശതമാനം കിഴിവുമായി ദുബൈ സഫാരി പാർക്ക്; സഫാരി ബണ്ടിലിനും പ്രത്യേക നിരക്ക്

uae
  •  6 days ago
No Image

പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് പരുക്ക്

Kerala
  •  6 days ago
No Image

പരിശീലനത്തിനിടെ ബാസ്‌ക്കറ്റ്‌ബോള്‍ പോസ്റ്റ് ഒടിഞ്ഞുവീണു; ദേശീയ താരത്തിന് ദാരുണാന്ത്യം

National
  •  6 days ago
No Image

കാസര്‍കോട് റിമാന്‍ഡ് പ്രതി ജയിലിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

Kerala
  •  6 days ago
No Image

ചെങ്കോട്ട സ്‌ഫോടനക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

National
  •  6 days ago
No Image

'കേരളത്തിലെ എസ്.ഐ.ആറിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണം' കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി; ഡിസംബര്‍ ഒന്നിനകം സത്യവാങ്മൂലം സമര്‍പ്പിക്കണം

National
  •  6 days ago
No Image

മുനമ്പം നിവാസികളില്‍ നിന്ന് ഭൂനികുതി വാങ്ങാന്‍ സര്‍ക്കാരിന് അനുമതി നല്‍കി ഹൈക്കോടതി

Kerala
  •  6 days ago
No Image

സൗദിയില്‍ മധുരപാനീയങ്ങള്‍ക്ക് വിലയേറും; പുതിയ നികുതി നയപ്രഖ്യാപനവുമായി വ്യവസായ മന്ത്രി

Saudi-arabia
  •  6 days ago
No Image

‍'ഒമാൻ ഒഡീസി' പ്രകാശനം ചെയ്തു: ഒമാന്റെ ചരിത്രവും സംസ്കാരവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ പുതിയ പുസ്തകം

oman
  •  6 days ago
No Image

തക്കാളി വില കുതിക്കുന്നു; കിലോ 80 രൂപ, 100 രൂപ കടന്നേക്കും

Kerala
  •  6 days ago