HOME
DETAILS

സഊദിയിൽ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ച മലയാളിയെ വാഹനമിടിച്ചു; ദാരുണാന്ത്യം

  
Salam
April 19 2025 | 13:04 PM

A Malayali man was hit by a vehicle while trying to cross the road in Saudi Arabia Tragic end

ദമാം: സഊദിയിൽ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ച മലയാളി  വാഹനമിടിച്ചു മരണപ്പെട്ടു. കൊല്ലം കൊട്ടാരക്കര പൂവാറ്റൂര്‍ സ്വദേശി ഗോപി സദനം വീട്ടില്‍ ഗോപകുമാറിനാണ് (52) ദാരുണാന്ത്യം സംഭവിച്ചത്. തുക്ബ സ്ട്രീറ്റ് 20ല്‍ റോഡ് മുറിച്ച് കടക്കവെ വെള്ളിയാഴ്ച്ച വൈകിട്ട് നാല് മണിക്കാണ് സംഭവം.

സീബ്ര ലൈനില്‍ കൂടി ഗോപകുമാര്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കവേ എതിരെ വന്ന കാര്‍ ഇടിക്കുകയും ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. കാര്‍ നിറുത്താതെ കടന്നു കളഞ്ഞു. തുഖ്ബയില്‍ എ സി വര്‍ക്ക് ഷോപ്പ് നടത്തി വരികയായിരുന്നു ഗോപകുമാര്‍. 16 വര്‍ഷത്തോളമായി ദമാമില്‍ പ്രവാസിയാണ്.

ഗോപിനാഥ് പിള്ള-പൊന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ശ്രീജ. ഗണേഷ് , കാവ്യ എന്നിവര്‍ മക്കളാണ്. മ്യതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള നിയമ നടപടി ക്രമങ്ങള്‍ക്ക് കെ.എം.സി.സി തുഖ്ബ പ്രസിഡന്റ് ഉമ്മര്‍ ഓമശ്ശേരി, കോബാര്‍ പ്രസിഡന്റ് ഇഖ്ബാല്‍ ആനമങ്ങാട്, വെല്‍ഫെയര്‍ വിഭാഗം ചെയര്‍മാന്‍ ഹുസ്സൈന്‍ നിലമ്പൂര്‍ തുടങ്ങിയവര്‍ സാഹായവുമായി രംഗത്തുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്ത്-കോഴിക്കോട് സര്‍വീസുകള്‍ റദ്ദാക്കി സലാം എയര്‍; നിര്‍ത്തിവെച്ചത് ഇന്നു മുതല്‍ ജൂലൈ 13 വരെയുള്ള സര്‍വീസുകള്‍

oman
  •  a day ago
No Image

റാസല്‍ഖൈമയില്‍ വിമാനാപകടത്തില്‍ മരിച്ച ഇന്ത്യന്‍ ഡോക്ടര്‍ക്ക് ആദരമായി ഉഗാണ്ടയില്‍ രണ്ട് പള്ളികള്‍ നിര്‍മിക്കുന്നു

uae
  •  a day ago
No Image

തൃശൂര്‍ പൂരം അലങ്കോലമാക്കല്‍ വിവാദം; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

Kerala
  •  a day ago
No Image

ദുബൈയില്‍ ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണയോട്ടം ഉടന്‍; 2030ഓടെ 25% യാത്രകളും ഓട്ടോണമസ്

uae
  •  a day ago
No Image

ഒമാനിലെ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോര്‍ച്ച നിയന്ത്രണവിധേയമാക്കി; അപകടത്തില്‍ ആളപായമില്ല

oman
  •  a day ago
No Image

കേരള സര്‍വ്വകലാശാലയില്‍ നാടകീയ നീക്കങ്ങള്‍: ജോ. രജിസ്ട്രാര്‍ പി ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  a day ago
No Image

സഊദി അറേബ്യയിൽ തൊഴിൽ പെർമിറ്റുകൾ കഴിവിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗമാക്കി

Saudi-arabia
  •  a day ago
No Image

36 ദശലക്ഷം റിയാലിന്റെ നികുതി വെട്ടിപ്പ്; ഖത്തറില്‍ 13 കമ്പനികള്‍ക്കെതിരെ നടപടി

qatar
  •  a day ago
No Image

കനത്ത മഴ തുടരും: ശക്തമായ കാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദേശം

Kerala
  •  a day ago
No Image

'സണ്‍ഷേഡ് പാളി ഇളകി വീഴാന്‍ സാധ്യത ഉള്ളതിനാല്‍ വാതില്‍ തുറക്കരുത്' തകര്‍ച്ചയുടെ വക്കിലാണ്  കൊല്ലം ജില്ലാ ആശുപത്രിയും 

Kerala
  •  a day ago