HOME
DETAILS

കുവൈത്തിലെ സര്‍ക്കാര്‍ ജോലിക്കാരുടെ ഒരു ഭാഗ്യം; മുഴുവന്‍ ശമ്പളത്തോടു കൂടി എത്ര അവധികളാ അവര്‍ക്ക് ലഭിക്കുന്നത്; കൂടുതലറിയാം

  
Abishek
April 21 2025 | 10:04 AM

Kuwait Government Employees Entitled to 7 Types of Fully Paid Leave

കുവൈത്ത്: സിവില്‍ സര്‍വിസ് നിയമങ്ങളും മറ്റ് വ്യവസ്ഥകളും അനുസരിച്ച് കുവൈത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴ് തരത്തില്‍ പൂര്‍ണ്ണ ശമ്പളത്തോടു കൂടിയ അവധികള്‍ നല്‍കിവരുന്നു. ചികിത്സ, പ്രസവം, മതപരമായ കടമകള്‍, വ്യക്തിപരമായ അത്യാവശ്യങ്ങള്‍ തുടങ്ങിയവ കാര്യങ്ങള്‍ക്കാണ് അവധി നല്‍കി വരുന്നത്.

വിദേശ ചികിത്സാ അവധി:
പബ്ലിക് ഹെല്‍ത്ത് മന്ത്രാലയം അംഗീകരിച്ച രോഗികള്‍ വിദേശത്ത് ചികിത്സയ്ക്ക് പോകുമ്പോള്‍ രോഗികളുടെ കൂടെയുള്ള വ്യക്തിക്കും ആറ് മാസം വരെ പൂര്‍ണ്ണ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും.

ഹജ്ജ് അവധി:
ജീവനക്കാര്‍ക്ക് ഔദ്യോഗിക ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഒരു മാസത്തെ പൂര്‍ണ്ണ ശമ്പളത്തോടുകൂടിയ ഹജ്ജ് തീര്‍ത്ഥാടന അവധി അനുവദിക്കും.

പ്രസവാവധി:
വനിതാ ജീവനക്കാര്‍ക്ക് രണ്ട് മാസത്തെ പൂര്‍ണ്ണ ശമ്പളത്തോടു കൂടിയ പ്രസവാവധി ലഭിക്കും. ഈ അവധി മറ്റ് അവധി ബാലന്‍സുകളില്‍ നിന്ന് കുറയ്ക്കില്ല. അതേസമയം, പ്രസവം ഈ കാലയളവിനുള്ളില്‍ നടന്നിരിക്കണം എന്ന് മാത്രം.

വിധവാ അവധി:
ഭര്‍ത്താവ് മരണപ്പെട്ട മുസ്‌ലിം വനിത ജീവനക്കാര്‍ക്ക് മരണത്തിന് ശേഷം നാല് മാസവും പത്ത് ദിവസവും പൂര്‍ണ്ണ ശമ്പളത്തോടെ അവധി ലഭിക്കും. ഇതിന് മന്ത്രിയുടെ അംഗീകാരം ആവശ്യമാണ്.

രോഗാവധി:
ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ 180 ദിവസം വരെ രോഗാവധി ലഭിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് തുടര്‍ച്ചയില്ലാത്ത 60 ദിവസം വരെ (ഒരിക്കല്‍ പരമാവധി 7 ദിവസം) അവധി അനുവദിക്കും.

സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായാണ് കുവൈത്ത് സര്‍ക്കാര്‍ ഈ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നത്.

Kuwait government employees are eligible for seven different types of fully paid leave as per civil service regulations. These include medical treatment, maternity leave, religious obligations, and personal emergencies, ensuring comprehensive benefits for public sector workers.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിഫ ക്ലബ് വേൾഡ് കപ്പിൽ ഇന്ന് ​ഗ്ലാമർ പോരാട്ടങ്ങൾ; പിഎസ്ജി ബയേണിനെയും, റയൽ ഡോർട്മുണ്ടിനെയും നേരിടും

Football
  •  12 hours ago
No Image

നിപ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, പാലക്കാട്ടെ രോഗ ബാധിതയുടെ ബന്ധുവായ കുട്ടിക്കും പനി

Kerala
  •  12 hours ago
No Image

57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയിൽ

National
  •  12 hours ago
No Image

39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തി, കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന് 54കാരന്റെ  വെളിപ്പെടുത്തല്‍: അന്വേഷണം

Kerala
  •  12 hours ago
No Image

21 ഇൻസാസ് റൈഫിളുകൾ, 11 AK-സീരീസ് റൈഫിളുകൾ, 10 ഹാൻഡ് ഗ്രനേഡുകൾ, 9 പോമ്പി ഷെല്ലുകൾ; മണിപ്പൂരിൽ സുരക്ഷാ സേനകൾ നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.

National
  •  13 hours ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം; വിവാദങ്ങള്‍ക്കിടെ ആരോഗ്യമന്ത്രി ഇന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചേക്കും

Kerala
  •  13 hours ago
No Image

മഞ്ചേരിയിലേക്ക് ഒരു കണ്ണുവേണം..!  മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടം വാർഡുകളിൽ കഴിയുന്നത് 368 രോഗികൾ

Kerala
  •  13 hours ago
No Image

പ്രശസ്ത ഇമാറാതി നടി റാസിഖ അൽ തരീഷ് അന്തരിച്ചു

entertainment
  •  13 hours ago
No Image

കോട്ടയം ദുരന്തം ആവർത്തിക്കുമോ? കണ്ണൂർ, കാസർകോട് ആശുപത്രികളിലെ ദുരവസ്ഥയെക്കുറിച്ച് അറിയാം

Kerala
  •  14 hours ago
No Image

കടുത്ത ചൂടിൽ ആശ്വാസം : യു.എ.ഇയിൽ ഇന്ന് മഴ, താപനിലയിൽ നേരിയ കുറവ് | UAE Weather

uae
  •  14 hours ago