HOME
DETAILS

സഊദിയില്‍ നിന്നെത്തിയ ഭര്‍ത്താവിനെ ഭാര്യയും, കാമുകനും ചേര്‍ന്ന് കൊന്നു; മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചു

  
Ashraf
April 21 2025 | 13:04 PM

wife and lover took life of husband in uttar pradesh who returned from saudi

നാട്ടിലെത്തിയ പ്രവാസിയെ ഭാര്യയും കാമുകനും കൊന്ന് സ്യൂട്ട്‌കേസിലാക്കി. ഉത്തര്‍പ്രദേശിലെ ഡിയോറിയ സ്വദേശിയായ നൗഷാദ് അഹമ്മദാണ് കൊല്ലപ്പെട്ടത്. സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ പത്ത് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. സംഭവത്തില്‍ ഭാര്യ റസിയയെ പൊലിസ് അറസ്റ്റ് ചെയ്തു. 

സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ. റസിയ തന്റെ അനന്തരവനുമായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധം നൗഷാദ് വിലക്കിയിരുന്നു. ഗ്രാമത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കാമുകനുമായുള്ള ബന്ധം പിരിയാന്‍ റസിയ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ നൗഷാദ് തിരികെ വിദേശത്തേക്ക് പോയതോടെ ഇരുവരും വീണ്ടും അടുത്തു. നൗഷാദ് തിരിച്ച് നാട്ടിലെത്തിയപ്പോള്‍ മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച പ്രതികള്‍ കൊലനടത്തി മൃതദേഹം രണ്ടുകഷണങ്ങളാക്കി സ്യൂട്ട് കേസില്‍ ഒളിപ്പിക്കുകയായിരുന്നു. 

തര്‍കുല്‍വ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ പക്ഡി ഛാപര്‍ പട്ഖൗലിയിലെ ഗോതമ്പ് പാടത്ത് നിന്ന് ഞായറാഴ്ച്ചയാണ് നൗഷാദിന്റെ മൃതദേഹം കണ്ടെത്തിയത്. വിളവെടുപ്പ് ജോലിക്കെത്തിയ ജിതേന്ദ്ര ഗിരിയെന്ന കര്‍ഷകനാണ് പാടത്തെ ഒഴിഞ്ഞ സ്ഥലത്ത് സ്യൂട്ട്‌കേസ് കണ്ടത്. ഇയാള്‍ പൊലിസിനെ വിവരമറിയിക്കുകയും, തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. 

മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് നൗഷാദിനെ കൊന്നത്. ബാഗിലുണ്ടായിരുന്ന വിദേശ സിം കാര്‍ഡ്, രേഖകളുടെ ഫോട്ടോകോപ്പി, എയര്‍പോര്‍ട്ട് ടാഗ് പതിച്ച യാത്രാ കാര്‍ഡ് എന്നിവ പരിശോധിച്ചാണ് മരിച്ചയാളെ കണ്ടെത്തിയത്. നാട്ടിലേക്ക് കൊണ്ടുവന്ന ട്രോളികളിലൊന്നാണ് മൃതദേഹം ഉപേക്ഷിക്കാന്‍ ഉപയോഗിച്ചത്. 

സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലിസ് റസിയയെ ചോദ്യം ചെയ്യുകയും, ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് കൂട്ടുനിന്ന കാമുകന്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് പറഞ്ഞു.

 

wife and lover took life of husband in uttar pradesh who returned from saudi 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി

Kerala
  •  16 hours ago
No Image

'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന്‍ ചൈനീസ് ചുവന്ന ഉള്ളി

uae
  •  16 hours ago
No Image

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്

Kerala
  •  16 hours ago
No Image

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

Kerala
  •  16 hours ago
No Image

പഴകിയ ടയറുകള്‍ മാരകമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  16 hours ago
No Image

അസാധാരണമായ പ്രാർത്ഥന: പൂജാമുറികൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ

National
  •  16 hours ago
No Image

മന്ത്രി വീണ ജോര്‍ജിനെതിരേ നാടെങ്ങും പ്രതിഷേധം; പലയിടത്തും സംഘര്‍ഷം

Kerala
  •  16 hours ago
No Image

വയനാട് സ്വദേശി ഇസ്‌റാഈലില്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയത് 80കാരിയെ കൊലപ്പെടുത്തിയ ശേഷമെന്ന് റിപ്പോര്‍ട്ട്

Kerala
  •  17 hours ago
No Image

മലപ്പുറത്ത് നിപ ബാധിച്ച 18കാരിയും പാലക്കാട്ടെ യുവതിയും തമ്മില്‍ ബന്ധമില്ല

Kerala
  •  17 hours ago
No Image

'ബിജെപിയുടെ അധികാരം വിധാന്‍ ഭവനില്‍, ഞങ്ങളുടേത് തെരുവുകളിലും'; രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ചെത്തി ഉദ്ധവും രാജ് താക്കറെയും

National
  •  17 hours ago