ഉദ്യോഗസ്ഥരുടെ അലംഭാവം; തൊഴിലില്ലാതെ തൊഴിലുറപ്പ് തൊഴിലാളികള്‍
മണ്ണഞ്ചേരി : ഉദ്യോഗസ്ഥരുടെ അലംഭാവംമൂലം തൊഴിലുറപ്പുകാര്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ലെന്നു പരാതിയുയരുന്നു. ആര്യാട് ബ്ലോക്കിലെ മണ്ണഞ്ചേരി പഞ്ചായത്ത് നിവാസികളായ ഒരുപറ്റം തൊഴിലാളികള്‍ക്കാണ് ഇപ്പോള്‍ പണിക്കിറങ്ങാന്‍ കഴിയാത്ത അവസ്ഥ സംജാതമായിട്ടുള്ളത്.
തൊഴിലുറപ്പിലെ വിവരശേഖരണങ്ങളില്‍ തെറ്റായ രീതിയില്‍ കണക്കുകള്‍ രേഖപ്പെടുത്തിയതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം.
തൊഴിലാളികളുടെ വിവരങ്ങളും തൊഴില്‍ദിനങ്ങളും കമ്പ്യൂട്ടറുകളിലാണ് ശേഖരിച്ചുവയ്ക്കുന്നത്. 26 മുതല്‍ 32 തൊഴില്‍ ദിനങ്ങളില്‍ മാത്രം പണിക്കിറങ്ങിയ തൊഴിലാളികളുടെ കണക്കില്‍ നൂറുദിവസം ജോലി ചെയ്തതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇവരോടൊപ്പം തൊഴില്‍ ചെയ്തിരുന്ന ചിലര്‍ കൃത്യമായി ജോലി ചെയ്തുവരുന്നതായും പരാതിക്കാരായ തൊഴിലാളികള്‍ പറയുന്നു. മൂന്നുമാസം മുന്‍പാണ് ഇതുസംബന്ധിച്ച പരാതി ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയത്.
ഉടന്‍ പരിഹരിക്കാം എന്നുപറയുന്നതല്ലാതെ ഗൗരവമായി തങ്ങളുടെ പ്രശ്‌നത്തെ കാണുന്നില്ലെന്നാണ് പരാതിക്കാരുടെ ആക്ഷേപം. ബ്ലോക്കുപഞ്ചായത്തിലെയും ഗ്രാമപഞ്ചായത്തിലേയും ഉദ്യോഗസ്ഥരെ സമീപിക്കുമ്പോള്‍ ഇവര്‍ പരസ്പ്പരം പഴിചാരല്‍ നടത്തുകയാണ്.
നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം കണക്കില്‍ കൃത്രിമം വരുത്തിയതാണോയെന്നും തൊഴിലാളികളുടെയിടയില്‍ സംസാരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."