HOME
DETAILS

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; പ്രതി സുകാന്തിനെ ജോലിയില്‍ നിന്ന് പുറത്താക്കി

  
Web Desk
April 21, 2025 | 2:16 PM

suicide of an IB officer at the Thiruvananthapuram International Airport the accused Sukant has been dismissed from his job

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതി സുകാന്തിനെ ജോലിയില്‍ നിന്ന് പിരിചച്ച് വിട്ടു. ഐബി ഉദ്യോഗസ്ഥനായിരുന്ന പ്രതിയെ വകുപ്പുതല അന്വേഷണം നടത്തിയാണ് ജോലിയില്‍ നിന്ന് നീക്കിയത്. കേസില്‍ പ്രതിയായ കാര്യം പൊലീസ് ഇന്റലിജന്‍സ് ബ്യൂറോയെ അറിയിച്ചിരുന്നു. കേസിന്റെ വിശദാംശങ്ങളടക്കം പരിശോധിച്ച ശേഷമാണ് രഹസ്യാന്വേഷണ ബ്യൂറോയുടെ തീരുമാനം. 

മരിച്ച യുവതിയുടെ സഹപ്രവര്‍ത്തകനും, സുഹൃത്തുമായിരുന്നു പ്രതി. മാര്‍ച്ച് 24നാണ് ഐബി ഉദ്യോഗസ്ഥയെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്ത ശേഷം വിവാഹ ബന്ധത്തില്‍ നിന്ന് സുകാന്ത് പിന്‍മാറിയതോടെ യുവതി മാനസിക സംഘര്‍ഷത്തിലായിരുന്നെന്നും ഇതാണ് ആത്മഹത്യക്ക് കാരണമെന്നുമാണ് കുടുംബം മൊഴി നല്‍കിയത്. യുവതി ഗര്‍ഭഛിദ്രം നടത്തിയതിന്റെ തെളിവുകളും പ്രതിയുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങളും പൊലിസ് കണ്ടെത്തിയിരുന്നു. 

സംഭവം പുറത്ത് വന്നതിന് പിന്നാലെ സുകാന്തും കുടുംബവും ഒളിവില്‍ പോയിരുന്നു. ഇയാളെ ഇതുവരെ കണ്ടെത്താന്‍ പൊലിസിനായിട്ടില്ല.  

 IB officer died by suicide at Thiruvananthapuram International Airport, following which the accused, Sukant, has been dismissed from his position.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  4 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  4 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  4 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  4 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  4 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  4 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  4 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  4 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  4 days ago