HOME
DETAILS

പോപ്പിന് വിട.!; അടുത്ത പോപ്പിനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തും, ഇന്ത്യയില്‍നിന്ന് നാലുപേര്‍ക്ക് വോട്ട്, തീരുമാനമായാല്‍ വെളുത്ത പുക

  
Web Desk
April 21, 2025 | 4:23 PM

New Pope to Be Elected Soon 4 Indian Cardinals to Vote

വത്തിക്കാന്‍ സിറ്റി: വിടവാങ്ങിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പകരക്കാരനായി ആഗോള കത്തോലിക്കാ സഭയുടെ ഭാവി അമരക്കാരനെ കണ്ടെത്തുക തെരഞ്ഞെടുപ്പിലൂടെ. കര്‍ദ്ദിനാള്‍മാരുടെ കോണ്‍ക്ലേവ് വിളിച്ചുകൂട്ടിയാണ് വോട്ടെടുപ്പ് നടത്തുക. സിസ്‌റ്റൈന്‍ ചാപ്പലില്‍വച്ച് കമര്‍ലങ്കോ ആണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുക. ഒരു മാര്‍പാപ്പ തന്റെ സ്ഥാനം രാജിവയ്ക്കുകയോ മരിക്കുകയോ ചെയ്താല്‍ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതുവരെ കത്തോലിക്കാ സഭയുടെ അധിപന്‍ കമര്‍ലങ്കോ ആയിരിക്കും. കര്‍ദ്ദിനാള്‍ കെവിന്‍ ജോസഫ് ഫാരലിനെയാണ് നേരത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ കമര്‍ലങ്കോ പദവിയില്‍ നിയമിച്ചത്. തീര്‍ത്തും രഹസ്യമായിട്ടായിരിക്കും വോട്ടെടുപ്പ്. അതിന് മുമ്പായി എല്ലാ കര്‍ദിനാള്‍മാരും രഹസ്യപ്രതിജ്ഞയും എടുക്കും. തെരഞ്ഞെടുപ്പ് സമയത്ത് അവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനും കഴിയില്ല.

ഒന്നിലധികം റൗണ്ട് ചര്‍ച്ചകളും വോട്ടിങ്ങും ഉണ്ടാകും. ഓരോ കര്‍ദ്ദിനാളും ഒരു ബാലറ്റില്‍ അവര്‍ ഇഷ്ടപ്പെടുന്ന ആളുടെ പേര് എഴുതും. മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുന്നതുവരെ ഓരോ ദിവസവും നാല് റൗണ്ട് വോട്ടെടുപ്പ് നടക്കും. ഒരാള്‍ക്കും ആവശ്യമായ വോട്ടുകള്‍ ലഭിച്ചില്ലെങ്കില്‍ ചാപ്പലിനുള്ളിലെ പ്രത്യേക സ്റ്റൗവില്‍ ബാലറ്റുകള്‍ കത്തിക്കും. ഇതോടെ ചിമ്മിനിയില്‍ നിന്ന് കറുത്ത പുക ഉയരും. ഇത് വോട്ടെടുപ്പ് തുടരുമെന്ന സൂചനയാണ്. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വെളുത്ത പുകയായിരിക്കും ഉയരുക. 

80 വയസ്സിന് താഴെയുള്ള 138 കര്‍ദ്ദിനാള്‍മാര്‍ക്കാണ് വോട്ടാവകാശം. ഇതില്‍ നാലുപേര്‍ ഇന്ത്യയില്‍നിന്നാണ്. നിലവില്‍ ഇന്ത്യയില്‍ ആറ് കര്‍ദ്ദിനാള്‍മാരുണ്ട്. എന്നാല്‍ 80 വയസ്സ് തികഞ്ഞതിനാല്‍ ജോര്‍ജ് ആലഞ്ചേരിക്കും ഓസ്വാള്‍ഡ് ഗ്രേഷ്യസിനും വോട്ട് ചെയ്യാനാകില്ല. ഇന്ത്യക്കാരായ നാലു കര്‍ദിനാള്‍മാര്‍ ഇവരാണ്.


കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഫെറാവു: 72 കാരനായ അദ്ദേഹം ഈസ്റ്റ് ഇന്‍ഡീസിന്റെ ഏഴാമത്തെ പാത്രിയാര്‍ക്കീസും ഗോവയിലെയും ദാമന്‍ ദിയുവിലെയും ആര്‍ച്ച് ബിഷപ്പുമാണ്. 1979 ഒക്ടോബര്‍ 28ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1994 ഏപ്രില്‍ 10ന് എപ്പിസ്‌കോപ്പല്‍ പട്ടം സ്വീകരിച്ചു. 2022 ഓഗസ്റ്റ് 27ന് കര്‍ദിനാള്‍ പദവിയും ലഭിച്ചു.

കര്‍ദ്ദിനാള്‍ ക്ലീമിസ് ബസേലിയോസ്:  ഐസക് തോട്ടുങ്കല്‍ എന്ന പേരില്‍ ജനിച്ച 64 കാരനായ ഇദ്ദേഹം തിരുവനന്തപുരത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പും സീറോമലങ്കര കത്തോലിക്കാ സഭയുടെ മേധാവിയുമാണ്. 2012 നവംബര്‍ 24നാണ് കര്‍ദിനാള്‍ പദവിയിലെത്തിയത്. 1986 ജൂണിലാണ് പൗരോഹിത്യം സ്വീകരിച്ചത്.

കര്‍ദിനാള്‍ ആന്റണി പൂല: ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പായ 63 കാരനായ ഇദ്ദേഹം ദളിത് സമുദായത്തില്‍ നിന്ന് കര്‍ദ്ദിനാളായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ്. ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ സ്വദേശിയാണ്. 

കര്‍ദ്ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്: വത്തിക്കാന്‍ നയതന്ത്രജ്ഞനും കേരളത്തില്‍ നിന്നുള്ള സീറോ മലബാര്‍ ആര്‍ച്ച് ബിഷപ്പുമാണ് കര്‍ദ്ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് (51). ഫ്രോന്‍സിസ് മാര്‍പ്പാപ്പയുടെ വിദേശ യാത്രകളുടെ മേല്‍നോട്ടം ഇദ്ദേഹത്തിനായിരുന്നു. 2004 ജൂലൈ 24 നാണ് പൗരോഹിത്യ പട്ടം ലഭിച്ചത്.

The current Pope is stepping down, triggering the process to elect a new Pope. The conclave of cardinals will soon gather in the Vatican for the election, where four Indian cardinals will participate in the voting. Once a decision is reached, white smoke will rise from the Sistine Chapel, signaling the selection of the new Pope.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  7 days ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  7 days ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  7 days ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  7 days ago
No Image

വഖഫ് ബോർഡ് പ്രവർത്തനം മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ്: വിധിപ്പകർപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  7 days ago
No Image

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികൾക്ക് പൂർണ്ണ വിലക്ക്; കർശന ഉത്തരവുമായി ഹൈക്കോടതി 

Kerala
  •  7 days ago
No Image

ഐസിസി ക്രിക്കറ്റ് ലോകകപ്പുകളിൽ വമ്പൻ മാറ്റങ്ങൾ; ടി-20യും ഏകദിനവും ഇനി പുതിയ ഫോർമാറ്റിൽ!

Cricket
  •  7 days ago
No Image

സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പകർത്തി ഭീഷണി, മതംമാറി ഒപ്പം വരാൻ സമ്മർദ്ദം; അടൂരിലെ യുവതിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  7 days ago
No Image

മറ്റുളള താരങ്ങൾ സ്വപ്നം കാണാൻ പോലുമാകാത്ത റെക്കോർഡ്; ലോകകപ്പിൽ ചരിത്രമെഴുതി സ്പാനിഷ് നായകൻ!

Football
  •  7 days ago
No Image

കന്യാകുമാരിയിൽ പാൻമസാല വിറ്റതിന് അറസ്റ്റിലായ യുവാവ് കസ്റ്റഡിയിൽ മരിച്ചു; ടി.വി.കെ സർക്കാരിനെതിരെ പ്രതിപക്ഷം

National
  •  7 days ago