പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണത്തിനിടെ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന് തുടക്കം
കാസര്‍കോട്: കേരളം നേരിട്ട എല്ലാ പ്രതിസന്ധികളും അതിജീവിക്കാനുള്ള കരുത്തു നല്‍കിയത് നാടിന്റെ ഐക്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളുടെയും 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് കാലിക്കടവ് മൈതാനത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്ര സര്‍ക്കാരിന്റേതു നശീകരണ മനോഭാവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ കൂടെനിന്ന് അതിജീവനത്തിന് സഹായിക്കാന്‍ ബാധ്യതയുള്ളവര്‍ ഒരുഘട്ടത്തിലും സഹായം നല്‍കിയില്ല. സംസ്ഥാനത്തു നടപ്പിലാകില്ലെന്നു കരുതിയ പല പദ്ധതികളും സര്‍ക്കാരിനു നടപ്പാക്കാന്‍ സാധിച്ചു. ദേശീയപാതാ വികസനം യാഥാര്‍ഥ്യമാകുന്നതോടെ സമയ നഷ്ടമില്ലാതെ സഞ്ചാരം സാധ്യമാകും. ഗെയില്‍ പൈപ്പ് ലൈന്‍, സിറ്റി ഗ്യാസ് പദ്ധതി, ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ, ഗ്രീന്‍ഫീല്‍ഡ് ഹൈവേ, മലയോര ഹൈവേ, തീരദേശ ഹൈവേ, കോവളം ബേക്കല്‍ ജലപാത തുടങ്ങി നാടിന്റെ മാറ്റം ആരെയും കൊതിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.രാജന്‍ അധ്യക്ഷനായി. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ആമുഖ ഭാഷണം നടത്തി. പടന്നക്കാട് ബേക്കല്‍ ക്ലബില്‍ ക്ഷണിക്കപ്പെട്ട അഞ്ഞൂറുപേരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ എന്നിവരെ വാര്‍ഷിക ആഘോഷ ചടങ്ങില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പ്രതിപക്ഷം ബഹിഷ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."