HOME
DETAILS

വന്യജീവി ആക്രമണം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ട് ഒരുവർഷം; തുടർനടപടിയില്ല

  
Web Desk
April 22, 2025 | 1:53 AM

One Year Since Wildlife Attacks Declared Disaster No Action Taken Yet

തൊടുപുഴ: വന്യജീവി ആക്രമണം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് ഒരുവർഷം പിന്നിട്ടിട്ടും തുടർനടപടിയില്ല. മാനദണ്ഡങ്ങൾ, മാർഗനിർദേശങ്ങൾ, എസ്.ഒ.പി (സ്റ്റാന്റേർഡ് ഓപറേറ്റിങ് പ്രൊസീജ്യർ) എന്നിവ ഇതുവരെ പുറത്തിറക്കിയില്ല. 2024 മാർച്ച് 6ന് ചേർന്ന മന്ത്രിസഭാ യോഗമാണ് വന്യമൃഗ ആക്രമണം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചത്. തുടർന്ന് മാർച്ച് 7ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഉത്തരവിറക്കി. കഴിഞ്ഞ ഫെബ്രുവരി 7ന് ചേർന്ന  ദുരന്തനിവാരണ അതോറിറ്റി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനമെടുത്തെങ്കിലും ഉത്തരവ് ഇതുവരെ ഇറങ്ങിയില്ല. ദുരന്തനിവാരണ ഫണ്ട് കൂടി ഉൾപ്പെടുത്തി നഷ്ടപരിഹാരം ഉയർത്താൻ ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സർക്കാരിന് കൈമാറിയെന്നാണ് സൂചന.  ഇത് മന്ത്രിസഭ അംഗീകരിച്ച് തുടർനടപടികൾ കൈക്കൊള്ളണം.

2018 ഏപ്രിൽ 5നാണ് സംസ്ഥാനത്ത് വന്യജീവി ആക്രമണ നഷ്ടപരിഹാരം വർധിപ്പിച്ച് ഏറ്റവും അവസാനം ഉത്തരവിട്ടത്. 1980ലെ കേരളാ റൂൾസ് ഫോർ പെയ്‌മെന്റ് ഓഫ് കോമ്പൻസേഷൻ ടു വിക്ടിംസ് ഓഫ് ആറ്റാക്ക് ബൈ വൈൽഡ് ആനിമൽസ് എന്ന നിയമത്തിലെ ആറ് ചട്ടങ്ങളിലെ വ്യവസ്ഥകൾ ഭേദഗതിവരുത്തിയാണ് നഷ്ടപരിഹാരത്തുക വർധിപ്പിച്ചത്. ഭേദഗതിയിൽ വന്യജീവി എന്ന നിർവചനത്തിൽ നാട്ടാന എന്നുകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. വന്യജീവി ആക്രമണത്തിൽ പരുക്കേൽക്കുന്നവർക്കും കന്നുകാലികൾക്കും മറ്റു വസ്തുവകകൾക്കും കൃഷിക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരമാവധി 75,000 രൂപയാണ് നൽകിവന്നിരുന്നത്.
2018 ലെ ഉത്തരവുപ്രകാരം വന്യജീവി ആക്രമണങ്ങളിൽ മരിക്കുന്നവരുടെ ആശ്രിതർക്ക് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. ദേശീയ വന്യജീവി ബോർഡിന്റെ നിർദേശമുള്ളതിനാൽ ഇതിൽ അഞ്ചു ലക്ഷം രൂപ സംഭവം നടന്ന് ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ കൈമാറണം. നിലവിലെ നഷ്ടപരിഹാരത്തിലേക്ക് ദുരന്തനിവാരണ ഫണ്ടിലെ നാല് ലക്ഷം രൂപ കൂടി ചേർത്ത് പതിനാലു ലക്ഷം രൂപ ലഭിക്കണം.
കൂടാതെ വനത്തിനുപുറത്ത് പാമ്പ്, കടന്നൽ, തേനീച്ച എന്നിവയുടെ ആക്രമണത്തിൽ മരിക്കുന്നവർക്ക് ഇപ്പോൾ രണ്ട് ലക്ഷം രൂപയാണ് നൽകുന്നത്. ദുരന്തനിവാരണ ഫണ്ടിൽ നിന്ന് നാല് ലക്ഷം രൂപ കൂടി ചേർത്താൽ ആറു ലക്ഷമായി ഉയരും.

കൂടാതെ വന്യജീവി ആക്രമണം മൂലമുള്ള കൃഷിനാശം, വസ്തുനാശം, വളർത്തു മൃഗങ്ങൾക്കുണ്ടാകുന്ന നാശം എന്നിവയ്‌ക്കൊക്കെ ദുരന്തനിവാരണ നിയമപ്രകാരമുള്ള ആനുപാതിക വർധനവുണ്ടാകും. കൂടാതെ കാട്ടുപന്നിയെ  വെടിവച്ചുകൊല്ലുന്നതിനും മറവുചെയ്യുന്നതിനുമുള്ള തുകയും കൂട്ടാൻ ശുപാർശയുണ്ട്.

2018 ൽ സംസ്ഥാനം ഉത്തരവിറക്കുമ്പോൾ കേന്ദ്ര സർക്കാർ ഉത്തരവുപ്രകാരം മരിക്കുന്നവരുടെ ആശ്രിതർക്ക് അഞ്ചു ലക്ഷം രൂപ നൽകിയാൽ മതിയായിരുന്നു. എന്നാൽ, 2023 ഡിസംബറിൽ ഈ തുക കേന്ദ്രം പത്തു ലക്ഷം രൂപയാക്കി വർധിപ്പിച്ച് ഉത്തരവിട്ടിരുന്നു. ഇപ്പോൾ  കാർഷിക വിളകൾക്ക് നൽകുന്ന നഷ്ടപരിഹാരവും തുച്ഛമാണ്. ഈ തുകയിലും വർധനവ് ഉണ്ടാകേണ്ടതുണ്ട്. വർധിപ്പിക്കുന്ന തുക ഉത്തരവിറങ്ങിയ 2024 മാർച്ച് 7 മുതൽ മുൻകാല പ്രാബല്യത്തോടുകൂടി നൽകണമെന്ന് വിവിധ കർഷക സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  6 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  6 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  6 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  6 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  6 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  6 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  6 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  6 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  6 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  6 days ago