HOME
DETAILS

'പിതാവിനെ പോലെ നീയും കൊല്ലപ്പെടും'; ബാബ സിദ്ദീഖിയുടെ മകന്‍ സീഷന്‍ സിദ്ദീഖിക്ക് വധഭീഷണി

  
Shaheer
April 22 2025 | 02:04 AM

Zeeshan Siddiqui Receives Death Threat You Will Be Killed Like Your Father

മുംബൈ: കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ട എന്‍സിപി നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ ബാബാ സിദ്ദീഖിയുടെ മകന്‍ സീഷന്‍ സിദ്ദീഖിക്ക് വധഭീഷണി. ഇമെയില്‍ വഴിയാണ് സീഷന്‍ സിദ്ദീഖിക്ക് വധ ഭീഷണി ലഭിച്ചത്.

നിന്റെ പിതാവ് കൊല്ലപ്പെട്ടതുപോലെ നീയും കൊല്ലപ്പെടും എന്നാണ് ഭീഷണി എന്ന് പൊലിസ് പറഞ്ഞു. സംഘം സീഷനില്‍ നിന്നും പത്തു കോടി രൂപ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അടുത്ത ആറുമണിക്കൂറിനുള്ളില്‍ ഇത്തരത്തിലുള്ള ഇമെയിലുകള്‍ ഇനിയും വരും എന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു.

ഡി കമ്പനിയില്‍ നിന്നാണ് തനിക്ക് വധഭീഷണി സന്ദേശം ലഭിച്ചതെന്ന് സീഷന്‍ പറഞ്ഞു. വധഭീഷണി സന്ദേശത്തിന് അടിസ്ഥാനത്തില്‍ പൊലിസ് വിവരങ്ങള്‍ ശേഖരിക്കുകയും മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഭീഷണിമൂലം തങ്ങളുടെ കുടുംബം അസ്വസ്ഥരാണെന്ന് സീഷന്‍ വ്യക്തമാക്കി.

2024 ഒക്ടോബര്‍ 12ന് ആയിരുന്നു മുംബൈയിലെ നിര്‍മ്മല്‍ നഗറിലെ സിദ്ദീഖീയുടെ ഓഫീസിന് സമീപം വെച്ച് മൂന്ന് അക്രമികളുടെ വെടിയേറ്റ് ബാബ സിദ്ദീഖി കൊല്ലപ്പെടുന്നത്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഗുണ്ടാ നേതാവായ ലോറന്‍സ് വിഷ്ണുമായി സംഘം ഏറ്റെടുത്തിരുന്നു.

ഗുര്‍മയില്‍ ബല്‍ജിത് സിംഗ്, ധര്‍മ്മരാജ് രാജേഷ് കശ്യപ്, ശിവരാജ് ഗൗതം എന്നിവരാണ് ബാബാ സിദ്ദീഖിയെ കൊലപ്പെടുത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു, 38 പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

International
  •  7 minutes ago
No Image

ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍

uae
  •  28 minutes ago
No Image

സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  an hour ago
No Image

കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; രണ്ടു കുട്ടികൾക്ക് പരുക്ക്

Kerala
  •  an hour ago
No Image

ജാസ്മിന്റെ കൊലപാതകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ

Kerala
  •  an hour ago
No Image

ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം

qatar
  •  2 hours ago
No Image

ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്

qatar
  •  2 hours ago
No Image

കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ

Kuwait
  •  2 hours ago
No Image

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു

National
  •  2 hours ago
No Image

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

National
  •  2 hours ago