ജന്മദിനാഘോഷങ്ങളിലെ തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വിനിയോഗിക്കാന്‍ വിദ്യാര്‍ഥികള്‍
പൂച്ചാക്കല്‍: ആഘോഷങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കുമായി വന്‍തുകകള്‍ പാഴ് ചിലവുകള്‍ക്കായി വിനിയോഗിക്കുന്നവര്ക്ക് മാതൃകയാകുകയാണ് വടുതല ജെട്ടിമറ്റത്തില് ഭാഗം സ്കൂളിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. ജന്മദിനം ആഘോഷിക്കുന്ന കുട്ടികള്‍ ആഘോഷങ്ങള്‍ക്ക് ചിലവാക്കുന്ന തുകയുടെ ഒരു വിഹിതം പാവപ്പെട്ട കിടപ്പു രോഗികളെ സഹായിക്കുന്നതിനായി മാറ്റിവെക്കുകയാണ്.
ഇതിനായി സ്കൂളില്‍ ജന്മദിനം നന്മദിനം പദ്ധതിക്ക് തുടക്കമായി. ജന്മദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളില്‍ നിന്നും കുട്ടികള്‍ക്ക് കുട്ടികള്‍ക്ക് നല്കുന്ന കുടുക്കകളില്‍ അവരവരുടെ കഴിവിനനുസരിച്ചുളള തുക സ്കൂളിലേക്ക് വിദ്യാര്‍ത്ഥികള്‍ നല്കുന്നു.
ഈ തുക ഉപയോഗിച്ച് പ്രദേശത്തെ പാവപ്പെട്ട കിടപ്പു രോഗികള്‍, ക്യാന്‍സര്‍, വൃക്കരോഗികള്‍ തുടങ്ങിയവര്‍ക്ക് പ്രതിമാസം 1000 രൂപ വീതം പെന്‍ഷനായി നല്‍കും.ജന്മദിനം ആഘോഷിക്കുന്ന കുട്ടിയെ സ്കൂളിലെ എല്ലാ കുട്ടികളും ചേര്‍ന്ന് മധുര പലഹാരങ്ങളും സമ്മാനങ്ങളുമായി സ്വീകരിക്കും.പദ്ധതി ക്വാളിറ്റി കറി പൗഡര്‍ മാനേജിങ്ങ് ഡയറക്ടര്‍ ജോര്‍ജ് കെ.വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
എസ്.എം.സി.ചെയര്മാന് ഫയാസ് അധ്യക്ഷനായി. സമ്പാദ്യക്കുടുക്കയുടെ വിതരണം അരുക്കുറ്റി ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എച്ച്.യാസ്മിന് നിര്‍വഹിച്ചു. പ്രധാനാധ്യാപകന് എം.പി.ശിവകുമാര്‍, സ്റ്റാഫ് സെക്രട്ടറി എം.എ.ജെ സി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."