HOME
DETAILS

ഞങ്ങൾ ഒത്തുകളിച്ചിട്ടില്ല, ഇതെല്ലം ക്രിക്കറ്റിന്റെ സത്യസന്ധത നഷ്ടമാക്കുന്നതാണ്: പ്രസ്താവനയുമായി രാജസ്ഥാൻ റോയൽസ്

  
April 22, 2025 | 12:06 PM

We did not fix anything this is all about losing the integrity of cricket Rajasthan Royals with a statement

ജയ്പൂർ: ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെയുള്ള മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഒത്തുകളിച്ചുവെന്ന ആരോപണനത്തിനെതിരെ പ്രതികരണവുമായി രാജസ്ഥാൻ ടീം. രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനിലെ അംഗവും ബിജെപി നേതാവുമായ എംഎൽഎ ജയദീപ് ബിഹാനിയാണ് രാജസ്ഥാൻ ഒത്തുകളിച്ചുവെന്ന ആരോപണം ഉന്നയിച്ചുകൊണ്ട് മുന്നോട്ട് വന്നത്. 

ഈ വിഷയത്തിൽ ബിഹാനിക്കെതിരെ കർശന നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ട് ടീം രാജസ്ഥാൻ മുഖ്യമന്ത്രി, കായിക മന്ത്രി, കായിക സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ്. ഇതിനു പുറമെ ഈ ആരോപണങ്ങൾ എല്ലാം തള്ളികൊണ്ട് രാജസ്ഥാൻ ഔദ്യോഗിക പ്രസ്താവനയും പുറത്തുവിട്ടു. 

''അഡ്‌ഹോക്ക് കമ്മിറ്റി കൺവീനർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഞങ്ങൾ നിരസിക്കുന്നു. ഇത്തരത്തിലുള്ള പരസ്യ പ്രസ്താവനകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. രാജസ്ഥാൻ റോയൽസ്, രാജസ്ഥാൻ സ്പോർട്സ് കൗൺസിൽ, റോയൽ മൾട്ടി സ്‌പോർട് പ്രൈവറ്റ് ലിമിറ്റഡ്, ബിസിസിഐ എന്നിവയുടെ പ്രശസ്തിക്കും വിശ്വാസ്യതയ്ക്കും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇത് ക്രിക്കറ്റിന്റെ സത്യസന്ധത കളങ്കപ്പെടുത്തുന്നു'' രാജസ്ഥാൻ റോയൽസിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. 

ലഖ്നൗ സൂപ്പർ ജയന്റ്സിനോട് രാജസ്ഥാൻ റോയൽസ് രണ്ട് റൺസിനായിരുന്നു പരാജയപ്പെട്ടത്. രാജസ്ഥാന്റെ തട്ടകമായ ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടാനേ സാധിച്ചുള്ളു. അവസാന ഓവറിൽ വെറും ഒമ്പത് റൺസ് വിജയിക്കാൻ ഉണ്ടായ സാഹചര്യത്തിൽ ലഖ്‌നൗ താരം ആവേശ് ഖാന്റെ മികച്ച ബൗളിങ്ങിലൂടെ വിജയം സ്വന്തമാക്കുകയായിരുന്നു. 

നിലവിൽ എട്ട് മത്സരങ്ങളിൽ നിന്നും രണ്ട് ജയവും ആറ് തോൽവിയും അടക്കം നാല് പോയിന്റോടെ എട്ടാം സ്ഥാനത്താണ് രാജസ്ഥാൻ. ഏപ്രിൽ 24ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ആർസിബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 

We did not fix anything this is all about losing the integrity of cricket Rajasthan Royals with a statement



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓട്ടോയെ മറികടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മറിഞ്ഞു; പാലക്കാട് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ബ്രസീലിയൻ ഇതിഹാസം റോബർട്ടോ കാർലോസിന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

Football
  •  9 days ago
No Image

വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഡ്രൈവറായ പ്രതിക്ക് 12 വർഷം കഠിനതടവ്

crime
  •  9 days ago
No Image

കുവൈത്തിൽ പടക്കങ്ങൾക്കും വെടിക്കെട്ടിനും നിയന്ത്രണം കടുപ്പിച്ചു; സുരക്ഷാ അനുമതിയില്ലാത്ത വിൽപനയ്ക്ക് നിരോധനം

Kuwait
  •  9 days ago
No Image

'ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ സതീശന് കഴിഞ്ഞിട്ടില്ല'; മൊഴി നൽകിയതിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ

Kerala
  •  9 days ago
No Image

2025-ലെ മനോഹരമായ ഓർമ്മകളുമായി ഷെയ്ഖ് ഹംദാൻ; വൈറലായി പുതുവത്സര വീഡിയോ

uae
  •  9 days ago
No Image

കഞ്ചാവ് ഉപയോഗം നാട്ടുകാരോട് പറഞ്ഞു; വയോധികനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

crime
  •  9 days ago
No Image

ഡ്രസ്സിങ് റൂമിൽ അദ്ദേഹം റൊണാൾഡോയെ കരയിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്: മോഡ്രിച്ച്

Football
  •  9 days ago
No Image

എട്ടുദിവസം, മൂന്ന് പാർട്ടികൾ; മഹാരാഷ്ട്ര മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സീറ്റിനായി കൂടുമാറി 'മഹാ' സ്ഥാനാർത്ഥി

National
  •  9 days ago
No Image

പിഞ്ചുബാലികയോട് ക്രൂരത; പ്രതിയായ 62കാരന് അറുപത്തിരണ്ടര വർഷം കഠിനതടവ്

crime
  •  9 days ago