
ആക്രമണത്തിലെ പങ്ക് നിഷേധിച്ച് പാകിസ്താന്‍ ; ഹൈക്കമ്മീഷണറെ വിളിച്ചു വരുത്താന്‍ ഇന്ത്യ, ഇസ്‌ലാമാബാദിലെ നയതന്ത്ര ഓഫിസ് അടച്ചുപൂട്ടിയേക്കും | Pahalgam Terror Attack

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കടുത്ത നിലപാടെടുക്കാന്‍ ഇന്ത്യ. പാകിസ്താന്‍ ഹൈകമ്മീഷണറെ വിളിച്ചുവരുത്തി ശക്തമായ നിലപാട് അറിയിക്കാനുള്ള നീക്കത്തിലണ് ഇന്ത്യയെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തില്‍ പാകിസ്താന്റെ പങ്കിനെക്കുറിച്ചുള്ള സൂചനകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ നീക്കമെന്നാണ് സൂചന. ബൈസരണ്‍ വാലിയില്‍ നടന്നത് ലഷ്‌കര്‍-ഐ.എസ്.ഐ ആസൂത്രിത ആക്രമണമാണെന്ന് സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നത്. ലഷ്‌കറെ ത്വയ്യിബയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഭീകരരെത്തിയത് രണ്ട് ബൈക്കുകളിലായിട്ടാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തില്‍ വിശദീകരണവുമായി പാകിസ്താനും രംഗത്തെത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് പങ്കില്ലെന്നും എല്ലാ ഭീകരതയെയും തങ്ങള്‍ എതിര്‍ക്കുമെന്നുമാണ് പാകിസ്താന്‍ പ്രതിരോധ വകുപ്പ് മന്ത്രിയാണ് വിശദമാക്കിയത്.
ഭീകരാക്രമണത്തില്‍ സര്‍വകക്ഷി യോഗം വിളിക്കാനും തീരുമാനമായിട്ടുണ്ട്. അതിനിടെ, നയതന്ത്ര ബന്ധം വിച്ഛേദിക്കാനിടയുണ്ടെന്ന സൂചനകളുമുണ്ട്. സിന്ധു നദീതട കരാറും റദ്ദാക്കിയേക്കും. ഇസ്‌ലാമാബാദിലെ നയതന്ത്ര ഓഫിസ് അടച്ചുപുട്ടും.
അതിനിടെ കേന്ദ്ര മന്ത്രിസഭാ യോഗം ബുധനാഴ്ച വൈകീട്ട് ആറ് മണിക്ക് ഡല്‍ഹില്‍ ചേരും. യോഗത്തിനു ശേഷമായിരിക്കും നയതന്ത്ര ബന്ധത്തില്‍ അടക്കമുള്ള നിര്‍ണായക തീരുമാനം ഇന്ത്യ സ്വീകരിക്കുക.
ചൊവ്വാഴ്ച ഉച്ചയോടെയാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. പഹല്‍ഗാം ഹില്‍ സ്റ്റേഷനില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ ബൈസാരന്‍ പുല്‍മേടില്‍ ഭീകരര്‍ വെടിവെപ്പ് നടത്തുകയായിരുന്നു. സൈനിക വേഷത്തിലെത്തിയ ആയുധധാരികളായ ഭീകരര്‍ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികള്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയെന്നാണ് റിപ്പോര്‍ട്ട്. 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.അതേസമയം, ലഷ്‌കറെ ത്വയ്യിബ തൊയ്ബയുടെ അനുബന്ധ സംഘടനയായ 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്' ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.
India to take a tough stance following the Pahalgam terror attack that killed 29. Pakistan's involvement suspected; India considers recalling diplomats and reviewing the Indus Waters Treaty. An all-party meeting and key cabinet session are scheduled.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം
Cricket
• 3 days ago
മഴ തുടരും; ന്യൂനമർദ്ദം കേരളത്തിൽ വീണ്ടും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
Kerala
• 3 days ago
കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി
oman
• 3 days ago
ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം
National
• 3 days ago
ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം
Football
• 3 days ago
യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും
uae
• 3 days ago
20 ലക്ഷം വിലമതിക്കുന്ന കാർ 60 സെക്കന്റിൽ മോഷണം; വീഡിയോ പുറത്തുവിട്ട് ഉടമ, പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല
National
• 3 days ago
ഫുട്ബോളിൽ നിന്നും വിരമിച്ചാൽ ഒരിക്കലും ആ കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല: റൊണാൾഡോ
Football
• 3 days ago
കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ 76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്
Kerala
• 3 days ago
ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്
Kerala
• 3 days ago
സഞ്ജുവിനെ സ്വന്തമാക്കാൻ ഐപിഎല്ലിലെ വമ്പന്മാർ രംഗത്ത്; പുതിയ അപ്ഡേറ്റ് പുറത്ത്
Cricket
• 3 days ago
കൊൽക്കത്ത കൂട്ടബലാത്സംഗ കേസ്; പ്രതി മനോജിത് മിശ്ര ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി മറ്റൊരു നിയമ വിദ്യാർത്ഥിനി
Kerala
• 3 days ago
ഇറാന്റെ മിസൈല്‍ ആക്രമണം നടന്ന ദിവസം ചുമത്തിയ എല്ലാ ഗതാഗത പിഴകളും റദ്ദാക്കി ഖത്തര്‍
qatar
• 3 days ago
18,000 ജോഡി ഷൂസുകളുമായി ഗസ്സയില്‍ കൊല്ലപ്പെട്ട പിഞ്ചുബാല്യങ്ങള്‍ക്ക് ആദരമൊരുക്കി നെതര്‍ലന്‍ഡ്സിലെ പ്ലാന്റ് ആന്‍ ഒലിവ് ട്രീ ഫൗണ്ടേഷന്
International
• 3 days ago
'അവന് വേണ്ടിയുള്ള എന്റെ കാത്തിരിപ്പും പോരാട്ടവും അവസാന ശ്വാസം വരേയും തുടരും' നജീബിന്റെ ഉമ്മ ഫാത്വിമ നഫീസ് പറയുന്നു
National
• 3 days ago
കല്യാണത്തിന് എന്നുപറഞ്ഞ് വാടക സ്റ്റോറില്‍നിന്ന് പാത്രങ്ങള്‍ എടുത്ത് ആക്രിക്കടയില്‍ വിറ്റ് യുവാവ്; അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• 3 days ago
കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ദുബൈയിലെ കോടതികളില്‍ പ്രത്യേക യൂണിറ്റ് രൂപീകരിച്ചു
uae
• 3 days ago
വീരപ്പന് തമിഴ്നാട്ടിൽ സ്മാരകം നിർമിക്കണം; സർക്കാരിനോട് ആവശ്യം ഉന്നയിച്ച് ഭാര്യ മുത്തുലക്ഷ്മി
National
• 3 days ago
കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർഎസ്എസിനെ നിരോധിക്കും; പ്രിയങ്ക് ഖാർഗെ
Kerala
• 3 days ago
ചാരിറ്റി സംഘടനകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത്
Kuwait
• 3 days ago
“ശല്യം”, പൊലിസുകാർ മാന്ത്രികരോ ദൈവങ്ങളോ അല്ല: വിജയാഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർസിബിക്കെതിരെ ആഞ്ഞടിച്ച് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ
Kerala
• 3 days ago