എ.ടി.എം കൗണ്ടറുകളില്‍ സെക്യൂരിറ്റിയില്ല; തട്ടിപ്പുകള്‍ തുടരുമ്പോഴും പാഠം പഠിക്കാതെ ബാങ്കുകള്‍
അരൂര്‍: എ.ടി.എം കൗണ്ടറുകളില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കണമെന്ന ആവശ്യം ശക്തമായി. അരൂര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നൂറിലധികം വരുന്ന എ.ടി.എം കൗണ്ടറുകളിലാണ് സെക്യൂരിറ്റി ജീവനക്കാര്‍ ഇല്ലാത്തത്.
ഇവയില്‍ പലതിലും വളരെ കൂടുതല്‍ പണമിടപാട് നടത്തുന്നതായും പറയപ്പെടുന്നു. വളരെയധികം സുരക്ഷാക്രമീകരണങ്ങള്‍ വേണ്ട ഇത്തരം എ.ടി.എം കൗണ്ടറുകളിലാണ് സെക്യൂരിറ്റി ജീവനക്കരെ നിയോഗിക്കുവാന്‍ അധിക്യതര്‍ തയ്യാറാകാത്തത.് തിരുവനന്തപുരത്ത് കഴിഞ്ഞയിടെ ഹൈടെക് എ.എടി.എം തട്ടിപ്പ് നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അരൂര്‍ മേഖലകളിലെ എ.ടി.എം. കൗണ്ടറുകളിലും പോലീസ് വ്യാപകമായി പരിശോധന നടത്തിയിരുന്നു. ഇവിടങ്ങളിലെല്ലാം നിരീക്ഷണ ക്യാമറകള്‍ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. നിരീക്ഷണ കാമറകള്‍ ഉണ്ടെങ്കിലും മോഷ്ടാക്കളെ ഉടന്‍ തന്നെ പിടികൂടുവാന്‍ കഴിയില്ലെന്നും പരിശോധനകള്‍ക്കു ശേഷം മാത്രമേ അതിന് സാദ്ധ്യമാവുകയുള്ളു എന്നതും ഇടപാടുകാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. എല്ലാത്തിലും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയില്‍ ഭൂരിഭാഗവും തകരാറിലായി കിടക്കുകയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ എല്ലാ എ.ടി.എം. കൗണ്ടറുകളിലും സുരക്ഷാ ജീവനാരെ നിയോഗിക്കണമെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ നിര്‍ദ്ദേശം ബാങ്ക് അധികൃതര്‍ പാടെ അവഗണിച്ചിരിക്കുകയാണ്. ബാങ്കുകള്‍ക്ക് അവരുടേതായ സെക്യൂരിറ്റി ജീവനക്കാര്‍ ഉണ്ട്. എന്നിട്ടും ഇവരെ നിയോഗിക്കുവാന്‍ തയ്യാറാകാതെ സ്വകാര്യ ഏജന്‍സികള്‍ക്കാണ് സുരക്ഷാ ചുമതല നല്‍കി വരുന്നത്. സ്വകാര്യ ഏജന്‍സികള്‍ നിയോഗിക്കുന്ന ജീവനക്കാരില്‍ പലരും അര്‍ദ്ധരാത്രിയോടെ വീടുകളിലേക്ക് പോകുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുമുണ്ട്. എന്നാല്‍ പോലീസിന്റെ നിര്‍ദ്ദേശം നടപ്പാക്കുവാന്‍ തയ്യാറാകാത്തില്‍ പ്രതിഷേധവും ഇടപാടുകാര്‍ക്കിടയില്‍ ശക്തായിട്ടുണ്ട്. പ്രധാനമായും ഗ്രാമീണ മേഖലയിലാണ് സുരക്ഷാ ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്നതെന്ന് ചൂണ്ടി കാണിക്കപ്പെട്ടിട്ടുണ്ട്.
എന്നിട്ടും ബാങ്ക് അധികൃതരുടെ അവഗണനയാണ് എ.ടി.എം. കവര്‍ച്ചകള്‍ വര്‍ദ്ധിക്കുവാന്‍ കാരണമായിട്ടുള്ളത്. പലയിടങ്ങളിലും ഒന്നില്‍കൂടുതല്‍ മിഷ്യനുകള്‍ ഉള്ളതും ഇവയില്‍ തന്നെ പണം നിക്ഷേപം നടത്തുന്നതിനും ആവശ്യമായ മിഷ്യനുകള്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ ഒരേ സമയം ഒന്നില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ കയറുന്നതും കൂടുതല്‍ തുക പിന്‍വലിക്കുവാന്‍ എത്തുന്നവരെ പലപ്പോഴും അങ്കലാപ്പിലാക്കുന്നുണ്ട്. പ്രധാനമായും അന്യ സംസ്ഥാനതൊഴിലാളികളാണ് ഇത്തരം സമയങ്ങളില്‍ എ.ടി.എം. കൗണ്ടറുകളില്‍ കൂടുതല്‍ സമയം ഉപയോഗിക്കുന്നത്. ഇതിനും ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."