HOME
DETAILS

ജോലി ബസ് കണ്ടക്ടർ, ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; കഞ്ചാവ് വിൽപ്പനയിൽ യുവാവ് എക്സൈസ് പിടിയിൽ

  
Web Desk
April 24, 2025 | 1:56 PM

Bus Conductor Arrested in Thrissur for Selling Ganja to School Students

തൃശൂർ: സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് ബസിൽ കഞ്ചാവ് വിൽപന നടത്തിയിരുന്ന കണ്ടക്ടറായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. തൃശൂർ വലപ്പാട് മുത്തങ്ങാടി എടച്ചാൽ സ്വദേശിയായ പ്രഭുവാണ് വാടാനപ്പള്ളി എക്സൈസ് പരിശോധനയിൽ അറസ്റ്റിലായത്. ജോലിയ്ക്കൊപ്പം ലഹരി വിൽപ്പന നടത്തി വരികയായിരുന്നു ഇയാൾ.

ഇയാളിൽ നിന്നു 200 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. വിദ്യാർത്ഥികളെയും മറ്റു യുവാക്കളെയുമാണ് പ്രധാനമായും ലക്ഷ്യമിട്ടു കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 500 രൂപയ്ക്ക് ചെറിയ പൊതികളിലാക്കിയ കഞ്ചാവ് ഇയാൾ സ്കൂളിലേക്ക് യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്കിടയിലായിരുന്നു വിൽപന നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പ്രഭുവിന്റെ വീടിന് സമീപം വെച്ചാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ബാഗ് പരിശോധിച്ചതിൽ നിന്നാണ് കഞ്ചാവ് പാക്കറ്റുകൾ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

പരിശോധനയ്ക്ക് നേതൃത്വം നൽകിയത് എക്സൈസ് ഇൻസ്പെക്ടർ റീജി സുനിൽകുമാർ, അസിസ്റ്റന്റ് ഇൻസ്പെക്ടർ ഹരിദാസ്, പ്രിവന്റീവ് ഓഫീസർ കെ.കെ. ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ആർ. മധു, പി.കെ. അബ്ദുൽ നിയാസ്, ഇ.ജി. സുമി, വി. രാജേഷ് എന്നിവരടങ്ങിയ സംഘമാണ്.

ഇതിനുപുറമെ, ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി എക്സൈസ് നടത്തിയ മറ്റ് പരിശോധനകളിലും വിലപ്പെട്ട വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നാട്ടിക എ.കെ.ജി കോളനിയിൽ ചെരുവിള സൂരജിന്റെ വീടിന്റെ വളപ്പിൽ നിന്നു 11 കഞ്ചാവ് ചെടികളും എക്സൈസ് സംഘം കണ്ടെത്തിയിരുന്നു.

A youth working as a bus conductor was arrested by the Excise department for selling ganja, targeting school students. The accused, Prabhu from Edachaal, was caught near his house with 200g of ganja. He allegedly sold small packets for ₹500 to students. The arrest followed a tip-off and a search led by the Wadakkanchery Excise team.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  6 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  6 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  6 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  6 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  6 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  6 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  6 days ago
No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  6 days ago
No Image

'വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാന്‍ പാടില്ല'; ആശുപത്രിക്കകത്ത് രാഷ്ട്രീയത്തിന് വിലക്ക് ഏര്‍പ്പെടുത്തി കെ. മുരളീധരന്‍

Kerala
  •  6 days ago
No Image

വി. എ ഹസ്സൻ അഹമദ് നഹ്ജുർറശാദ് ട്രസ്റ്റ് ചെയർമാൻ 

latest
  •  6 days ago