HOME
DETAILS

മാവേലി മന്നന്റെ വരവറിയിച്ച് അത്തച്ചമയാഘോഷം

  
backup
September 04 2016 | 18:09 PM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%87%e0%b4%b2%e0%b4%bf-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%b0%e0%b4%b5%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9a


തൃപ്പൂണിത്തുറ: ഓര്‍മകളുടെ തേരിലേറി തൃപ്പൂണിത്തുറ അത്താഘോഷം നടന്നു. മഹാരാജാവില്ലാത്ത രാജവീഥിയിലൂടെ ഓര്‍മകളുടെ തേരിലേറി ആഘോഷം പെയ്തിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ അത്താഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. പല്ലക്കിലേറി മഹാരാജാവ് എഴുന്നള്ളുകയില്ലെങ്കിലും ഒരു പ്രതീകമായി പല്ലക്ക് ഘോഷയാത്രയുടെ ഭാഗമായി. ഇനി പത്തുനാള്‍ രാജനഗരി ഓണലഹരിയില്‍ മുങ്ങും. മതമൈത്രിയുടെ ഭാഗമായ ഓണാഘോഷ യാത്ര കാണാന്‍ ചിങ്ങപൊന്‍വെയിലിനെ അവഗണിച്ചും പതിനായിരങ്ങള്‍ തൃപ്പൂണിത്തുറയിലേക്ക് ഒഴുകിയെത്തി. രാജകീയ അത്തച്ചമയത്തിന്റെ മുന്‍പില്‍ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്‍ അണിനിരന്നു.
തൃശൂരിന്റെ മണ്ണില്‍ നിന്നെത്തിയ പുലിക്കൂട്ടങ്ങള്‍ അത്താഘോഷത്തിന് പൂരപ്പൊലിമ നല്‍കി. വര്‍ണം വാരിവിതറിയ കാവടികള്‍ നഗരത്തില്‍ പൂക്കാലത്തിന്റെ വരവ് വിളിച്ചറിയിക്കുന്നതുപ്പോലെയായിരുന്നു. തെക്കന്‍ കേരളത്തില്‍ നിന്നെത്തിയ അമ്മന്‍കുടം തെരുവില്‍ ആടി തിമിര്‍ത്തു. മലബാറിന്റെ കുരുത്തോല തെയ്യവും കാഴ്ചയുടെ വിസ്മയമായി. തമിഴ്‌നാടിന്റെ പരമ്പരാഗത കലാരൂപങ്ങളായ പൊയ്ക്കല്‍ നൃത്തം, മയൂര നൃത്തം, കരകാട്ടം എന്നിവയും താളകൊഴുപ്പേകി. ടൂവീലറില്‍ നീങ്ങുന്ന ഗൊറില്ലകള്‍, വിഷമില്ലാത്ത പച്ചക്കറികള്‍ തലയില്‍ ചുമന്നു നീങ്ങുന്ന സ്ത്രീ, മാവേലിയും വാമനനും, സീരിയല്‍ നടിയുടെ വേഷം കെട്ടിയ സുന്ദരി, റോമന്‍ അടിമത്തം, കടമറ്റത്ത് കത്തനാര്‍ എന്നിവയെല്ലാം പ്രച്ഛന്ന വേഷത്തില്‍ അണിനിരന്നു.
സമ്മേളനത്തില്‍ എം സ്വരാജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ അനൂപ് ജേക്കബ്, ജോര്‍ജ് ഫെര്‍ണാണ്ടസ്, എ.ഡി.എം സി.കെ പ്രകാശ്, പി രാജീവ്, ഒ.വി സലിം എന്നിവര്‍ പ്രസംഗിച്ചു. മുഖ്യമന്ത്രി ആയതിനു ശേഷം ആദ്യമായി തൃപ്പൂണിത്തുറയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നഗരസഭയുടെ ഉപഹാരമായി കഥകളി രൂപം വൈസ് ചെയര്‍മാന്‍ ഒ.വി സലിം സമ്മാനിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാ ദേവി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ വി.ആര്‍ വിജയകുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് മുഖ്യമന്ത്രി അത്തപ്പതാകയും ഉയര്‍ത്തി. വിവിധ കലാരൂപങ്ങളുടെ പ്രകടനത്തോടെ അത്തംഘോഷയാത്ര ആരംഭിക്കുകയും ചെയ്തു. അത്തപ്പൂക്കള മത്സരവും പ്രദര്‍ശനവും ഉണ്ടായിരുന്നു.
അത്താഘോഷത്തോടനുബന്ധിച്ചു നടന്ന ഘോഷയാത്രയില്‍ തൃപ്പൂണിത്തുറ തെക്കുംഭാഗം ചങ്ങാതിക്കൂട്ടം അവതരിപ്പിച്ച അവയവദാനം എന്ന നിശ്ചല ദൃശ്യത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. പുരാണത്തിലെ ബാലി-സുഗ്രീവ വധത്തിന് നോര്‍ത്ത് ഇരുമ്പനം റീവ്‌സ് ലാന്റ് രണ്ടാം സ്ഥാനവും മേക്കര നവഭാവനയുടെ കാലംമാറി കഥമാറി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സിയോന്‍ ഓഡിറ്റോറിയത്തില്‍ നടന്ന അത്തപൂക്കള മത്സരത്തില്‍ വരാപ്പുഴ മഴവില്‍ ആര്‍ട്‌സ് ഒന്നാം സ്ഥാനവും പള്ളുരുത്തി പ്രത്യാശ ആര്‍ട്‌സ് ക്ലബ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  39 minutes ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  7 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  8 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  9 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago