ഏരൂര്‍ ചമ്പക്കര ജലോത്സവം: പായിപ്പാട് ചുണ്ടന് ഒന്നാംസ്ഥാനം
മരട്: പ്രസിദ്ധമായ എരൂര്ബ ചമ്പക്കര ജലോത്സവത്തില്‍ ചുണ്ടന് വള്ളങ്ങളുടെ മത്സരത്തില്‍ എസ്.ബി.സി ചേന്ദഗിരി ബോട്ട് ക്ലബ്ബിന്റെ പ്രിറ്റി ചാക്കോ ക്യാപ്റ്റനായ പായിപ്പാട് ചുണ്ടന് ഒന്നാം സ്ഥാനവും അജിത് മുച്ചെങ്ങത്ത് ക്യാപ്റ്റനായ ചേപ്പനംബോട്ട് ക്ലബ്ബിന്റെ വെള്ളം കു ളങ്ങര രണ്ടാം സ്ഥാനവും നേടി. ഇരുട്ടുകുത്തി വിഭാഗങ്ങളുടെ എ ഗ്രേഡ് മത്സരത്തില്‍ തുരുത്തിപ്പുറം ബോട്ട് ക്ലബിന്റെ ആന്റണി ഷെഫിന് ക്യാപ്റ്റ്നായ തുരുത്തിപ്പുറീഒന്നം സ്ഥാനവും, രണ്ടാം സ്ഥാനവും സെന്റ സെബാസ്റ്റ്യന്‍ ഒന്നും, മൂന്നാം സ്ഥാനം സെന്റ് ആന്റണിയും കരസ്ഥമാക്കി.
ബി. ഗ്രേഡില്‍ നടന്ന മത്സരത്തില്‍ സുബീഷ് മങ്കുഴി ക്യാപ്റ്റനായ തൈകൂടം ബോട്ട് ക്ലബ്ബിന്റെ ശ്രീ മുരുകന് ഒന്നാം സ്ഥാനവും, ജിബി തട്ടകന്‍ രണ്ടാം സ്ഥാനവും, സെന്റ് സെബാസ്റ്റ്യന്‍ 2 മൂന്നാം സ്ഥാനവും കരസ്ഥമാക്കി.അത്തച്ചമയവും ഞായറാഴ്ചയുമായതിനാല്‍ ഇക്കറി ആയിരക്കണക്കിന് കാണികളാണ് ജലോത്സവത്തിന് ഇരുകരകളിലും തടിച്ചു കൂടിയിരുന്നത്.വള്ളങ്ങളുടെ തുഴയെറിയലില്‍ ആവേശമായി മാറി കാണികള്‍ .
മരട് നഗരസഭ ചെയര്‍പെഴ്സണ്‍ ദിവ്യ അനില്‍കുമാര്‍ പതാക ഉയര്‍ത്തി. സമ്മേളനം എം സ്വരാജ് എം എല്‍ എ ഉല്‍ഘാടനം ചെയ്തു. ചലച്ചിത്ര താരം രജ്ഞിനി മുഖ്യാതിഥി ആയിരുന്നു. സമാപന സമ്മേളനത്തില്‍ മരട് നഗരസഭ വൈസ് ചയര്‍മാന്‍ ആന്റണി ആശാം പറമ്പില്‍ അധ്യക്ഷനായി. ചലച്ചിത്ര താരം രജ്ഞിനി വിജയികള്‍ക്ക് ട്രോ ഫികള് വിതരണം ചെയ്തു. ജലോല്‍സവ കമ്മിറ്റി ചെയര്‍മാനും മരട് നഗരകെസഭ കൗണ്‍സിലറുമായ കെ.എ ദേവസി. ജനറല്‍ കണ്വീനവും കൊച്ചി കോര്പ്പറേഷന് കൗണ്‍സിലറുമായ എ. ബി.സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."