ജി.എസ്.ടി ഉടന്‍ നടപ്പാക്കണം: ഐ.ടി ഡീലേഴ്സ് അസോസിയേഷന്
കൊച്ചി: ജി.എസ്.ടി.നിയമം ഉടന്‍ നടപ്പാക്കണമെന്ന് കൊച്ചിയില്‍ ചേര് ഓള് കേരള ഐടി ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. വ്യാപാര സമൂഹത്തിന്റെ ദീര്‍ഘനാളായുള്ള ആവശ്യത്തെ അംഗീകരിച്ച സര്‍ക്കാര്‍ തീരുമാനത്തെയും സമ്മേളനം സ്വാഗതം ചെയ്തു.
സംസ്ഥാന വ്യാപകമായി കംപ്യൂട്ടര്‍ സര്‍വീസ് നിരക്കുകള്‍ ഏകീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും സമ്മേളനം അറിയിച്ചു.
എറണാകുളം രാമവര്‍മ ക്ലബ്ബില്‍ നടന്ന് സമ്മേളനം ഹൈബി ഈഡന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.തോമസ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
സംഘടന സംസ്ഥാന പ്രസിഡന്റ് പി.ജി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷന് അംഗങ്ങള്‍ക്കായി നടപ്പാക്കുന്ന സ്നേഹ സ്പര്‍ശം ജീവകാരുണ്യ പദ്ധതി കൂടുതല്‍ വിപുലീകരിക്കുവാനും സമ്മേളനം തീരുമാനിച്ചു.
സംഘടനാ സംസ്ഥാന ജനറല്‍ സെക്രട്ടറി അജിമോന് ജോര്‍ജ്ജ്, ജില്ലാ പ്രസിഡന്റ് അഡ്വ.സിറിയക് തോമസ്, കണ്‍വീനര്‍ ബിനു തോമസ്, സ്ഥാപക പ്രസിഡന്റ് സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഐടി എക്സിബിഷനില്‍ അന്‍പതിലേറെ ബഹുരാഷ്ട്ര കമ്പനികള്‍ പങ്കെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിത്തെിയ ആയിരത്തിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."