HOME
DETAILS

ലോകം മുഴുവനുമെത്തി..എന്നാല്‍...; ഗസ്സക്കൊപ്പം നിന്ന മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാതെ ഇസ്‌റാഈല്‍ 'ഉന്നതനേതൃത്വം'

  
Web Desk
April 27, 2025 | 8:27 AM

Israels Absence at Pope Francis Funeral Sparks Global Criticism

വത്തിക്കാന്‍സിറ്റി: ലോകം മുഴുവനും എത്തിയിരുന്നു. സ്‌നേഹത്തിന്റെ, കാരുണ്യത്തിന്റെ തണല്‍ പൊഴിച്ച ആ വന്‍മരത്തിന് യാത്രയപ്പ് നല്‍കാന്‍. എന്നാല്‍ മനുഷ്യത്വത്തിന്റെ സകല അതിര്‍വരമ്പുകളും ലംഘിച്ച് ഫലസ്തീനില്‍ ഇന്നും നരവേട്ട തുടര്‍ന്നു കൊണ്ടിരിക്കുന്ന ഇസ്‌റാഈല്‍ പ്രതിനിധികള്‍ മാത്രം ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.  

ആഗോള കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങുകളില്‍ നിന്ന് ഇസ്‌റാഈലിന്റെ 'ഉന്നത നേതൃത്വം' വിട്ടുനിന്നത് എന്തുകൊണ്ടാവും എന്ന് ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.  ഫലസ്തീന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നെല്ലാം രാജ്യത്തലവന്മാരാണ് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്. അതേസമയം, താരതമ്യേന ചെറിയ സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥനെയാണ് ഇസ്‌റാഈല്‍ വത്തിക്കാനിലേക്ക് പറഞ്ഞയച്ചത്.ഇസ്‌റാഈലിന്റെ  വത്തിക്കാന്‍ അംബാസിഡര്‍ ആരോണ്‍ സൈഡ്മാനാണ് രാജ്യത്തെ പ്രതിനിധീകരിച്ച് ചടങ്ങിനെത്തിയത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ പങ്കെടുക്കുന്നൊരു ചടങ്ങിലേക്കാണിതെന്നോര്‍ക്കണം.

മാര്‍പാപ്പയുടെ മരണത്തില്‍ ഇസ്‌റാഈല്‍ അനുശോചനം രേഖപ്പെടുത്തിയ രീതിയും ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. മാര്‍പാപ്പ മരിച്ച് നാലു ദിവസത്തിന് ശേഷമാണ് ഇസ്‌റാഈല്‍ പ്രതികരിക്കുന്നത്. അതും വെറും രണ്ട് വാക്യത്തില്‍. 

'ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ ഇസ്‌റാഈല്‍ രാഷ്ട്രം കത്തോലിക്കാ സഭക്കും ലോകമെമ്പാടുമുള്ള കത്തോലിക്കാ സമൂഹത്തിനും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് നിത്യശാന്തി നേരുന്നു' ഇതായിരുന്നു ഇസ്‌റാഈലിന്റെ അനുശോചനക്കുറിപ്പ്. 

ലോകമെമ്പാടുമുള്ള ആദരാഞ്ജലികളുടെയും അനുശോചനങ്ങളുടെയും പ്രവാഹത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഈ മങ്ങിയ പ്രതികരണം. ഇതിന് പുറമേ ഇസ്‌റാഈലിന്റെ ഔദ്യോഗിക സ്റ്റേറ്റ് അക്കൗണ്ട് എക്‌സില്‍ നേരത്തെ പോസ്റ്റ് ചെയ്ത ഒരു സന്ദേശം യാതൊരു വിശദീകരണവും നല്‍കാതെ ഒഴിവാക്കുകയും ചെയ്തിരുന്നു. സാങ്കേതിക തകരാര്‍ എന്നാണ് ഇതിനെ ഇസ്‌റാഈല്‍ വിശേഷിപ്പിച്ചത്.

മാര്‍ുപാപ്പയോട് കാണിച്ച അനാദരവിന് കൃത്യമായൊരു കാരണം ഇസ്‌റാഈല്‍ നല്‍കുന്നില്ലെങ്കിലും  മാര്‍പാപ്പയുടെ ഗസ്സ അനുകൂല നിലപാടാണ് ഇസ്‌റാഈലിനെ പിന്തിരിപ്പിച്ചതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ഇസ്‌റാഈലിന്റെ പ്രവൃത്തികളെ കുറ്റപ്പെടുത്തുകയും ഗസ്സയോടൊപ്പമാണ് താനെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിന്നു മാര്‍പാപ്പ. ഇസ്‌റാഈലിനെതിരെ പലപ്പോഴും രൂക്ഷമായ രീതിയിലാണ് മാര്‍പാപ്പ പ്രതികരിച്ചിരുന്നു. ഇസ്‌റാഈലിന് മുന്നില്‍ അപേക്ഷകളായും താക്കീതുകളായും അദ്ദേഹം പലപ്പോഴും ഗസ്സക്കൊപ്പം നിന്നു. മാനുഷിക സാഹചര്യം അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആവര്‍ത്തിച്ചു കൊണ്ടിരുന്ന അദ്ദേഹം ആ ജനതയോട്എന്നും സഹതാപം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശുവുമായി അദ്ദേഹം ലോകത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഇസ്‌റാഈലിന്റെ നടപടികളെ വംശഹത്യയെന്നാണ് മാര്‍പാപ്പ വിളിച്ചത്. ഇതില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 

തന്റെ അവസാന വാക്കുകള്‍ പോലും ഗസ്സക്ക് വേണ്ടിയായിരുന്നു. ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നായിരുന്നു മാര്‍പാപ്പയുടെ ലോക രാജ്യങ്ങളോടുള്ള അവസാന ആവശ്യം. ഇക്കഴിഞ്ഞ ഈസ്റ്റര്‍ സന്ദേശത്തിലാണ് അദ്ദേഹം വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തത്. ഫലസ്തീനിലും ഇസ്‌റാഈലിലും ദുരിതങ്ങളും കഷ്ടപ്പാടുകളും അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ജനതയെ സഹായിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഇതെല്ലാം മാര്‍പാപ്പയോട് ഇസ്‌റാഈല്‍ കാണിക്കുന്ന അനാദരവിന് കാരണമായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫയാണ് ഫലസ്തീനെ പ്രതിനിധീകരിച്ച് സംസ്‌ക്കാര ചടങ്ങിനെത്തിയത്.

 

World leaders gathered at the Vatican to bid farewell to Pope Francis, a global symbol of compassion and humanity. However, Israel's top leadership notably skipped the ceremony, sending only a lower-level official, stirring widespread criticism.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  3 days ago
No Image

ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത് - വി.ഡി. സതീശന്‍

Kerala
  •  3 days ago
No Image

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് ഉമ്മൻചാണ്ടിയുടെ ശൈലി; കെ.സി.വേണു​ഗോപാൽ

latest
  •  4 days ago
No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  4 days ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  4 days ago
No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  4 days ago
No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  4 days ago
No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  4 days ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  4 days ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  4 days ago