HOME
DETAILS

'ഇനിയും കാത്തിരിക്കാനാകില്ല, എന്റെ ഭര്‍ത്താവ് എപ്പോള്‍ തിരിച്ചുവരുമെന്ന് എനിക്കറിയില്ല'; പാക് പിടിയിലായ ജവാന്റെ ഭാര്യ പഞ്ചാബിലേക്ക്

  
Shaheer
April 27 2025 | 12:04 PM

Wife of Jawan Captured by Pakistan goes to Punjab Amidst Ongoing Tensions

ന്യൂഡല്‍ഹി: അബദ്ധത്തില്‍ അതിര്‍ത്തികടന്ന ഇന്ത്യന്‍ ജവാനെ ബുധനാഴ്ച പാകിസ്താന്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ബിഎസ്എഫ് ജവാനായ പൂര്‍ണം കുമാര്‍ ഷായാണ് പാകിസ്താന്‍ പിടിയിലായത്. ഭര്‍ത്താവിന്റെ മോചന നടപടികളില്‍ കൃത്യമായ ഉത്തരം ലഭിക്കാത്തതിനാല്‍ പഞ്ചാബിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയാണ് പൂര്‍ണത്തിന്റെ ഭാര്യ. ഭര്‍ത്താവിന്റെ സുരക്ഷിതമായ തിരിച്ചുവരവിനായി അപേക്ഷിച്ചുകൊണ്ട് ഗര്‍ഭിണിയായ ഭാര്യ വൈകാതെ പഞ്ചാബിലെ പത്താന്‍കോട്ട് സന്ദര്‍ശിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പശ്ചിമ ബംഗാളിലെ ഹൂഗ്ലി സ്വദേശിയായ കോണ്‍സ്റ്റബിള്‍ പൂര്‍ണം കുമാര്‍ ഷാ (40) ബുധനാഴ്ചയാണ് പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലെ അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനിടെ അബദ്ധത്തില്‍ പാക് അതിര്‍ത്തി കടന്നതിനെ തുടര്‍ന്ന് പാകിസ്താന്റെ പിടിയിലായത്. ചൊവ്വാഴ്ച 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ കനത്ത വിള്ളല്‍ ഉണ്ടായതിന്റെ തൊട്ടടുത്ത ദിവസമാണ് പൂര്‍ണം അറസ്റ്റിലായത്.

'പാകിസ്താന്‍ സൈന്യം അദ്ദേഹത്തെ പിടികൂടിയിട്ട് നാല് ദിവസമായി. ഞങ്ങള്‍ ബിഎസ്എഫ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ട്. പക്ഷേ അവര്‍ പറയുന്നത് മീറ്റിംഗുകള്‍ നടക്കുന്നുണ്ടെന്നാണ്. പക്ഷേ ഒരു നല്ല വാര്‍ത്തയും വരുന്നില്ല. എന്റെ ഭര്‍ത്താവ് എപ്പോള്‍ തിരിച്ചുവരുമെന്ന് എനിക്കറിയില്ല.' മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ പൂര്‍ണത്തിന്റെ ഭാര്യ രജനി ഷാ പറഞ്ഞു.

'എന്റെ ഭര്‍ത്താവിന്റെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാന്‍ ഞാന്‍ പത്താന്‍കോട്ട് സന്ദര്‍ശിക്കാനും ബിഎസ്എഫ് ഉദ്യോഗസ്ഥരെ കാണാനും തീരുമാനിച്ചിരിക്കുകയാണ്. ഈ ശ്രമത്തില്‍ ഞാന്‍ എല്ലാവരുടെയും സഹായം അഭ്യര്‍ത്ഥിക്കും. അദ്ദേഹത്തിന്റെ മോചനത്തിനായി ഞാന്‍ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും സമീപിക്കും. ആരെയാണ് വിശ്വസിക്കേണ്ടതെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഉറപ്പാക്കണം,' ഞായറാഴ്ച പത്താന്‍കോട്ടിലേക്ക് പോകാനിരിക്കുന്ന രജനി കൂട്ടിച്ചേര്‍ത്തു.

'അദ്ദേഹത്തിന്റെ സുഹൃത്ത് വിളിച്ചിരുന്നു. എന്റെ ഭര്‍ത്താവ് ഡ്യൂട്ടിയിലായിരിക്കെ പാകിസ്താന്‍ സൈന്യം അദ്ദേഹത്തെ പിടിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച ഞാന്‍ അദ്ദേഹവുമായി സംസാരിച്ചു. 17 വര്‍ഷമായി അദ്ദേഹം സര്‍വീസിലുണ്ട്,' രജനി പറഞ്ഞു. രജനി രണ്ടാമതും ബര്‍ഭിണിയായിരിക്കെയാണ് പൂര്‍ണത്തിനെ അറസ്റ്റു ചെയ്‌തെന്ന വാര്‍ത്ത കുടുംബം അറിയുന്നത്. ദമ്പതികള്‍ക്ക് ഏഴ് വയസ്സുള്ള ഒരു കുട്ടിയുണ്ട്.

അതേസമയം സെറാംപൂരില്‍ നിന്നുള്ള ലോക്‌സഭാ എംപി കല്യാണ്‍ ബാനര്‍ജി ഈ വിഷയത്തില്‍ ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ദല്‍ജിത് സിംഗ് ചൗധരിയുമായി ചര്‍ച്ച നടത്തിയിരുന്നു.

'പാകിസ്താനില്‍ തടവില്‍ കഴിയുന്ന പൂര്‍ണം കുമാര്‍ ഷായെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ബിഎസ്എഫ് ഡയറക്ടര്‍ ജനറലിനെ വിളിച്ചിരുന്നു. എല്ലാ ഏജന്‍സികളും കേന്ദ്രവും ജവാനെ തിരികെ കൊണ്ടുവരാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ ജവാനെ വിട്ടുതരുന്നത് വൈകിപ്പിക്കുന്നുണ്ടെങ്കിലും ഒടുവില്‍ അവര്‍ ജവാനെ തിരിച്ചയക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൂര്‍ണം നിലവില്‍ സുരക്ഷിതനാണെന്നും പൂര്‍ണ  ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു,' ബാനര്‍ജി പറഞ്ഞു. 

പാക് കസ്റ്റഡിയിലുള്ള പൂര്‍ണത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള കുടുംബത്തിന്റെ ആശങ്ക പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് വര്‍ധിച്ചിട്ടുണ്ട്. ആക്രമണത്തിന് ശേഷം, അതിര്‍ത്തി കടന്നുള്ള ഭീകരതയെ പാകിസ്താന്‍ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യ ശക്തമായ നയതന്ത്ര നടപടികള്‍ സ്വീകരിച്ചിരുന്നു.

The wife of an Indian jawan captured by Pakistan has returned to Punjab, grappling with emotional turmoil and uncertainty over her husband's fate. Learn more about her journey and the latest developments in this heart-wrenching situation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബിജെപിയുടെ അധികാരം വിധാന്‍ ഭവനില്‍, ഞങ്ങളുടേത് തെരുവുകളിലും'; രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ചെത്തി ഉദ്ധവും രാജ് താക്കറെയും

National
  •  6 days ago
No Image

വിവാഹസംഘം സഞ്ചരിച്ച വാഹനം മതിലിൽ ഇടിച്ച് എട്ട് മരണം; മരിച്ചവരിൽ വരനും കുട്ടികളും 

National
  •  6 days ago
No Image

രാംഗഡ് കൽക്കരി ഖനി തകർന്ന് ഒരാൾ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

National
  •  6 days ago
No Image

തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ അറ്റകുറ്റപ്പണികൾ; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവിസുകളിൽ നിയന്ത്രണം

Kerala
  •  6 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: മന്ത്രിമാരുടെ പ്രസ്താവനകളാണ് രക്ഷാപ്രവർത്തനത്തെ വൈകിച്ചത്: വി ഡി സതീശൻ

Kerala
  •  6 days ago
No Image

'ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ്': ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

Kerala
  •  6 days ago
No Image

കോമിക് ബുക്കിലെ അന്ധവിശ്വാസം വായിച്ചു സുനാമി പ്രവചനഭീതിയിൽ ജപ്പാൻ, ടൂറിസ്റ്റുകൾ യാത്ര റദാക്കി, വിമാന സർവീസ് നിർത്തി, കോടികളുടെ നഷ്ടം; എല്ലാം വെറുതെയായി

International
  •  6 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: വീണാ ജോർജിനെ വേട്ടയാടാൻ ഒരുത്തനും വിട്ടുകൊടുക്കില്ല; കെ.യു. ജനീഷ് കുമാർ എം.എൽ.എ

Kerala
  •  6 days ago
No Image

അപകടം പതിയിരിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടം: മുറികള്‍ പലതും ചോര്‍ന്നൊലിക്കുന്നു

Kerala
  •  6 days ago
No Image

യുഎഇയിലെ അടുത്ത അവധി എപ്പോൾ, അത് ഒരു നീണ്ട വാരാന്ത്യമായിരിക്കുമോ? കൂടുതൽ അറിയാം

uae
  •  6 days ago

No Image

57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയിൽ

National
  •  6 days ago
No Image

39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തി, കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന് 54കാരന്റെ  വെളിപ്പെടുത്തല്‍: അന്വേഷണം

Kerala
  •  6 days ago
No Image

21 ഇൻസാസ് റൈഫിളുകൾ, 11 AK-സീരീസ് റൈഫിളുകൾ, 10 ഹാൻഡ് ഗ്രനേഡുകൾ, 9 പോമ്പി ഷെല്ലുകൾ; മണിപ്പൂരിൽ സുരക്ഷാ സേനകൾ നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.

National
  •  6 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം; വിവാദങ്ങള്‍ക്കിടെ ആരോഗ്യമന്ത്രി ഇന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചേക്കും

Kerala
  •  6 days ago