
ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ്: നടന്നത് പൊരിഞ്ഞ പോരാട്ടം, നാലിൽ മൂന്നും ഇടതു സഖ്യത്തിന്; എബിവിപിക്ക് ജോ. സെക്രട്ടറി പോസ്റ്റ് | JNU Union Election

ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (JNU) വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇക്കുറിയും ഇടത് ആധിപത്യം. മുൻവർഷങ്ങളെ അപേക്ഷിച്ച് ശക്തമായ പോരാട്ടത്തിനൊടുവിൽ ഇന്ന് പുലർച്ചെ ആണ് അന്തിമ ഫലം പുറത്തുവന്നത്. ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷനും ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫ്രണ്ടും (AISA- DSF) ഉൾപ്പെട്ട ഇടതുപക്ഷ സഖ്യം നാല് കേന്ദ്ര പാനൽ സ്ഥാനങ്ങളിൽ മൂന്നെണ്ണം നേടി. പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, സെക്രട്ടറി എന്നീ പോസ്റ്റുകൾ ആണ് സഖ്യം നേടിയത്. എബിവിപി ഒരു പ്രധാന സ്ഥാനവും (ജോ . സെക്രട്ടറി) നേടി.
എഐഎസ്എയിൽ നിന്നുള്ള നിതീഷ് കുമാറിനെ ആണ് പ്രസിഡന്റായി പ്രഖ്യാപിച്ചത്. ഡിഎസ്എഫിൽ നിന്നുള്ള മനീഷ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഡിഎസ്എഫിൽ നിന്നുള്ള മുൻതഹ ഫാത്തിമ ആണ് ജനറൽ സെക്രട്ടറി. എബിവിപിയിൽ നിന്നുള്ള വൈഭവ് മീണ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
2016 നു ശേഷം ആദ്യമായാണ് സ്ഥിരമായി ഇടതുപക്ഷ യൂണിയൻ വിജയിച്ചു കൊണ്ടിരുന്ന ജെഎൻയു യൂനിയൻ്റെ കേന്ദ്ര പാനലിലേക്ക് എബിവിപി തിരിച്ചെത്തിയത്.
ഈ വർഷത്തെ തിരഞ്ഞെടുപ്പിൽ AISA , DSF എന്നിവ യുണൈറ്റഡ് ലെഫ്റ്റ് പാനലിൽ മത്സരിച്ചപ്പോൾ, ഏറെക്കാലം ജെഎൻയു യൂണിയൻ ഭരിച്ച എസ്എഫ്ഐ സ്വന്തം നിലക്കു മറ്റൊരു സഖ്യമായും മത്സരിച്ചു. അതേസമയം എസ്‌എഫ്‌ഐ ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ (എഐഎസ്‌എഫ്), ബിർസ അംബേദ്കർ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (ബിഎപിഎസ്‌എ), പ്രോഗ്രസീവ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ (പിഎസ്‌എ) എന്നിവയുമായി സഖ്യത്തിലേർപ്പെട്ടു. എംഎസ്എഫ് ഉൾപ്പെടെയുള്ള ചില വിദ്യാർത്ഥി സംഘടനകളുടെ പിന്തുണ ഇടത് സഖ്യത്തിന് ലഭിച്ചു.
ജെഎൻയുവിലെ 16 സ്കൂളുകളിലും പ്രത്യേക കേന്ദ്രങ്ങളിലുമായി 42 കൗൺസിലർ സീറ്റുകളിൽ 23 എണ്ണം നേടിയതായി എബിവിപി അവകാശപ്പെട്ടു. പരമ്പരാഗതമായി ഇടതുപക്ഷത്തിന് ആധിപത്യമുള്ള സ്കൂൾ ഓഫ് സോഷ്യൽ സയൻസസിലും സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിലും അഞ്ചിൽ രണ്ട് സീറ്റുകൾ വീതം നേടി അവർ കടന്നുകയറിയതായി സംഘടന പറഞ്ഞു.
2015-16 വർഷത്തിലാണ് എബിവിപി അവസാനമായി കേന്ദ്ര പാനൽ സീറ്റ് നേടിയത്. 28 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിന് എഐഎസ്എ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ജോയിന്റ് സെക്രട്ടറി സ്ഥാനം നേടുകയായിരുന്നു. അതിനുശേഷം എഐഎസ്എ, എസ്എഫ്ഐ, ഡിഎസ്എഫ്, എഐഎസ്എഫ് എന്നിവ ഉൾപ്പെടുന്ന യുണൈറ്റഡ് ലെഫ്റ്റ് 2016 ൽ നാല് പ്രധാന തസ്തികകളും നേടുകയും അതിനുശേഷം മിക്ക വർഷങ്ങളിലും ആധിപത്യം നിലനിർത്തുകയും ചെയ്തു വരികയായിരുന്നു.
നാല് കേന്ദ്ര തസ്തികകളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച ആണ് നടന്നത്. ഈ വർഷം ആകെ 7,906 വിദ്യാർത്ഥികൾക്ക് വോട്ടവകാശം ലഭിച്ചു, 57% പുരുഷന്മാരും 43% സ്ത്രീകളും.
വോട്ടിംഗ് നില
- President
Akshan Ranjan (CRJD)- 133
Arvind Kumar (SCS)- 36
C. Taiyyaba Ahmed (LA)- 918
Kunal Kumar (Ind)- 22
Nitish Kumar (AISA)- 1720
Prerit Lodha (Disha)- 133
Raushan Kumar (Ind)- 15
Shikha Swaraj (ABVP)- 1430
Siddharth Gautam (Ind)- 184
Suman (AIDSO)- 36
Warke Avichal Amar (BAPSA)- 97
Pradeep Dhaka (NSUI)- 378
- Vice president
Akash Kumar Rawani (Ind)- 1000
Manisha (DSF)- 1150
Md. Kaif (Fraternity)- 939
Nittu Gautam (ABVP)- 1116
Santosh Kumar (LA)- 840
- General secretary
Arun Pratap (NSUI)- 174
Kunal Rai (ABVP)- 1406
Munteha Fatima (DSF)- 1520
Ramnivas gurjar (LA)-675
Niraj Kumar Bharat (DISHA)-
Yari Nayam (Ind)-1184
- Joint Secretary
Naresh Kumar (AISA-DSF) — 1397
Nigam Kumari (SFI+AISF) — 1215
Ritika (BAPSA) — 157**
Saloni Khandelwal (NSUI) — 447
Vaibhav Meena (ABVP) — 1499
NOTA — 361
JNU students’ union polls: Left panel bags three key posts, ABVP wins one
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്
International
• 5 days ago
പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി
International
• 5 days ago
സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു
National
• 5 days ago
ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്
Cricket
• 5 days ago
വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം
National
• 5 days ago
ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം
International
• 5 days ago
രാജസ്ഥാൻ താരം ടെസ്റ്റിൽ ചരിത്രം സൃഷ്ടിച്ചു; അമ്പരിപ്പിച്ച് സൗത്ത് ആഫ്രിക്കയുടെ 19കാരൻ
Cricket
• 6 days ago
മണ്ണിടിഞ്ഞ് ട്രാക്ക് തകർന്നു: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; വൈകിയോടുന്ന ട്രെയിനുകളെ അറിയാം
Kerala
• 6 days ago
നെല്ലിയാമ്പതിയിൽ കരടിയാക്രമണം: അനാവശ്യമായി പുറത്തിറങ്ങരുത്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
Kerala
• 6 days ago
അവരെ ഞാൻ വളരെയധികം വിശ്വസിക്കുന്നു; ക്രിസ്റ്റ്യാനോ റൊണാൾഡോ
Football
• 6 days ago
ഒരു ശസ്ത്രക്രിയ മാത്രമാണ് മുടങ്ങിയത്; ഡോ.ഹാരിസിന്റെ ആരോപണങ്ങളിൽ സമഗ്ര അന്വേഷണം നടത്തും; വീണാ ജോർജ്
Kerala
• 6 days ago
കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗം: കേസ് അന്വേഷണം പ്രത്യേക അഞ്ചംഗ സംഘത്തിന്, മൂന്ന് പ്രതികൾ കസ്റ്റഡിയിൽ
National
• 6 days ago
ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയത് ചട്ടവിരുദ്ധമെന്ന് പാലക്കാട് ഡിഡിഇയുടെ അന്വേഷണം
Kerala
• 6 days ago
ചരിത്രനേട്ടവുമായി ക്യാപ്റ്റൻ: ബഹിരാകാശ നിലയത്തിൽ നിന്ന് ശുഭാംശു ശുക്ല, മോദിയുമായി ആശയവിനിമയം നടത്തി
National
• 6 days ago
600 റിയാലോ അതിൽ താഴെയോ വരുമാനമുള്ളവർക്ക് ഇനി വിവാഹ ധനസഹായത്തിന് അപേക്ഷിക്കാം; പുത്തൻ പദ്ധതിയുമായി ഈ അറബ് രാജ്യം
oman
• 6 days ago
ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങി; പ്രതിഷേധ പോസ്റ്റുമായി മെഡിക്കൽ കോളേജ് ഡോക്ടർ, വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു, പിന്നാലെ പുതിയ പോസ്റ്റ്, ജീവിച്ചിരുന്നിട്ട് എന്ത് കാര്യമെന്ന് ചോദ്യം
Kerala
• 6 days ago
പത്ത് ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ കൈവശം വച്ചു; വ്യാജ രേഖകൾ ഉപയോഗിച്ച് കുവൈത്ത് പൗരത്വം നേടി; പ്രതി പിടിയിൽ
Saudi-arabia
• 6 days ago
ഇസ്റാഈലിനെ ലഷ്യം വെച്ച് യെമന്റെ മിസൈൽ ആക്രമണം; സൈറൺ മുഴക്കി മുന്നറിയിപ്പ്
International
• 6 days ago
മെസിയും റൊണാൾഡോയുമല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ആൻസലോട്ടി
Football
• 6 days ago
വിഎസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
Kerala
• 6 days ago
വമ്പൻ തിരിച്ചുവരവ്! അമേരിക്കൻ മണ്ണിൽ 'മുംബൈ'ക്കെതിരെ കൊടുങ്കാറ്റായി രാജസ്ഥാൻ സൂപ്പർതാരം
Cricket
• 6 days ago