HOME
DETAILS

വൈദ്യുതി തുകയില്‍ കുടിശ്ശികയുള്ളവര്‍ക്ക് ആശ്വാസവുമായി കെ.എസ്.ഇ.ബി; സാധാരണക്കാരെ കാത്തിരിക്കുന്നത് വന്‍ ഇളവുകള്‍

  
Web Desk
April 28, 2025 | 2:12 AM

KSEB Offers Major Relief for Electricity Arrears with Big Discounts

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി. മന്ത്രിസഭ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന മെയ് 20 മുതല്‍ മൂന്നു മാസക്കാലം ഏറ്റവും മികച്ച ഇളവുകളോടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ദീര്‍ഘകാല കുടിശ്ശിക തീര്‍ക്കാന്‍ കഴിയും. 
രണ്ടു വര്‍ഷത്തിനുമേല്‍ പഴക്കമുള്ള കുടിശ്ശികകളാണ് ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാന്‍ കഴിയുക. വൈദ്യുതി ബില്‍ കുടിശ്ശിക കാരണം വിച്ഛേദിക്കപ്പെട്ട കണക്ഷനുകള്‍ കുടിശ്ശിക അടച്ചുതീര്‍ത്ത് പുനഃസ്ഥാപിക്കാനുമാകും. 10 കൊല്ലത്തിനു മുകളില്‍ പഴക്കമുള്ള കുടിശ്ശിക തുകയുടെ 18 ശതമാനം നിരക്കില്‍ വരുന്ന പലിശ പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കും. 
5 മുതല്‍ 10 വര്‍ഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 ശതമാനത്തിനു പകരം നാല് ശതമാനം, രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 ശതമാനത്തിനു പകരം ആറ് ശതമാനം എന്നിങ്ങനെ വളരെ കുറഞ്ഞ പലിശ നിരക്കില്‍ ഒറ്റത്തവണയായി തീര്‍പ്പാക്കാന്‍ കഴിയും.

പലിശ തുക ആറ് മാസത്തെ തുല്യഗഡുക്കളായി അടയ്ക്കാനും അവസരമുണ്ട്. കുടിശ്ശികയായ വൈദ്യുതി ബില്‍ തുകയും പദ്ധതിയുടെ ഭാഗമായി ഇളവു കണക്കാക്കിയുള്ള പലിശ തുകയും ചേര്‍ത്ത് ഒറ്റത്തവണയായി അടച്ചുതീര്‍ക്കുന്നവര്‍ക്ക് ആദ്യമായി ബില്‍ കുടിശ്ശികയില്‍ പ്രിന്‍സിപ്പല്‍ തുകയില്‍ 5 ശതമാനം ഇളവും ലഭിക്കും. 
അതായത് ബില്‍ കുടിശ്ശികയുടെ 95 ശതമാനം മാത്രം അടച്ചാല്‍ മതിയാകും. കെ.എസ്.ഇ.ബി ഇത്രയേറെ ഇളവുകളോടെ കുടിശ്ശിക തീര്‍പ്പാക്കാന്‍ അവസരമൊരുക്കുന്നത് ഇതാദ്യമാണ്.

റവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ, കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാനാകും. കേബിള്‍ ടി.വി. ഉടമകളുടെ വൈദ്യുത പോസ്റ്റ് വാടക കുടിശ്ശികയും ഈ പദ്ധതിയുടെ ഭാഗമായി തീര്‍പ്പാക്കാന്‍ അവസരമുണ്ട്.  

ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അതത് സെക്ഷന്‍ ഓഫിസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ സ്‌പെഷ്യല്‍ ഓഫിസര്‍ റവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക. https://ots.kseb.in എന്ന പ്രത്യേക വെബ്‌പോര്‍ട്ടല്‍ വഴിയും കുടിശ്ശികയുടെ വിശദാംശങ്ങള്‍ അറിയാനും പണമടയ്ക്കാനും അവസരമൊരുക്കും.

പൂര്‍ണമായ കുടിശ്ശിക നിവാരണം ലക്ഷ്യമിട്ടാണ് ഇത്രയേറെ ഉദാരമായ വ്യവസ്ഥകളിലൂടെ  ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി അവതരിപ്പിക്കുന്നതെന്നും ഇനി ഇത്തരമൊരു അവസരം ലഭ്യമാകുന്നതല്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേയര്‍ തെരഞ്ഞെടുപ്പില്‍ ട്രംപിനെയും സയണിസ്റ്റുകളെയും തള്ളി ന്യൂയോര്‍ക്ക് ജനത; മംദാനി തന്നെ മേയര്‍

International
  •  3 days ago
No Image

സ്റ്റാർട്ടപ്പുകൾ 7,300;  72 ശതമാനത്തിനും വരുമാനമില്ല; സർക്കാർ കനിഞ്ഞില്ലെങ്കിൽ പൂട്ടുവീഴും

Kerala
  •  3 days ago
No Image

എസ്.ഐ.ആർ; മുഴുവൻ എന്യൂമറേഷൻ ഫോമുകളും എത്തിയില്ല

Kerala
  •  3 days ago
No Image

'ഞാന്‍ ഉടന്‍ വിരമിക്കും, അന്ന് കുറേ കരയും' വിരമിക്കല്‍ സൂചന നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ | CR7 Retirement

Saudi-arabia
  •  3 days ago
No Image

ബിഹാർ പോളിങ് ബൂത്തിലേക്ക്; ആദ്യഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

National
  •  3 days ago
No Image

കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍ അന്തരിച്ചു

organization
  •  3 days ago
No Image

മുസ്‌ലിം പുരുഷന്മാരുടെ രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ആദ്യഭാര്യയുടെ ഭാഗം കേള്‍ക്കണമെന്ന് ഹൈക്കോടതി

Kerala
  •  3 days ago
No Image

എസ്.ഐ.ആറിനെതിരെ ഒരുമിച്ച്; സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

Kerala
  •  3 days ago
No Image

44ാമത് ഷാര്‍ജ പുസ്തക മേളയ്ക്ക് ഇന്ന് തുടക്കം; ഇന്ത്യയടക്കം 66 രാജ്യങ്ങളില്‍നിന്ന് 250ലേറെ എഴുത്തുകാരും കലാകാരന്മാരും; 2350ലേറെ പ്രസാധകര്‍ 

uae
  •  3 days ago
No Image

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ജോലി തടസ്സപ്പെടുത്തി: യുവാവ് അറസ്റ്റിൽ; പൊലിസ് സ്റ്റേഷനിലും ബഹളം

Kerala
  •  3 days ago