
ഡോണ്‍ ന്യൂസ് ഉള്‍പെടെ 16 പാക് യുട്യൂബ് ചാനലുകള്‍ നിരോധിച്ച് ഇന്ത്യ; ബി.ബി.സിക്കും താക്കീത്

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താനെതിരായ നടപടികള്‍ ശക്തമാക്കി ഇന്ത്യ. 63 മില്യണ്‍ ഫോളോവേഴ്സ വരുന്ന പാകിസ്താന്റെ 16 യൂട്യൂബ് ചാനലുകള്‍ ഇന്ത്യയില്‍ നിരോധിച്ചു. പഹല്ഗാാം ആക്രമണത്തിന് പിന്നാലെ പ്രകോപനപരവും സാമുദായിക സ്പര്‍ധ വര്‍ധിപ്പിക്കുന്ന തരത്തിലുമുള്ള വീഡിയോകള്‍ പ്രചരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
മുന്‍ പാക് ക്രിക്കറ്റ് താരം ശുഐബ് അക്തറിന്റെ ചാനല്‍, ഡോണ്‍ ന്യൂസ് , സമ ടിവി അടക്കം നിരോധിച്ച ചാനലുകളില്‍ ഉള്‍പെടുന്നു. ഇര്‍ഷാദ് ഭാട്ടി, അസ്മ ഷിറാസി, മുനീബ് ഫാറൂക് തുടങ്ങിയ മാധ്യമപ്രവര്‍ത്തകരുടെ ചാനലുകളും നിരോധിച്ചവയില്‍ ഉള്‍പെടുന്നു.
തെറ്റായ റിപ്പോര്‍ട്ടുകള്‍ നല്കി എന്ന് കാണിച്ച് ബിബിസിക്കും കേന്ദ്രം കത്തയച്ചിട്ടുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷവും പ്രകോപനം തുടരുന്ന പാകിസ്താനെതിരേ സൈനിക-നയതന്ത്ര നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. അതിര്‍ത്തിയില്‍ സുരക്ഷാക്രമീകരണം ശക്തിപ്പെടുത്തിയ സൈന്യം വിവിധ സേനാ വിഭാഗങ്ങളെ തന്ത്രപ്രധാനമേഖലകളില്‍ വിന്യസിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപം പ്രകോപനം സൃഷ്ടിക്കുന്ന പാക് നീക്കത്തെ ശക്തമായി നേരിടാനാണ് സൈന്യത്തിനുള്ള നിര്‍ദേശം. ബാരാമുള്ള, കുപ് വാര ജില്ലകളില്‍ ഇന്നലെയും ഭീകരരുടെ ഒളിത്താവളങ്ങള്‍ സൈന്യം തകര്‍ത്തു. പരിശോധന തുടരാനും നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാനുമായി വിവിധ സേനാവിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള നീക്കമാണ് കശ്മിരില്‍ നടക്കുന്നത്.
അതിനിടെ, ബാരാമുള്ള ജില്ലയില്‍ ഝലം നദിയിലെ ഉറി ഡാം ഇന്ത്യ തുറന്നുവിട്ടു. മുന്നറിയിപ്പില്ലാതെ ഡാം തുറന്നത് പാക് അധീന കശ്മിരില്‍ പ്രളയസാഹചര്യം സൃഷ്ടിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സിന്ധു നദീജല കരാറില്‍ നിന്ന് പിന്മാറിയതിന് പിന്നാലെയുള്ള ഏറ്റവും തന്ത്രപ്രധാനമായ നടപടിയാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായത്. മുന്നറിയിപ്പ് നല്‍കാതെയാണ് ഇന്ത്യ ഡാം തുറന്നുവിട്ടതെന്നും ഇതുമൂലം പാക് അധീന കശ്മിരിലെ ഹട്ടിയന്‍ബാല ജില്ലയില്‍ കനത്ത നാശനഷ്ടമുണ്ടായതായി പാകിസ്താന് കുറ്റപ്പെടുത്തി. ഝലം നദീതീരത്തുള്ളവരെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ബാരാമുല്ല ജില്ലയിലെ ഉറി ഡാമില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ അകലെയാണ് നിയന്ത്രണരേഖ. അതേസമയം, ഡാം തുറന്നുവിട്ട സംഭവത്തില്‍ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കേണ്ട ബാധ്യതയില്ലെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വൃത്തങ്ങള്‍ നല്കുന്ന വിശദീകരണം.
ഭീകരാക്രണത്തെ തുടര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ പാകിസ്താനെതിരേ സമ്മര്‍ദം ശക്തമായതിന് പിന്നാലെയാണ് സൈനിക-നയതന്ത്ര നടപടികള്‍ കടുപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. അതിനിടെ, സൈനിക മേധാവി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാനാണ് പ്രതിരോധ മന്ത്രിയെ ഔദ്യോഗിക വസതിയിലെത്തി കണ്ടത്. ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും സ്വീകരിച്ച നടപടികളും സൈനിക മേധാവി പ്രതിരോധ മന്ത്രിയെ ധരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തമിഴ്നാട്ടിലെ കസ്റ്റഡി മരണങ്ങള്; ചര്‍ച്ചയാക്കി വിജയ്; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച്ച
National
• 2 days ago
ഇനി ബാക്ക് ബെഞ്ചറില്ല; തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം
National
• 2 days ago
അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിട്ടുനിന്നു: പുതിയ ഭാരവാഹി പട്ടികയിൽ അതൃപ്തിയെന്ന് സൂചന
Kerala
• 2 days ago
ദ്രാവിഡിനെയും ഗാംഗുലിയെയും ഒരുമിച്ച് മറികടന്നു; ലോർഡ്സിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് ക്ലാസിക് രാഹുൽ
Cricket
• 2 days ago
ട്രെൻഡിംഗ് വിടവാങ്ങുന്നു: യൂട്യൂബിന്റെ പുതിയ മാറ്റങ്ങൾ എന്തൊക്കെ?
Tech
• 2 days ago
വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും കുട്ടികളും കർണാടകയിലെ ഗുഹയിൽ : ആത്മീയ ധ്യാനത്തിലായിരുന്നുവെന്ന് യുവതി
National
• 2 days ago
ധോണിയൊന്നും ചിത്രത്തിൽ പോലുമില്ല; ഇംഗ്ലണ്ടിനെതിരെ ചരിത്രം കുറിച്ച് പന്ത്
Cricket
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്തരുത്, അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി
National
• 2 days ago
അവൻ നെയ്മറിനെ പോലെയാണ് കളിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് ഡെക്കോ
Football
• 2 days ago
ഗോരഖ്പൂരിൽ മലയാളി യുവ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
Kerala
• 2 days ago
സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു
Kerala
• 2 days ago
കൊൽക്കത്ത ഐഐഎമ്മിൽ ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു; രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ
National
• 2 days ago
കിരീടങ്ങൾ നേടണമെങ്കിൽ യമാൽ ആ ടീമുമായി മികച്ച പോരാട്ടം നടത്തണം: മുൻ താരം
Football
• 2 days ago
യുഎസ് വിസ മാത്രം പോരാ? യുഎസ് എംബസിയുടെ കർശന മുന്നറിയിപ്പ്: 'ഈ നിയമങ്ങൾ ലംഘിച്ചാൽ നാടുകടത്തും'
International
• 2 days ago
ഡൽഹിയിൽ നാല് നില കെട്ടിടം തകർന്നുവീണു; രണ്ട് മരണം, 10 പേരെ രക്ഷപ്പെടുത്തി
National
• 2 days ago
മലയാളിയെ വീഴ്ത്തി ചരിത്രത്തിലേക്ക്; ഇന്ത്യൻ വന്മതിൽ തകർത്ത് റൂട്ടിന്റെ മുന്നേറ്റം
Cricket
• 3 days ago
കളിക്കളത്തിൽ ഞാൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി അവനാണ്: കെയ്ൻ വില്യംസൺ
Cricket
• 3 days ago
കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala
• 3 days ago
'അധികാരത്തിലേറിയത് മുതല്‍ യു ടേണ്‍ അടിക്കുകയാണ് ഈ സര്‍ക്കാര്‍, യു ടേണ്‍ അവര്‍ക്ക് പുത്തരിയില്ല' പി.എം.എ സലാം
Kerala
• 2 days ago
കോഹ്ലിയുടെ ആരുംതൊടാത്ത റെക്കോർഡും ഇങ്ങെടുത്തു; ഏഷ്യയിലെ രാജാവായി ഗിൽ
Cricket
• 2 days ago
വിദ്യാര്‍ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്
Kerala
• 2 days ago