HOME
DETAILS

തൊഴില്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി പുതിയ പോര്‍ട്ടല്‍ ആരംഭിച്ച് കുവൈത്ത്

  
April 28, 2025 | 8:31 AM

Kuwait Launches Unified Digital Portal to Streamline Employment Services Across 20 Government Agencies

കുവൈത്ത് സിറ്റി: തൊഴില്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി പുതിയ മാന്‍പവര്‍ പോര്‍ട്ടല്‍ ആരംഭിച്ച് കുവൈത്ത്. ഈസിയര്‍ മാന്‍പവര്‍ പോര്‍ട്ടല്‍ ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറാണ് പ്രഖ്യാപിച്ചത്. സമര്‍പ്പിച്ച എല്ലാ അപേക്ഷകളും ട്രാക്ക് ചെയ്യാനും,  തൊഴില്‍ കരാറുകള്‍ അവലോകനം ചെയ്യാനും ഏകീകൃതവും പൂര്‍ണ്ണമായും സംയോജിതവുമായ ഇലക്ട്രോണിക് സംവിധാനത്തിലൂടെ തൊഴില്‍ പരാതികള്‍ സമര്‍പ്പിക്കാനും നിരീക്ഷിക്കാനും സ്വകാര്യ മേഖലയിലെ തൊഴിലാളികളെ പ്രാപ്തരാക്കുന്നതിനാണ് പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അതോറിറ്റി വിശദീകരിച്ചു.

പോര്‍ട്ടലിന്റെ സേവനങ്ങളെയും സവിശേഷതകളെയും കുറിച്ച് അതോറിറ്റി വിശദീകരിച്ചിട്ടുണ്ട്. 

  • ലോഗിന്‍ ആക്‌സസ്: 'എന്റെ കുവൈത്ത് ഐഡന്റിറ്റി' ആപ്ലിക്കേഷന്‍ വഴി സുരക്ഷിതമായ പ്രാമാണീകരണം.
  • അപേക്ഷാ ട്രാക്കിംഗ്: തൊഴിലാളികള്‍ക്ക് അവര്‍ സമര്‍പ്പിച്ച അപേക്ഷകളുടെ നില നിരീക്ഷിക്കാനും, സ്വീകാര്യത അല്ലെങ്കില്‍ നിരസിക്കല്‍ ഫലങ്ങള്‍ കാണാനും, നിരസിക്കലുകളുടെ കാരണങ്ങള്‍ മനസ്സിലാക്കാനും കഴിയും.
  • കരാര്‍ ആക്‌സസ്: അംഗീകൃത വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകളുമായി ബന്ധപ്പെട്ട തൊഴില്‍ കരാറുകളുടെ പകര്‍പ്പുകള്‍ തൊഴിലാളികള്‍ക്ക് പ്രിന്റ് ചെയ്യാന്‍ കഴിയും.
  • പരാതി സമര്‍പ്പിക്കല്‍: തൊഴിലാളികള്‍ക്ക് തൊഴില്‍ അവകാശങ്ങളും ട്രാന്‍സ്ഫര്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ഫയല്‍ ചെയ്യാന്‍ കഴിയും. അനുബന്ധ രേഖകള്‍ അപ്ലോഡ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്.
  • പെര്‍മിറ്റ് റദ്ദാക്കല്‍: ലേബര്‍ റിലേഷന്‍സ് അംഗീകാരമുള്ള തൊഴിലാളികള്‍ക്ക് മറ്റൊരു മേഖലയിലേക്ക് പോകുന്നതിനോ മാറുന്നതിനോ വേണ്ടിയുള്ള വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്നതിന് അപേക്ഷിക്കാം.
  • ലേബര്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റിംഗ്: തൊഴിലാളികള്‍ക്ക് പോര്‍ട്ടലില്‍ നിന്ന് നേരിട്ട് ലേബര്‍ സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്റ് ചെയ്യാന്‍ കഴിയും.

Kuwait's government has unveiled a new digital platform connecting 20 key agencies to enhance employment services. This initiative aims to expedite transactions, reduce paperwork, and improve service efficiency for both citizens and expatriates.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെട്ടിച്ചിറ ടോള്‍ പ്ലാസയില്‍ 30 മുതല്‍ ടോള്‍ പിരിവ് ആരംഭിക്കുന്നു; മലപ്പുറം ജില്ലയിലെ ആദ്യ ടോള്‍ പ്ലാസ സജ്ജം

Kerala
  •  6 minutes ago
No Image

രക്തസാക്ഷി ഫണ്ട് വെട്ടിപ്പിലെ വെളിപ്പെടുത്തൽ; വി. കുഞ്ഞികൃഷ്ണൻ പുറത്തേക്ക്

Kerala
  •  24 minutes ago
No Image

എക്‌സ്‌റേ പരിശോധനയില്‍ കള്ളിവെളിച്ചത്തായി; സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയില്‍

Kerala
  •  an hour ago
No Image

ഇനി ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാം പേടി കൂടാതെ; 'റെയില്‍ മൈത്രി'യുമായി കേരള പൊലിസ്

Kerala
  •  an hour ago
No Image

തിരുവല്ലയില്‍ നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചു; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  an hour ago
No Image

കിഴക്കൻ കാറ്റിന്റെ സ്വാധീനം; കേരളത്തിൽ നാളെ മുതൽ വീണ്ടും മഴക്ക് സാധ്യത

Kerala
  •  2 hours ago
No Image

മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗന്റെ പൊതുദർശനം ഇന്ന്; സംസ്കാരം വൈകിട്ട് നാലിന് 

Kerala
  •  3 hours ago
No Image

ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ചു: ആശുപത്രി മുൻ എച്ച്.ആർ മാനേജർ അറസ്റ്റിൽ

Kerala
  •  10 hours ago
No Image

ഡൽഹിയിലെ വായുമലിനീകരണത്തിന് പിന്നിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പൊടിക്കാറ്റും; ടി.പി സെൻകുമാർ

Kerala
  •  10 hours ago
No Image

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു

Kerala
  •  10 hours ago