HOME
DETAILS

ഭൂപതിവ് നിയമ ഭേദഗതി ചട്ടങ്ങൾ ഉടൻ രൂപീകരിക്കും

  
April 28 2025 | 14:04 PM

cheif minister pinarayi vijayan inagurate ente keralam idukki district convention

നെടുങ്കണ്ടം: ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്തിയുടെ അധ്യക്ഷതയിൽ നെടുങ്കണ്ടം ഗവ. വെക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ചേർന്ന ജില്ലാതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഭൂ പതിവ് നിയമ ഭേദഗതിയുടെ ചട്ടങ്ങൾ ഉടൻ രൂപീകരിക്കുമെന്നും ഇതോടെ ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമാകും. ഭൂപ്രദേശത്തിൻ്റെ പ്രത്യേകതകൾ, സവിശേഷ കാലാവസ്ഥ തുടങ്ങി ഇടുക്കിക്ക് നിരവധി പ്രത്യേകതകളുണ്ട്.  ഇടുക്കിയുടെ വികസനത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. 

1960 ലെ ഭൂപതിവ് നിയമ ഭേദഗതിയുടെ ചട്ട രൂപീകരണം അന്തിമ ഘട്ടത്തിലാണ്. നിയമഭേദഗതി പ്രകാരം പട്ടയ  ഭൂമിയിലെ വ്യവസ്ഥകളുടെ ലംഘനം ക്രമീകരിക്കാൻ കഴിയും. 1964 ലെ കൃഷി ആവശ്യത്തിനായുള്ള പതിവ് ചട്ടം, 1995 ലെ നഗരസഭ / കോർപ്പറേഷൻ മേഖലയിലെ വീടിനും ചെറിയ കടകൾക്കുമുള്ള ഭൂമിയുടെ ഉപയോഗം  എന്നിവയിലെ ഭൂമിയുടെ വക മാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിനും നിയമഭേദഗതിയിൽ വ്യവസ്ഥയുണ്ട്. മലയോര ജനത ജീവിത വൃത്തിക്കായി ഭൂമി തരം മാറ്റി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ലംഘനം ക്രമീകരിക്കാൻ കഴിയും. ഇതാണ് സർക്കാർ നിലപാട്. ഇതിനായുള്ള ചട്ടങ്ങൾ തയാറാക്കേണ്ടതുണ്ട്. 

ഉപജീവനത്തിനായി ഭൂമി തരം മാറ്റി ഉപയോഗിച്ചത് ക്രമീകരിക്കുന്നതിനുള്ള ചട്ടങ്ങൾ ഭേദഗതിയിൽ ഉൾപ്പെടുത്തും. ഇതിനായുള്ള അപേക്ഷകളിൽ കാലതാമസം ഒഴിവാക്കി സമയബന്ധിതമായി നടപടി സ്വീകരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, സഹകരണ സ്ഥാപനങ്ങൾ, പട്ടയഭൂമിയിൽ നിർമിച്ച സർക്കാർ - അർധ സർക്കാർ സ്ഥാപനങ്ങൾ, വായനശാലകൾ, ക്ലബുകൾ, സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന മറ്റു നിർമ്മിതികൾ തുടങ്ങി പൊതു ആവശ്യത്തിനായി പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ ക്രമീകരണം സംബന്ധിച്ച നടപടികൾക്കായി ഏകജാലക സംവിധാനം ഏർപ്പെടുത്തും. മതസ്ഥാപനങ്ങളുടെ നിർമിതികൾ, സമുദായ സംഘടനയുടെ സ്ഥാപനങ്ങൾ, ഭിന്നശേഷി അവകാശ സംരക്ഷണ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങളുടെയും സർക്കാർ - അർധസർക്കാർ ഭൂമിയിലെ പൊതു ആവശ്യത്തിനായുള്ള വാണിജ്യ കേന്ദ്രങ്ങളോട് കൂടിയ നിർമ്മിതികൾ എന്നിവ ഉൾപ്പെടുന്ന ഭൂമിയുടെ ക്രമീകരണം വേഗത്തിലാക്കാൻ നടപടികൾ ലഘൂകരിക്കും. 

ഏത് ആവശ്യത്തിനാണോ തരം മാറ്റി ഉപയോഗിക്കുന്നത് ആ ഭൂമി ക്രമീകരിക്കാൻ അതുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പാലിക്കണം. ഇതുമായി ബന്ധപ്പെട്ട കോടതി വിധികൾ പരിശോധിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോടതി ഉത്തരവുകൾ പരിശോധിച്ച ശേഷമാകും ചട്ടങ്ങൾ രൂപീകരിക്കുക.

വകമാറ്റി ഉപയോഗിച്ച ഭൂമിയുടെ ക്രമീകരണം, പുതുതായി മറ്റ് ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കുന്നതിനുള്ള ചട്ടം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് ചട്ടങ്ങൾ രൂപീകരിക്കുക. നിർമാണ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫീസ് ഈടാക്കും. എന്നാൽ പിഴ ഈടാക്കില്ല. നിർമ്മാണ സാമഗ്രികൾക്കായി ക്വാറി അനുമതി സംബന്ധിച്ചും ഉടൻ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒൻപത് വർഷക്കാലയളവിൽ സംസ്ഥാനത്തിൻ്റെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രകടന പത്രികയിൽ പ്രഖ്യാപിച്ച കാര്യങ്ങളുടെ പുരോഗതി ജനസമക്ഷം അവതരിപ്പിക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് രാജ്യത്താദ്യമായി സംസ്ഥാനം പുറത്തിറക്കി. സമസ്ത മേഖലകളിലും പുരോഗതി ഇന്ന് ദൃശ്യമാണ്. എന്നാൽ ചിലർ ബോധപൂർവം തെറ്റായ പ്രചാരണം നടത്തുന്നു. പദ്ധതികൾ നടപ്പാകുന്നില്ലെന്നും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും പ്രചാരണം നടക്കുന്നു. 

നാടിൻ്റെ തനത് വരുമാനം 2016 ൽ 26 %  ആയിരുന്നു. ഇപ്പോൾ 73% ആയി. കഴിഞ്ഞ മൂന്ന് വർഷത്തെ തനത് നികുതി വരുമാനത്തിലും വലിയ വർധനയുണ്ട്. 47000 കോടിയിൽ നിന്ന് 81000 കോടി രൂപ ആയാണ് വർധിച്ചത്. ആകെ തനത് വരുമാനം 55000 കോടിയിൽ നിന്ന് 104000 കോടിയായി വർധിച്ചു. കടം വരാൻ കഴിഞ്ഞു. കേന്ദ്രവും സംസ്ഥാനവും ചേർന്നാണ് പല പദ്ധതി ചെലവുകളും നിറവേറ്റുന്നത്. എന്നാൽ കേരളത്തിൻ്റെ പങ്ക് വർധിക്കുകയും കേന്ദ്രത്തിൻ്റെ പങ്ക് കുറയുകയും ചെയ്യുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ചെലവിൻ്റെ 70% സംസ്ഥാനത്തിന് വഹിക്കേണ്ടി വന്നു. ഈ സാമ്പത്തിക വർഷം ഇത് 75% ആകുമെന്നാണ് കരുതുന്നത്. കേരളത്തിൻ്റെ ആഭ്യന്തര ഉത്പാദനം വർധിക്കുകയാണ്. 2016 ൽ മൊത്തം ആഭ്യന്തര ഉത്പാദനം 560000 കോടി രൂപ ആയിരുന്നു. ഇപ്പോൾ 13, 11000 കോടി രൂപയാണ് ആഭ്യന്തര ഉത്പാദനം. പ്രതിശീർഷ വരുമാനം 2016 ൽ 148000  രൂപയായിരുന്നു. ഈ വർഷം അത് 228000 രൂപയായി. 

മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ. വാസവൻ, എം എൽ എ മാരായ എം എം മണി, വാഴൂർ സോമൻ, എ.രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, മുൻ എം പി ജോയ്സ് ജോർജ്, മുൻ എം എൽ എ കെ.കെ. ജയചന്ദ്രൻ, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി.കെ. രാമചന്ദ്രൻ, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ് എന്നിവർ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഡ്വ. ബി.എ. ആളൂര്‍ അന്തരിച്ചു

Kerala
  •  21 hours ago
No Image

ദ്രോണാചാര്യ സണ്ണി തോമസ് (85) അന്തരിച്ചു

Others
  •  21 hours ago
No Image

കഞ്ചാവ് കേസ്: യു.പ്രതിഭ എം.എല്‍.എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി എക്‌സൈസ് കുറ്റപത്രം

Kerala
  •  21 hours ago
No Image

വീണ്ടും പാക് ചാരൻ അറസ്റ്റിൽ; പാക് 'സുന്ദരി'ക്ക് രാജ്യ രഹസ്യങ്ങൾ ഒറ്റിക്കൊടുത്തു; ലീക്കായ രഹസ്യങ്ങൾ അറിയാൻ സുനിലിനെ ചോദ്യംചെയ്തു എടിഎസ് | Pak Spy Arrested

Trending
  •  21 hours ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസ്: കെ.എം എബ്രഹാമിനെതിരായ സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ

Kerala
  •  a day ago
No Image

രാജ്യത്തിനായി വീരമൃത്യു വരിച്ച പൊലിസുകാരന്റെ ഉമ്മയും പാകിസ്താനിലേക്ക് നാടുകടത്താനുള്ളവരുടെ പട്ടികയില്‍; വിമര്‍ശനത്തിന് പിന്നാലെ തീരുമാനത്തില്‍ മാറ്റം

National
  •  a day ago
No Image

മംഗളൂരുവില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നത് സംഘ്പരിവാര്‍; അറസ്റ്റിലായവര്‍ ബജ്‌റംഗ്ദള്‍- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍

Kerala
  •  a day ago
No Image

ഗസ്സയില്‍ പട്ടിണിയുടേയും ഉപരോധത്തിന്റെയും 60 നാളുകള്‍; പോഷകാഹാരക്കുറവ് ബാധിച്ച് 65,000 കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍, കൂട്ടക്കുരുതിയും തുടര്‍ന്ന് ഇസ്‌റാഈല്‍

International
  •  a day ago
No Image

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ;  ഇടിമിന്നലിനും സാധ്യത

Weather
  •  a day ago
No Image

കൊൽക്കത്തയിലെ ഹോട്ടലിൽ വൻ തീപിടിത്തം: രണ്ട് കുട്ടികൾ ഉൾപ്പെടെ 14 പേർ മരിച്ചു

National
  •  a day ago