HOME
DETAILS

പുലിപ്പല്ല് പ്രവാസിയായ രഞ്ജിത്ത് കുമ്പിടി സമ്മാനിച്ചതെന്ന് വേടന്‍; കോടതിയില്‍ തെളിയിക്കട്ടെയെന്ന് എ.കെ ശശീന്ദ്രന്‍, നിയമനടപടികളുമായി മുന്നോട്ടുപോവുമെന്നും മന്ത്രി 

  
Farzana
April 29 2025 | 04:04 AM

Rapper Vedan Arrested Tiger Tooth Pendant Confirmed Real Forest Department Files Major Case

തൃപ്പൂണിത്തുറ: കഞ്ചാവ് കേസില്‍ പിടിയിലായ റാപ്പര്‍ വേടന്‍ എന്ന വി.എം. ഹിരണ്‍ദാസി(30)ന്റെ മാലയിലുള്ളത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. അതേസമയം, മലേഷ്യന്‍ പ്രവാസിയായ രഞ്ജിത്ത് കുമ്പിടിയാണ് തനിക്ക് ഇത് സമ്മാനിച്ചതെന്ന് വേടന്‍ മൊഴിനല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ പരിപാടി നടത്തിയപ്പോഴാണ് ലഭിച്ചതെന്നാണ് വേടന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ആദ്യം തായ്‌ലന്‍ഡില്‍നിന്നും എത്തിച്ച പുലിപ്പല്ലാണെന്നാണ് മൊഴി നല്‍കിയിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

എന്നാല്‍ സമ്മാനമായി ലഭിച്ചതാണ് പുലപ്പല്ല് എന്ന കാര്യം വേടന്‍ കോടതിയില്‍ തെളിയിക്കണമെന്നാണ് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചത്. നിയമനടപടികളുമായി വനംവകുപ്പ് മുന്നോട്ടു പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

വേടനെതിരെ പുലിപ്പല്ല് മാലയുടെ പേരില്‍ ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. ഹിരണ്‍ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുറ്റം തെളിഞ്ഞാല്‍ മൂന്നുമുതല്‍ ഏഴുവര്‍ഷം വരെ തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. ഇന്ത്യയില്‍ ജാമ്യമില്ലാ കുറ്റമാണ് പുലിപ്പല്ല് കൈവശം വെക്കുന്നത്. അത് വിദേശത്തുനിന്ന് എത്തിച്ചാലും കുറ്റകരം തന്നെയാണ്. 

സ്റ്റേജ് ഷോ സംഗീതത്തിലൂടെ സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജനശ്രദ്ധ പിടിച്ചുപറ്റിയ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി കഴിഞ്ഞ ദിവസമാണ് കഞ്ചാവും പുലിപ്പല്ലും കൈവശംവച്ചതിന് അറസ്റ്റിലാവുന്നത്. വൈറ്റില കണിയാമ്പുഴയിലെ ഫ്ളാറ്റിലെ പരിശോധനയിലാണ് ആറു ഗ്രാം കഞ്ചാവുമായി സംഗീത ട്രൂപ്പിലെ എട്ടംഗങ്ങളടക്കം അറസ്റ്റിലായത്. കഞ്ചാവ് ഉപയോഗിച്ചതായി ഇയാള്‍ സമ്മതിച്ചെന്ന് പൊലിസ് വ്യക്തമാക്കി. ഫ്‌ളാറ്റില്‍നിന്ന് കത്തി, മഴു തുടങ്ങിയ ആയുധങ്ങളും പൊലിസ് കണ്ടെത്തിയിരുന്നു. 9.5 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ആയുധങ്ങള്‍ സ്റ്റേജ് ഷോക്ക് ഉപയോഗിക്കുന്നതാണെന്നാണ് പറയുന്നത്.

ഞായറാഴ്ച രാത്രിയാണ് വേടനള്‍പ്പെട്ട  സംഘം പരിപാടി കഴിഞ്ഞ് ഫ്‌ളാറ്റിലെത്തിയതെന്ന് പറയുന്നു. പരിശോധനക്ക് പൊലിസ് എത്തുമ്പോള്‍ എല്ലാവരും വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ ബാച്ചിലര്‍ പാര്‍ട്ടി നടന്നതായാണ് പൊലിസ് പറയുന്നത്. ആഷിഖ് എന്നയാളാണ് കഞ്ചാവ് നല്‍കിയതെന്ന് മൊഴി നല്‍കിയിട്ടുണ്ട്. 

കഞ്ചാവ് കേസിലാണ് വേടന്‍ ആദ്യം കസ്റ്റഡിയിലായതെങ്കിലും പിന്നീട് ഇയാളുടെ കഴുത്തിലണിഞ്ഞിരുന്ന പുലിപ്പല്ല് മാലയും മുറിയില്‍നിന്ന് കണ്ടെടുത്ത ആയുധങ്ങളുമാണ് ഗുരുതരമായ ജാമ്യമില്ലാക്കുറ്റമായി മാറിയത്. ഇയാളുടേയും കൂട്ടുകാരുടെയും കൈയില്‍നിന്ന് കണ്ടെടുത്ത കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ ജാമ്യം ലഭിക്കുമെങ്കിലും പുലിപ്പല്ല് മാലയുടെ പേരില്‍ വനംവകുപ്പ് ജാമ്യമില്ലാകുറ്റം ചുമത്തി കേസെടുത്തു.

പിടിക്കപ്പെട്ടതോടെ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷ പരിപാടിയില്‍നിന്ന് വേടനെ ഒഴിവാക്കി. പുലിപ്പല്ല് കണ്ടെത്തിയ കേസില്‍ വേടനെ ഇന്നലെ കോടനാട്ടെ വനംവകുപ്പ് ഓഫിസിലേക്ക് കൊണ്ടുപോയി. ഇന്നു കോടതിയില്‍ ഹാജരാക്കും. തായ്‌ലന്‍ഡില്‍നിന്ന് കൊണ്ടുവന്ന പുലിപ്പല്ലാണ് കൈവശമുള്ളതെന്നാണ് വേടന്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. മൂന്ന് മുതല്‍ ഏഴു വര്‍ഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കുന്നതാണ് കുറ്റം. പുലിപ്പല്ല് കൈവശം വയ്ക്കുന്നത് ജാമ്യമില്ലാ കുറ്റമാണ് ഇന്ത്യയില്‍. വിദേശത്തുനിന്നെത്തിച്ചാലും കുറ്റം നിലനില്‍ക്കും.

വേടനൊപ്പം ആറന്മുള സ്വദേശി വിനായക് മോഹന്‍, തിരുവനന്തപുരം കൈമനം സ്വദേശി വൈഷ്ണവ് ജി.പിള്ള, സഹോദരന്‍ വിഗനേഷ് ജി.പിള്ള, പെരിന്തല്‍മണ്ണ സ്വദേശി ജാഫര്‍, തൃശൂര്‍ പറളിക്കാട് സ്വദേശി കശ്യപ് ഭാസ്‌കര്‍, നോര്‍ത്ത് പറവൂര്‍ സ്വദേശി വിഷ്ണു കെ.വി, കോട്ടയം മീനടം സ്വദേശി വിമല്‍ സി.റോയ്, മാള സ്വദേശി ഹേമന്ത് വി.എസ് എന്നിവരുമാണ് അറസ്റ്റിലായത്.

 

 

Rapper Vedan (VM Hirandas) was arrested in a cannabis case, with forest officials confirming his pendant contained a real tiger tooth. A non-bailable case has been filed, and if convicted, Vedan faces up to seven years in prison and a fine.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  4 days ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  4 days ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  4 days ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  4 days ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  4 days ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  4 days ago
No Image

ഗസ്സയിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കാൻ ഇസ്രാഈലും യൂറോപ്യൻ യൂണിയനും കരാറിൽ

International
  •  4 days ago
No Image

നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ

Kerala
  •  4 days ago
No Image

ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ;  ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം

International
  •  4 days ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും

Kerala
  •  4 days ago