HOME
DETAILS

പഹല്‍ഗാം ഭീകരാക്രമണം: കശ്മീരില്‍ 48 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു പൂട്ടി 

  
Web Desk
April 29, 2025 | 6:48 AM

48 Tourist Spots Closed in Kashmir After Pahalgam Terror Attack Threat

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിലെ 48 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു പൂട്ടി.  ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ഇന്‍ലിജന്‍സ് ഏജന്‍സിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. 

സുരക്ഷാ അവലോകനം ഒരു തുടര്‍ച്ചയായി നടക്കുകയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങള്‍ പട്ടികയില്‍ ചേര്‍ക്കാമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പഹല്‍ഗാം ആക്രമണത്തില്‍ പങ്കാളികളായ തീവ്രവാദികളുടെ വീടുകള്‍ തകര്‍ത്ത നടപടിയില്‍ പ്രതികാരമായി കൂടുതല്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാകാനിടയുണ്ട് എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

കശ്മീരിലെ വിദൂര പ്രദേശങ്ങളിലാണ് അടച്ചിട്ടിരിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നും കഴിഞ്ഞ 10 വര്‍ഷത്തിനിടെ തുറന്നിട്ട പുതിയ ചില സ്ഥലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആക്രമണ ഭീഷണി കൂടുതലുള്ള ഗുല്‍മാര്‍ഗ്, സോനമാര്‍ഗ്, ദാല്‍ തടാകം തുടങ്ങിയവ വിനോദസഞ്ചാരികള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളാണ്.

അധികൃതര്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, ഈ സ്ഥലങ്ങളിലേക്കുള്ള പ്രവേശനവും തടഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇവിടങ്ങളില്‍ ജമ്മു കശ്മീര്‍ പൊലിസിന്റെ സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പായ ആന്റി ഫിദായിന്‍ സ്‌ക്വാഡിനെയും നിയമിച്ചിട്ടുണ്ട്. 

Following the Pahalgam terror attack, authorities have closed 48 tourist destinations across Kashmir due to intelligence warnings of possible retaliatory strikes. High-risk areas like Gulmarg, Sonamarg, and Dal Lake now face restricted access.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  6 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  6 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  6 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  6 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  6 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  6 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  6 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  6 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  6 days ago
No Image

യുഎഇയിൽ കടുത്ത വേനൽ തുടരുന്നു; ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി വരെ ഉയർന്നേക്കും

uae
  •  6 days ago