HOME
DETAILS

ആർജവത്തിന്റെ സ്വപ്‌നച്ചിറകിലേറിയ റാബിയ

  
അശ്‌റഫ് കൊണ്ടോട്ടി
May 05 2025 | 01:05 AM

Rabiya soaring on the wings of dreams

മലപ്പുറം: മെടഞ്ഞ തെങ്ങോല നിലത്തിട്ട് കൗസല്യയും, അലീമയും അടക്കം കുറേ പേർ ഇരിക്കും. അക്ഷരങ്ങൾ പഠിപ്പിക്കാൻ ചക്രക്കസേരയിൽ ഞാനും. അക്ഷരം പഠിച്ച് അവരൊക്കെ മറഞ്ഞു....പൊയ്പ്പോയ ഇന്നലെകളെക്കുറിച്ചോർത്ത്  കെ.വി റാബിയ എന്നും ആത്മനിർവൃതി കൊള്ളുമായിരുന്നു.  പോളിയോയും അർബുദവും ശരീരം തളർത്തിയിട്ടും നിശ്ചയദാർഢ്യത്തിന്റെ കരുത്തോടെ മുന്നേറിയ പത്മശ്രീ കെ.വി റാബിയ   കേരളത്തിലെ സാക്ഷരതാ വിപ്ലവത്തിൻ്റെ കാലഘട്ടം  മുതലാണ് പൊതുരംഗത്ത് ശ്രദ്ധേയമാകുന്നത്.

പതിനഞ്ചാം വയസിൽ ബാധിച്ച  പോളിയോ  അരയ്ക്ക് താഴ ശരീരം തളർത്തിയപ്പോഴും ജീവിതം വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ തളച്ചിടാതെ സ്‌കൂൾ വിദ്യാർഥികൾക്ക് ട്യൂഷനെടുത്തും സാക്ഷര പ്രവർത്തനത്തിൽ അക്ഷര വെളിച്ചം പകർന്നും അവർ പുതിയപാത വെട്ടിത്തുറന്നു. ചക്രക്കസേരയിലിരുന്ന് സമൂഹത്തിൽ ഇടപെട്ടു. അതാവട്ടെ മലപ്പുറത്ത് നിന്ന് അന്തർദേശീയ പുരസ്കാരങ്ങളിൽ വരെ അവരെ കൊണ്ടുചെന്നെത്തിച്ചു. സമാനതകളില്ലാത്ത നിശ്ചയദാർഢ്യവും  ഉൾക്കരുത്തുമാണ് സ്വന്തം ജീവിതത്തിലൂടെ അവർ സമൂഹത്തിന് കാണിച്ചുതന്നത്.

പോളിയോ ബാധിച്ചതിനെ തുടർന്ന് റാബിയക്ക് പഠനം നിർത്തേണ്ടി വന്നു. ജനിച്ചു വളർന്ന വെള്ളിലക്കാട് ഗ്രാമത്തിൽ നിന്ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലേക്ക് യാത്ര ദുർഘടമായിരുന്നു. അൽപം നടന്നാൽ സഹപാഠികളുടെയോ പരിചയക്കാരുടെയോ വീടുകളിൽ വിശ്രമിക്കണം.ഏറെ പാടുപെട്ടാണ് പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയത്. 
പഠിപ്പു നിർത്തിയ ശേഷം വീട്ടിൽ പുസ്തകങ്ങളായിരുന്നു റാബിയയുടെ കൂട്ട്. കിട്ടുന്ന പുസ്തങ്ങളെല്ലാം വായിച്ചു. അറിയാവുന്ന വിഷയങ്ങൾ ചക്രക്കസേരയിലിരുന്ന് വിദ്യാർഥികൾക്ക് ട്യൂഷനെടുത്തു. പഠിപ്പിക്കുന്ന വിദ്യാർഥികൾ സ്‌കൂളിലും കോളജിലും മികവ് പുലർത്തിയതോടെ റാബിയെ തേടി രക്ഷിതാക്കളും ബന്ധുക്കളും അധ്യാപകരുമെത്തി. ഇതോടെ റാബിയ നാട്ടുകാരുടെ റാബിയാത്തയുമായി.

അംഗവൈകല്യത്തിന്റെ പരിമിതികൾ മറികടന്ന് 1990 ൽ കേരള സാക്ഷരതാ മിഷന്റെ പ്രവർത്തനരംഗത്ത് സജീവമായതോടെയാണ് കെ.വി റാബിയ പൊതുരംഗത്ത് ശ്രദ്ധേയയാകുന്നത്.  വെള്ളിലക്കാട്ട് ഭിന്നശേഷിക്കാർക്കുള്ള സ്‌പെഷൽ സ്‌കൂൾ, സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള സ്ഥാപനം, ചലനം ചാരിറ്റബിൾ സൊസൈറ്റി എന്നിവയുടെ രൂപീകരണത്തിന് പിന്നിൽ റാബിയായിരുന്നു. അർബുദത്തിൻ്റെ പിടിയിലകപ്പെട്ടപ്പോഴും സമൂഹത്തിന്റെ നന്മക്കായി മാത്രമാണ് അവർ പ്രവർത്തിച്ചിരുന്നത്. 'സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്' എന്ന  റാബിയയുടെ ആത്മകഥയുടെ ഒരു ഭാഗം  അഞ്ചാം ക്ലാസ് മലയാള പാഠപുസ്തകത്തിലും പുതുതലമുറക്ക് പഠിക്കാനായുണ്ട്.

നിന്റെ കാലുകളിൽ ഒന്ന് നഷ്ടമാകുമ്പോൾ നീ ഒരുകാലിൽ നിൽക്കണം...കാലുകൾ രണ്ടും നഷ്ടമാകുമ്പോൾ കൈകൾ ആകണം കരുത്ത്...കൈകളും വിധി കൊണ്ടു പോകുകയാണെങ്കിൽ നീ നിന്റെ ബുദ്ധിയുടെ കരുത്തിൽ മുന്നേറണം... കെ.വി റാബിയയുടെ വാക്കുകൾ സമാനതകളില്ലാത്ത ഉൾക്കരുത്തിനെയാണ് വരച്ചിടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബജ്‌റംഗള്‍ നേതാവിന്റെ വധം; സര്‍ക്കാര്‍ കൈമാറിയ തുക ഫാസിലിന്റെ കുടുംബം വാടകകൊലയാളികള്‍ക്ക് നല്‍കിയെന്ന് ബിജെപി, അറിയില്ലെന്ന് സിദ്ധരാമയ്യ

National
  •  a day ago
No Image

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു 18ന് കേരളത്തിലെത്തും; 19 ന് ശബരിമല ദര്‍ശനം നടത്തും

Kerala
  •  a day ago
No Image

സുന്നി ഐക്യത്തിന് തുരങ്കം വയ്ക്കുന്നത് വഹാബി-മൗദൂദികൾ: മുക്കം ഉമർ ഫൈസി

Kerala
  •  2 days ago
No Image

അഴിമതിയും അധികാര ദുര്‍വിനിയോഗവും; സഊദിയില്‍ 140 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍, പരിശോധന കടുപ്പിച്ച് നസഹ

latest
  •  2 days ago
No Image

തൃശൂർ പൂരത്തിനോടനുബന്ധച്ച് പൊലിസിന്റെ സ്പെഷ്യൽ ഡ്രൈവ്: വലയിലായത് 15 മോഷ്ടാക്കൾ

Kerala
  •  2 days ago
No Image

ഇനി അൽപം 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' ആവാം; അടുത്ത അധ്യയന വർഷം മുതൽ പൊതുവിദ്യാലയങ്ങളിലെ പാഠ്യ പദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്താൻ യുഎഇ

uae
  •  2 days ago
No Image

വിമാനയാത്രക്കിടെ എയര്‍ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ച യാത്രക്കാരന്‍ അറസ്റ്റില്‍

National
  •  2 days ago
No Image

ഹജ്ജ് തീർത്ഥാടകർക്ക് സു​ഗമമായ യാത്ര ഒരുക്കണം: 25,000 ബസുകൾ സജ്ജമാക്കി, വ്യോമ, കടൽ, റെയിൽ സർവിസുകൾ വിപുലീകരിച്ച് സഊദി അറേബ്യ 

Saudi-arabia
  •  2 days ago
No Image

അബൂദബിയില്‍ വിനോദസഞ്ചാരികളുടെ തിരക്ക്; സ്റ്റോപ്പ് ഓവര്‍ പ്രോഗ്രാം വന്‍ഹിറ്റ്

latest
  •  2 days ago
No Image

ഹൂതി മിസൈൽ ആക്രമണം: മെയ് ആറ് വരെയുള്ള ടെൽ അവീവ് സർവിസുകൾ നിർത്തി വച്ച് എയർ ഇന്ത്യ

International
  •  2 days ago