HOME
DETAILS

തൃശൂർ പൂരത്തിനോടനുബന്ധച്ച് പൊലിസിന്റെ സ്പെഷ്യൽ ഡ്രൈവ്: വലയിലായത് 15 മോഷ്ടാക്കൾ

  
May 04 2025 | 17:05 PM

Thrissur Police Crackdown 15 Thieves Caught in Special Drive Ahead of Thrissur Pooram

തൃശൂര്‍: തൃശൂര്‍ പൂരത്തിനൊപ്പം വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ പൊലിസ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 15 മോഷ്ടാക്കളെ പിടികൂടി. മൊബൈല്‍ ഫോണ്‍ മോഷണക്കേസിലെ പ്രതി കുഴല്‍മന്ദം ചാത്തന്നൂര്‍ സ്വദേശി വടപ്പിള്ളി വീട്ടില്‍ ശിവശങ്കരപണിക്കര്‍ (62), കണ്ണൂര്‍ വളപ്പട്ടണം സ്വദേശി പഴയകല്യാളവളപ്പില്‍ വീട്ടില്‍ ഷാഹിര്‍ (38), നിലമ്പൂര്‍ കുന്നുമേപ്പട്ടി സ്വദേശി ചെമ്പില്‍ വീട്ടില്‍ ഷമീര്‍ (32), മലപ്പുറം പുതിയകടപ്പുറം സ്വദേശി അരിയന്റെ പുരയ്ക്കല്‍ വീട്ടില്‍ സുഫിയാന്‍ (24) എന്നിവരാണ് ഈസ്റ്റ് പൊലിസിന്റെ പിടിയിലായത്.

ഈസ്റ്റ് പൊലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജിജോ എം.ജെ, സബ് ഇന്‍സ്‌പെക്ടര്‍ ബിപിന്‍ പി. നായര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ ഗിരീഷ്, സിവില്‍ പൊലിസ് ഓഫീസര്‍മാരായ സൂരജ്, അജ്മല്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികളുടെ പേരില്‍ വിവിധ പൊലിസ് സ്റ്റേഷനുകളിലായി 24ലധികം കേസുകള്‍ നിലവിലുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കൂടാതെ, സിറ്റി പൊലിസ് കമ്മീഷണര്‍ ഇളങ്കോ ആര്‍എപിഎസിന്റെ നിര്‍ദ്ദേശപ്രകാരം അസിസ്റ്റന്റ് കമ്മീഷണര്‍ സലീഷ് എന്‍. ശങ്കരന്‍ നേതൃത്വം വഹിച്ച സ്‌പെഷ്യല്‍ പട്രോളിംഗ് ടീം ഈയടുത്ത ദിവസങ്ങളില്‍ 11 മോഷ്ടാക്കളെ പിടികൂടിയിരുന്നു. ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്തു. തൃശൂര്‍ പൂരക്കാലത്ത് സുരക്ഷ ഉറപ്പാക്കാന്‍ ഈ സ്‌പെഷ്യല്‍ പട്രോളിംഗ് ടീം തുടരുമെന്ന് പൊലിസ് കമ്മീഷണര്‍ വ്യക്തമാക്കി.

The Thrissur police have apprehended 15 thieves in a special drive conducted ahead of the Thrissur Pooram festival. This crackdown is part of the police's efforts to maintain law and order during the festivities. Similar special investigation teams have been formed to probe other potential issues, ensuring a safe and enjoyable celebration for all attendees



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിലെ റസീനയുടെ ആത്മഹത്യ: സദാചാര പൊലിസിങ് നടന്നെന്ന് പൊലിസ്, ഇല്ലെന്നും കാരണം ആൺസുഹൃത്തെന്നും കുടുംബം

Kerala
  •  a day ago
No Image

ദുബൈ നിരത്തുകളില്‍ ഇനി ഓടുക യൂറോപ്യന്‍ മാനദണ്ഡപ്രകാരമുള്ള പരിസ്ഥിതി സൗഹൃദ ബസ്സുകള്‍; 1.1 ബില്യണ്‍ ദിര്‍ഹമിന്റെ വമ്പന്‍ കരാറില്‍ ഒപ്പുവച്ച് ആര്‍ടിഎ 

auto-mobile
  •  a day ago
No Image

ആക്‌സിയം 4; തുടരുന്ന അനിശ്ചിതത്വം; വിക്ഷേപണം വീണ്ടും മാറ്റി

National
  •  a day ago
No Image

സ്‌കൂൾ ഉച്ചഭക്ഷണ മെനു; അപ്രായോഗികമെന്ന് അധ്യാപകരും പാചകത്തൊഴിലാളികളും

Kerala
  •  a day ago
No Image

നിലമ്പൂരിൽ പ്രതീക്ഷപ്പുറമുള്ള പോളിങ്; വിജയ പ്രതീക്ഷ കണക്ക് കൂട്ടി മുന്നണികൾ

Kerala
  •  a day ago
No Image

ക്വാറികൾക്ക് അനുമതി നൽകിയത് കാലാവധി കഴിഞ്ഞ വന്യജീവി ബോർഡ് 

Kerala
  •  a day ago
No Image

തിരൂരില്‍ കൈകുഞ്ഞിനെ ഒന്നര ലക്ഷത്തിന് വിറ്റ സംഭവം; അമ്മയുള്‍പ്പെടെ അഞ്ച് പ്രതികള്‍ റിമാന്‍ഡില്‍

Kerala
  •  a day ago
No Image

വിമാനത്താവളത്തിന് തടസ്സമാകുന്ന കെട്ടിടങ്ങള്‍ പൊളിക്കും, 60 ദിവസം മുമ്പ് നോട്ടീസ് നല്‍കും; കേന്ദ്രസര്‍ക്കാര്‍ കരട് നിയമം പുറത്തിറക്കി

National
  •  a day ago
No Image

ഒറ്റപ്പെട്ട ജില്ലകളില്‍ മഴ കനക്കും; കേരളത്തില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യത

Kerala
  •  a day ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം: അമേരിക്ക ഇടപെടണോ എന്ന വിഷയത്തില്‍ തീരുമാനം രണ്ടാഴ്ചക്കകം; വൈറ്റ് ഹൗസ്

International
  •  a day ago