HOME
DETAILS

എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടി; പൂട്ട് തകർത്ത് ഫാക്ടറിയും കെട്ടിടങ്ങളും നിയന്ത്രണത്തിലാക്കി

  
Web Desk
May 06 2025 | 16:05 PM

Government Takes Control of Elston Estate Factory and Buildings Seized After Forced Entry

കല്‍പ്പറ്റ: വയനാട് എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ഫാക്ടറിയും കെട്ടിടങ്ങളും സര്‍ക്കാര്‍ ഔദ്യോഗികമായി ഏറ്റെടുത്തു. പൂട്ടിയിട്ടിരുന്ന ഫാക്ടറിയിന്റെ താഴ് തകര്‍ത്താണ് ഉദ്യോഗസ്ഥര്‍ അകത്ത് കടന്നത്. ജീവനക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ പ്രതിഷേധത്തെ തുടര്‍ന്ന് താല്‍ക്കാലികമായി ഒഴിപ്പിക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് അവ അങ്ങനെ തന്നെ തുടരുകയാണ്.

ഇത് ടൗണ്‍ഷിപ്പ് നിര്‍മാണ പദ്ധതിയുടെ ഭാഗമായാണ് സർക്കാർ ഏറ്റെടുക്കലിനുള്ള നടപടി ആരംഭിച്ചത്. എസ്റ്റേറ്റിലെ ഏകദേശം 64 ഹെക്ടർ സ്ഥലവും അതിനകത്തെ കെട്ടിടങ്ങളും സർക്കാറിന്റെ ഉടമസ്ഥതയിലായി. ഇവിടെ വീടുകളുടെ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. അതേസമയം ഫാക്ടറിയും ക്വാര്‍ട്ടേഴ്‌സുകളും ഒഴിയാൻ ഏഴ് ദിവസത്തെ നോട്ടീസ് ജീവനക്കാര്‍ക്ക് നല്‍കിയിരുന്നു.

നിശ്ചിത കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് തഹസില്‍ദാര്‍ അടങ്ങിയ ഉദ്യോഗസ്ഥ സംഘം ഇന്ന് രാവിലെ 11 മണിക്ക് എസ്റ്റേറ്റിലെത്തി നടപടികള്‍ ആരംഭിച്ചു. ജീവനക്കാര്‍ താമസിക്കുന്നതായി കാണുന്ന ഒരു ക്വാര്‍ട്ടേഴ്‌സിനെ ചൊല്ലിയുണ്ടായ വിവാദം പ്രശ്‌നത്തിലേക്ക് വഴിമാറി. സെക്യൂരിറ്റിയായിട്ടാണ് താനിടത്തെ താമസമെന്ന് പറഞ്ഞ ജീവനക്കാരനോട് രണ്ട് ദിവസത്തിനുള്ളില്‍ ജോലി രേഖകള്‍ ഹാജരാക്കാനാണ് തഹസില്‍ദാരുടെ നിര്‍ദ്ദേശം.

ശമ്പളക്കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും തീര്‍പ്പാക്കാതെ ക്വാര്‍ട്ടേഴ്‌സ് ഒഴിയില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍. ഫാക്ടറിയും മറ്റു കെട്ടിടങ്ങളും നേരത്തെ നോട്ടീസ് ലഭിച്ചെങ്കിലും പൂട്ടിയ നിലയിലായിരുന്നു. ഇതേ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ഇതിനിടെ, എസ്റ്റേറ്റില്‍ നിലവിലുള്ള തേയില ചെടികളും മറ്റു വസ്തുക്കളും സംബന്ധിച്ച കണക്കുകള്‍ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍സ്റ്റണ്‍ മാനേജ്മെന്റ് വയനാട് ജില്ലാ കോടതിയെ സമീപിച്ചു. ഇതിന് വേണ്ടി ഒരു കമ്മീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഉടമസ്ഥര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരുക്ക്

National
  •  a day ago
No Image

എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി; ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം

National
  •  a day ago
No Image

ചരിത്രത്തിലെ ഒരേയൊരു ധോണി; തലക്ക് ഡബിൾ സെഞ്ച്വറി റെക്കോർഡ്

Cricket
  •  a day ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്

International
  •  2 days ago
No Image

ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്

Cricket
  •  2 days ago
No Image

ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു

Saudi-arabia
  •  2 days ago
No Image

സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും

Saudi-arabia
  •  2 days ago
No Image

കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്‌കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ

National
  •  2 days ago
No Image

യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Cricket
  •  2 days ago