HOME
DETAILS

ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ക്രിക്കറ്റ് വേണ്ട: പ്രസ്താവനയുമായി ഗംഭീർ

  
Web Desk
May 06 2025 | 16:05 PM

Dont play cricket with Pakistan until terrorism is stopped Gambhir

ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാലത്തിൽ പ്രസ്താവനയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീർ. ഭീകരാക്രമണം അവസാനിക്കുന്നത് വരെ ഇന്ത്യ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കരുതെന്നാണ്‌ ഗംഭീർ അഭിപ്രായപ്പെട്ടത്. ഡൽഹിയിൽ നടന്ന എബിപിയുടെ പരുപാടിയിൽ സംസാരിക്കുകയായിരുന്നു ഗംഭീർ. 

''ഇതിനുള്ള എന്റെ വ്യക്തിപരമായ ഉത്തരം തീർച്ചയായും ഇല്ല എന്നാണ്. അതിർത്തി കടന്നുള്ള ഭീകരത അവസാനിക്കുന്നതുവരെ ഇന്ത്യയ്ക്കും പാകിസ്താനും തമ്മിൽ ഒന്നും ഉണ്ടാകരുത്. മത്സരങ്ങൾ നടക്കും, സിനിമകൾ നിർമ്മിക്കപ്പെടും, ഗായകർ പാടിക്കൊണ്ടിരിക്കും എന്നാൽ കുടുംബത്തിലെ പ്രിയപ്പെട്ടൊരാളെ നഷ്ടപ്പെടുന്നതിന് തുല്യമായി മറ്റൊരു കാര്യവുമില്ല.മത്സരങ്ങൾ ഇന്ത്യ കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ബിസിസിഐയാണ്. ഇതിനേക്കാൾ പ്രധാനമായി സർക്കാരാണ്. അവർ എന്ത് തീരുമാനം എടുത്താലും. നമ്മൾ അതിൽ പൂർണ്ണമായും സംതൃപ്തരായിരിക്കണം'' ഗൗതം ഗംഭീർ പറഞ്ഞു.

അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് ടൂർണമെന്റ് മാറ്റിവെക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം ഈ സമയങ്ങളിൽ അനുയോജ്യമല്ലെന്ന് സർക്കാർ കരുതുന്നതിനാൽ ഈ ടൂർണമെന്റ് മാറ്റിവെക്കുമെന്നാണ് റിപ്പോർട്ടുകൾ. 

ഓഗസ്റ്റിൽ ബംഗ്ലാദേശിൽ നടക്കുന്ന പരമ്പരയിലും ഇന്ത്യ കളിക്കില്ലെന്ന റിപ്പോർട്ടുകളും നിലനിൽക്കുന്നുണ്ട്. അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിലെ ചില സംഭവവികാസങ്ങളെത്തുടർന്നാണ് ഈ പര്യടനം റദ്ദാക്കാൻ സാധ്യതയുള്ളതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

Dont play cricket with Pakistan until terrorism is stopped Gambhir



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആകാശ ദുരന്തം; ചികിത്സയിലുള്ള പന്ത്രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരം

National
  •  5 days ago
No Image

വിമാനയാത്ര ലോകത്ത് ഏറ്റവും സുരക്ഷിതം; ലാന്റിങും ടേക്ക് ഓഫും തലവേദന

National
  •  5 days ago
No Image

ഡൽഹിയിലെ സഊദി - കസാക്ക് എയർ കൂട്ടിയിടി; ലോകത്തിലെ ഏറ്റവും വലിയ ദുരന്തം; നഷ്ടമായത് 349 ജീവൻ

International
  •  5 days ago
No Image

ഇസ്‌റാഈല്‍ ആക്രമണം: ഇറാന്‍ സൈനിക മേധാവി ഹുസൈന്‍ സലാമിയും ആണവ ശാസ്ത്രജ്ഞരും ഉള്‍പ്പെടെ കൊല്ലപ്പെട്ടു; സ്ത്രീകളും കുട്ടികളും അടക്കം നിരവധി മരണം | Israel Attack on Iran

International
  •  5 days ago
No Image

എൽസ-3: ചരക്ക് അയച്ചവർക്ക് നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങി; തുണയായത് ഹൈക്കോടതിയുടെ ഇടപെടൽ 

Kerala
  •  5 days ago
No Image

സ്‌കൂൾ സമയമാറ്റം; ഉത്തരവ് പിൻവലിക്കാൻ സമ്മർദമേറുന്നു; വിമർശനങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി ശിവൻകുട്ടി

Kerala
  •  5 days ago
No Image

സമസ്ത ചരിത്രം 'കോൺഫ്ലുവൻസ്'; പ്രകാശന വേദിയിൽ മികച്ച പ്രതികരണം

organization
  •  5 days ago
No Image

ചക്രവാതച്ചുഴി; മഴ കനക്കുന്നു; നാലിടത്ത് ഓറഞ്ച് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  5 days ago
No Image

മരണ സംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 265 മൃതദേഹങ്ങള്‍; തിരച്ചില്‍ പുരോഗമിക്കുന്നു

National
  •  5 days ago
No Image

Ahmedabad Plane Crash: വിമാനദുരന്തം: മരിച്ച യാത്രക്കാരുടെ പേരും രാജ്യവും

National
  •  5 days ago